#alluarjun | 'എന്നെ അറിയിച്ചിട്ടില്ല, അല്ലു അർജുനല്ല അപകടത്തിന് കാരണം'; കേസ് പിൻവലിക്കാൻ തയ്യാറെന്ന് മരിച്ച യുവതിയുടെ ഭർത്താവ്

#alluarjun | 'എന്നെ അറിയിച്ചിട്ടില്ല, അല്ലു അർജുനല്ല അപകടത്തിന് കാരണം'; കേസ് പിൻവലിക്കാൻ തയ്യാറെന്ന് മരിച്ച യുവതിയുടെ ഭർത്താവ്
Dec 13, 2024 05:41 PM | By Athira V

പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് രേവതിയുടെ ഭര്‍ത്താവ്. ഭാര്യ മരിച്ചത് അല്ലു അര്‍ജുന്റെ തെറ്റല്ല എന്നും അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍ പറഞ്ഞു.

പരാതി പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന വിവരം പോലീസ് എന്നെ അറിയിച്ചിരുന്നില്ല. എനിക്ക് അതെക്കുറിച്ച് അറിയില്ലായിരുന്നു. സംഭവിച്ചതൊന്നും അല്ലു അര്‍ജുന്റെ തെറ്റല്ല- ഭാസ്‌കര്‍ പറഞ്ഞു.

ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ കേസില്‍ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ യുവതിയുടെ കുടുംബം നല്‍കിയ പരാതി നല്‍കിയതോയൊണ് അല്ലു അര്‍ജുനെതിരേ നടപടിയെടുത്തത്. കേസില്‍ കോടതി നടനെ റിമാന്‍ഡ് ചെയ്തു. നമ്പള്ളി കോടതിയാണ് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.

ഡിസംബര്‍ 2 ന് തിയേറ്ററിലെത്തുമെന്ന് പോലീസിനെ അറിയിച്ചതായി അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ വാദിക്കുന്നു. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അഭിഭാഷകര്‍ പറയുന്നു.

അറസ്റ്റിന് പിന്നാലെ പോലീസ് സ്റ്റേഷന് ചുറ്റം ആരാധകര്‍ തടിച്ചുകൂടി. നടന്‍ ചിരഞ്ജീവിയടക്കമുള്ള താരങ്ങള്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് നടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

#'I #was #not #informed #AlluArjun #not #cause #accident' #deceased #woman's #husband #says #he #ready #withdraw #case

Next TV

Related Stories
#rashmikamandanna | 'എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ല, ഹൃദയഭേദകം'; അല്ലു അർജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി രശ്മിക മന്ദാന

Dec 13, 2024 07:18 PM

#rashmikamandanna | 'എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ല, ഹൃദയഭേദകം'; അല്ലു അർജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി രശ്മിക മന്ദാന

"ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാന്‍ കഴിയുന്നില്ല. നടന്ന സംഭവങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും...

Read More >>
#alluarjun | അല്ലു അർജുന് ആശ്വസം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Dec 13, 2024 05:54 PM

#alluarjun | അല്ലു അർജുന് ആശ്വസം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി...

Read More >>
#AlluArjun|  അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

Dec 13, 2024 04:38 PM

#AlluArjun| അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

നമ്പള്ളി കോടതിയാണ് നടനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്...

Read More >>
#AlluArjun |   'സാര്‍, നിങ്ങള്‍ ഒന്നും മാനിച്ചിട്ടില്ല,  എന്റെ കിടപ്പുമുറിവരെവന്നത് കുറച്ചുകൂടിപ്പോയി'; അറസ്റ്റിനിടെ ഭാര്യയെ ചുംബിച്ച് അല്ലു, വൈകാരികരംഗങ്ങൾ

Dec 13, 2024 04:14 PM

#AlluArjun | 'സാര്‍, നിങ്ങള്‍ ഒന്നും മാനിച്ചിട്ടില്ല, എന്റെ കിടപ്പുമുറിവരെവന്നത് കുറച്ചുകൂടിപ്പോയി'; അറസ്റ്റിനിടെ ഭാര്യയെ ചുംബിച്ച് അല്ലു, വൈകാരികരംഗങ്ങൾ

അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്....

Read More >>
#AlluArjun | നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

Dec 13, 2024 12:48 PM

#AlluArjun | നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്തത് ഹൈദരാബാദ് പോലീസ്...

Read More >>
Top Stories