#Ranjiniharidas | ആക്ട് ചെയ്ത് ഷോ തീർത്തു; തിരിച്ച് പറഞ്ഞാൽ അടുത്ത ദിവസം എന്ത് സംഭവിക്കുമെന്ന് അറിയാം, വർക്കുകൾ നഷ്ടപ്പെട്ടതിന് കാരണം -രഞ്ജിനി ഹരിദാസ്

#Ranjiniharidas | ആക്ട് ചെയ്ത് ഷോ തീർത്തു; തിരിച്ച് പറഞ്ഞാൽ അടുത്ത ദിവസം എന്ത് സംഭവിക്കുമെന്ന് അറിയാം, വർക്കുകൾ നഷ്ടപ്പെട്ടതിന് കാരണം -രഞ്ജിനി ഹരിദാസ്
Dec 14, 2024 03:39 PM | By Jain Rosviya

(moviemax.in) ആങ്കറിം​ഗ് മേഖലയിൽ തിളങ്ങുന്നവർ ഇന്ന് ഏറെയാണ്. ഡിജിറ്റൽ മീഡിയയുടെ കാലത്ത് അവതാരകർക്ക് നല്ല അവസരങ്ങളും ലഭിക്കുന്നു. എന്നാൽ എത്ര വലിയ അവതാരികമാർ വന്നാലും രഞ്ജിനി ഹരിദാസിന് ഒരു പടി പിന്നിലായിരിക്കും ഇവരുടെയൊക്കെ സ്ഥാനം.

ആങ്കറിം​ഗ് മേഖലയെന്തെന്ന് മലയാളികൾക്ക് മനസിലാക്കിക്കൊടുക്കാൻ കഴിഞ്ഞ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ ആങ്കറിം​ഗിലെ പ്രൊഫഷണലിസത്തെ പുകഴ്ത്തുന്നവർ ഇന്ന് ഏറെയാണ്.

എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഇതായിരുന്നില്ല സാഹചര്യം. ഒരു കാലത്ത് കടുത്ത അധിക്ഷേപങ്ങൾ രഞ്ജിനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

രഞ്ജിനിയുടെ സംസാര രീതിയും പെരുമാറ്റവും പ്രേക്ഷകർ ഉൾക്കൊള്ളാൻ സമയമെടുത്തു. രഞ്ജിനിയെ നടൻ ജ​ഗതി ശ്രീകുമാർ പരസ്യമായി കുറ്റപ്പെടുത്തിയ സംഭവം ഏറെ ചർച്ചയായതാണ്.

ഒരു മ്യൂസിക് റിയാലിറ്റി ഷോയുടെ ഫിനാലെ വേദിയിലാണ് സംഭവം നടന്നത്. രഞ്ജിനിയുടെ അവതരണം ശരിയല്ലെന്ന് പറഞ്ഞ് ജ​ഗതി ശ്രീകുമാർ കടുത്ത ഭാഷയിൽ സംസാരിച്ചു.

അപമാനിതയായെങ്കിലും പക്വതയോടെ രഞ്ജിനി ഈ സാഹചര്യം കൈകാര്യം ചെയ്തു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനിയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

അദ്ദേ​​ഹം കുറേ നേരം സംസാരിച്ചു. എനിക്ക് ചിന്തിക്കാനുള്ള സമയമുണ്ടായിരുന്നു. എനിക്ക് പ്രതികരിക്കാമായിരുന്നു. അല്ലെങ്കിൽ ഇറങ്ങിപ്പോകാം, കരയാം, അല്ലെങ്കിൽ ഷോ തീർക്കാം. ഞാൻ പറഞ്ഞാൽ അടുത്ത ദിവസം എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയാം.

അതിനേക്കാളും കൂടുതൽ പറയാനെനിക്ക് അറിയാം. പക്ഷെ എന്റെ വർക്കിന് അത് എത്തിക്കൽ ആകില്ല. മ്യൂസിക് ഷോയുടെ ഫിനാലെയാണ്. ആ കു‌ട്ടികളിൽ നിന്ന് ഫോക്കസ് പോകും. അല്ലെങ്കിലേ ഫോക്കസ് പോയി.

കുഴപ്പമില്ലെന്ന് ആക്ട് ചെയ്ത് ഷോ തീർക്കാനും ഷോയ്ക്ക് ശേഷം പ്രതികരിക്കാൻ ശ്രമിക്കാനും താൻ തീരുമാനിച്ചെന്ന് ര‍ഞ്ജിനി ഹരി​ദാസ് വ്യക്തമാക്കി.

വർക്കുൾപ്പെടെ എല്ലാത്തിൽ നിന്നും തനിക്ക് ഡിറ്റാച്ച്മെന്റുണ്ട്. അതുകൊണ്ട് തന്നെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. താൻ ഒരു വർഷം മുമ്പേ നേരി‌ട്ട ചില ഘ‌ട്ടങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിച്ചു.

ഞാൻ ഇന്റർവ്യൂകളൊന്നും നൽ‌കുന്നില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ചൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. ഒരു ഹാപ്പി പ്ലേസിൽ ആയിരുന്നില്ല ജീവിതത്തിൽ ഞാൻ.

എനിക്ക് എന്നെ ഇങ്ങനെ ഊർജ്വസ്വലയായി ആളുകൾ കണ്ടാൽ മതി. ഒന്നര വർഷം മുമ്പ് തന്റെ എനർജി ലെവൽ വേറെ ആയിരുന്നെന്നും രഞ്ജിനി പറഞ്ഞു.

കരിയറിൽ അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകാത്തതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. അഡ്ജസ്റ്റ്മെന്റിന് വഴങ്ങാൻ താൽപര്യമുള്ളവർ ചെയ്തോട്ടെ. അതിൽ പ്രശ്നമില്ല. പക്ഷെ താൻ നോ പറയുമ്പോൾ അവസരം നഷ്ടപ്പെടുന്നത് അം​ഗീകരിക്കാനാകില്ലെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.

അങ്ങനെ എത്രയോ അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടു. അഡ്ജസ്റ്റ്മെന്റിന് തയ്യാറായിരുന്നെങ്കിൽ കരിയറിൽ താനെവിടെയോ എത്തിയേനെയെന്നും രഞ്ജിനി ഹരിദാസ് ചിരിയോടെ പറഞ്ഞു.

നാൽപതുകളിൽ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്. കരിയറിൽ സജീവമാണ് ഇപ്പോഴും രഞ്ജിനി ഹരിദാസ്.



#Acted #finished #show #other #words #happens #next #day #reason #missing #work #Ranjiniharidas

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-