നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മകളുടെ വിവാഹം കഴിഞ്ഞതിനോട് അനുബന്ധിച്ചുള്ള വിശേഷങ്ങള്‍ ഏകദേശം കഴിഞ്ഞതിന് പിന്നാലെ താനും ഭാര്യയും മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.
1994 ഡിസംബര്‍ 13നായിരുന്നു കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും വിവാഹിതരാവുന്നത്. ഇന്നലെ ദമ്പതിമാര്‍ അവരുടെ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. നാല് പെണ്‍മക്കളുടെ കൂടെ കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങള്‍. ഇതിന്റെ വീഡിയോ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
കൃഷ്ണ കുമാറും സിന്ധുവും കേക്കു മുറിക്കുകയും ചുറ്റും മക്കള്‍ ആശംസകള്‍ അറിയിക്കുകയുമൊക്കെ ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഓരോരുത്തരും അച്ഛനമ്മമാര്‍ക്ക് മധുരം നല്‍കുകയും തിരികെ വാങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. അവിടെ മാറി നില്‍ക്കാന്‍ ശ്രമിക്കുന്ന ദിയയെ കണ്ടതോടെ ചില സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.
വിവാഹിതയായി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത് ഒരു കുടുംബിനിയായി ജീവിക്കാന്‍ താല്പര്യമുണ്ടെന്നും അതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മുന്‍പ് പലപ്പോഴും ദിയ പറയാറുണ്ട്. അതുകൊണ്ടുതന്നെ വിവാഹിതയായതോടെ താരപുത്രി ഗര്‍ഭിണിയാണോ എന്നുള്ള സ്ഥിരം ചോദ്യം നേരിടേണ്ടി വരാന്‍ തുടങ്ങി. അടുത്തിടെയായി ദിയ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ കണ്ടതോടെ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചരണങ്ങളും തുടങ്ങി.
മുന്‍പും ഇതേ ചോദ്യവുമായി വന്നവര്‍ക്ക് കിടിലന്‍ മറുപടിയാണ് ദിയ നല്‍കിയത്. ഇപ്പോള്‍ വീണ്ടും കൃഷ്ണ കുമാര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയുടെ താഴെയും സമാനമായ സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.
'ദിയയെ കണ്ടിട്ട് ഗര്‍ഭിണിയാണെന്ന് തോന്നുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് കാരണം മക്കള്‍ക്കെല്ലാം ഇരുവരും കേക്ക് മുറിച്ചു കൊടുക്കുമ്പോള്‍ ദിയ മാറിനില്‍ക്കുകയും പിന്നാലെ ദിയ തന്നെ ചെറിയൊരു കഷണം കേക്ക് കയ്യിലെടുത്ത് അത് മണത്തു നോക്കിയതിന് ശേഷം കഴിക്കാതിരിക്കുകയും ചെയ്യുന്നതാണ്.
ഗര്‍ഭകാലത്തിന്റെ അസ്വസ്ഥതകള്‍ ഉള്ളതുകൊണ്ട് ഭക്ഷണത്തിന്റെ മണം പോലും ഇപ്പോള്‍ പിടിക്കുന്നുണ്ടാവില്ല. അതായിരിക്കും കേക്ക് കട്ടിങ്ങില്‍ നിന്നും ഇങ്ങനെ മാറി നിന്നതെന്നാണ് ചില ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നായാലും ഇങ്ങനെയൊരു സന്തോഷ വാര്‍ത്ത ഉണ്ടെങ്കില്‍ വൈകാതെ അത് ഓസി എന്ന് വിളിക്കുന്ന ദിയ തന്നെ വെളിപ്പെടുത്തുമെന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത്. തന്റെ വിശേഷങ്ങളെല്ലാം അതുപോലെ പങ്കുവയ്ക്കാറുള്ള താരമാണ് ദിയ കൃഷ്ണ. സുഹൃത്തായിരുന്ന അശ്വിനുമായി പ്രണയത്തില്‍ ആയതിനെക്കുറിച്ചും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ പറ്റിയുമൊക്കെ യൂട്യൂബ് ചാനലിലൂടെയാണ് താരപുത്രി പങ്കുവെച്ചത്.
മാത്രമല്ല ഇരുവരും അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയിലാണ് വിവാഹാഘോഷങ്ങള്‍ ഒരുക്കിയത്. കല്യാണം കഴിച്ചതിന് ശേഷം രണ്ടാളും ഒരു ഫ്‌ളാറ്റ് എടുത്ത് അവിടേക്ക് മാറി താമസിക്കുകയാണ്. ഇരുകൂട്ടരുടെയും വീട്ടുകാരുമായി സ്‌നേഹബന്ധത്തില്‍ ആണെങ്കിലും അവര്‍ക്കൊപ്പം ജീവിക്കാതെ ദാമ്പത്യജീവിതം ആസ്വദിക്കുകയാണ് താരങ്ങള്‍. ദിയയുടെ ആഗ്രഹപ്രകാരം വൈകാതെ കുഞ്ഞുവാവ കൂടി വന്നേക്കുമെന്നാണ് സൂചനകള്‍.
#Diyakrisha #is #pregnant #because #discomforts #pregnancy #Fans #confirmed #after #new #video #came #out