(moviemax.in) നടൻ അല്ലു അർജുന് ജയിൽ നൽകിയത് ചോറും പച്ചക്കറിയുമെന്ന് ജയിൽ അധികൃതർ. നടനെന്ന പ്രത്യേക പരിഗണന അല്ലു അർജുന് നൽകിയില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു.
എന്നാൽ, കോടതി നിർദേശപ്രകാരം അല്ലുവിനെ പ്രത്യേക സ്ഥലത്താണ് പാർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അല്ലു അർജുന് ടെൻഷനൊന്നും ഉണ്ടായില്ല.
ജയിലിലായതിന്റെ വിഷമം താരത്തിന് ഉണ്ടായില്ല. സാധാരണയായി വൈകുന്നേരം അഞ്ചരക്കാണ് ജയിൽ ഡിന്നർ നൽകിയത്. വൈകി ജയിൽ എത്തുന്നവർക്ക് ആ സമയത്താണ് ഡിന്നർ നൽകുക.
ഇതുപ്രകാരം അല്ലുവിന് ചോറും പച്ചക്കറിയും നൽകി. പ്രത്യേക പരിഗണനകളൊന്നും അല്ലു ആവശ്യപ്പെട്ടില്ല. താരത്തിന് ഒരു ബെഡും ടേബിളും ചെയറും നൽകിയിരുന്നു. രാത്രി ആറരയോടെ ജയിലിലെത്തിയ അല്ലു അർജുൻ പിറ്റേന്ന് രാവിലെ 6.20ന് ജയിൽ മോചിതനായെന്നും അധികൃതർ അറിയിച്ചു.
ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്യാനെത്തിയതിനാൽ പൊലീസിനോട് നടൻ കയർത്തിരുന്നു.
നടന്‍റെ ബോഡി ഗാർഡ് സന്തോഷും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെത്തിച്ച് നടന്‍റെ വിശദ മൊഴി രേഖപ്പെടുത്തി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യപരിശോധന നടത്തി.
ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പ്രീമിയർ ഷോക്ക് രാത്രി 11ന് എത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി.
നടന്‍റെ സുരക്ഷാ സംഘം ആൾകൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ സംഘർഷമായി. ഇതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടെ വീണ് ദിൽഷുക്നഗർ സ്വദേശിനി രേവതി (35) മരിക്കുകയായിരുന്നു.
ഭർത്താവ് ഭാസ്കറിനും രണ്ടു മക്കൾക്കുമൊപ്പമാണ് രേവതി തിയറ്ററിലെത്തിയിരുന്നത്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് നടൻ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, രേവതിയുടെ ഭർത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിൽ പിറ്റേന്ന് തന്നെ പരാതി നൽകി. കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു.
#Actor #AlluArjun #given #rice #vegetables #jail #authorities.