ടോളിവുഡിലെ താര രാജാവാണ് നന്ദമൂരി ബാലകൃഷ്ണ. ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന ബാലകൃഷ്ണയെ ദൈവത്തെ പോലെ കാണുന്നവർ ആന്ധ്രപ്രദേശിലും തെലങ്കാനയിലുമുണ്ട്.
മുൻ ആന്ധ്ര മുഖ്യമന്ത്രിയും സൂപ്പർതാരവുമായിരുന്ന അന്തരിച്ച എൻടിആറിന്റെ മകനാണ് ബാലകൃഷ്ണ. രാഷ്ട്രീയത്തിലും സിനിമയിലും വലിയ സ്വാധീനമുള്ളയാളാൾ.
ടോളിവുഡിൽ ആഘോഷിക്കപ്പെടാറുണ്ടെങ്കിലും മറ്റ് ഭാഷകളിലെ പ്രേക്ഷകർ ബാലകൃഷ്ണയെക്കുറിച്ച് വലിയ മതിപ്പില്ല. നിരവധി ട്രോളുകളും താരത്തിനെതിരെ വരാറുണ്ട്.
അറുപതുകാരൻ മകളുടെ പ്രായമുള്ള നടിമാർക്കൊപ്പം ഡാൻസും റൊമാൻസും ചെയ്യുന്നത് പല പ്രേക്ഷകർക്കും ഉൾക്കൊള്ളാൻ പറ്റിയില്ല. അമാനുഷികമായ ആക്ഷൻ രംഗങ്ങളുമാണ് ബാലകൃഷ്ണയുടെ സിനിമകളിൽ ഉണ്ടാകാറ്.
ഇതിനെല്ലാം പുറമെ ഓഫ് സ്ക്രീനിലെ താരത്തിന്റെ പെരുമാറ്റത്തിന് നേരെ വ്യാപക വിമർശനം വരാറുണ്ട്. മുൻകോപക്കാരനായ ബാലകൃഷ്ണ ആരാധകരെ പരസ്യമായി തല്ലുക പോലും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ബാലകൃഷ്ണയ്ക്കൊപ്പം ഒരു ഇവന്റിൽ പങ്കെടുത്ത നടി സംയുക്തയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആന്ധ്രയിൽ ഒരു ജ്വല്ലറി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. സംയുക്ത തെലുങ്കിൽ സംസാരിക്കുന്നതിനിടെ ഇടയ്ക്ക് ബാലകൃഷ്ണ എന്തോ പറയാൻ തുനിഞ്ഞു. എന്നാൽ സംയുക്ത സംസാരം തുടരുന്നത് വീഡിയോയിൽ കാണാം.
പെട്ടെന്ന് ബാലകൃഷ്ണയുടെ മുഖം മാറുന്നു. രൂക്ഷമായി സംയുക്തയെ നടൻ നോക്കി. ഇത് ശ്രദ്ധയിൽ പെട്ടെ സംയുക്ത ചിരിച്ചു. ഇതോടെ ബാലകൃഷ്ണയുടെ മുഖത്തെ ദേഷ്യം മാഞ്ഞു.
ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കിൽ ബാലകൃഷ്ണ സംയുക്തയെ തല്ലിയേനെയെന്നാണ് വീഡിയോക്ക് വരുന്ന കമന്റുകൾ.
ഇപ്പോൾ കിട്ടിയേനെ, നടി രക്ഷപ്പെട്ടു തുടങ്ങി പല കമന്റുകൾ വരുന്നുണ്ട്. പൊതുവേ ദേഷ്യക്കാരനാണ് ബാലകൃഷ്ണ. കുറച്ച് മാസങ്ങൾക്ക് മുമ്പ് തമിഴ് നടി അഞ്ജലിയെ വേദിയിൽ വെച്ച് പിടിച്ച് തള്ളിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
അന്ന് നടനെതിരെ വ്യാപക വിമർശനം വന്നു. അഞ്ജലിയോട് വേദിയിൽ കുറച്ച് നീങ്ങി നിൽക്കാൻ ബാലകൃഷ്ണ പറയുന്നുണ്ട്.
രണ്ട് തവണ പറഞ്ഞ ശേഷം ദേഷ്യത്തിൽ ബാലകൃഷ്ണ അഞ്ജലിയെ പിടിച്ച് തള്ളി മാറ്റി. അഞ്ജലി ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ചിരിച്ച് കൊണ്ട് ഈ സാഹചര്യത്തെ നേരിട്ടു.
സമാനമായ ദേഷ്യ ഭാവത്തിലാണ് സംയുക്തക്കൊപ്പമുള്ള വീഡിയോയിലും ബാലകൃഷ്ണയെ കാണുന്നത്. വിവാദങ്ങളുണ്ടെങ്കിലും ബാലകൃഷ്ണയുടെ ആരാധകർ ഇതെല്ലാം ന്യായീകരിക്കാറാണ് പതിവ്.
നേരത്തെ നടി വിചിത്ര ബാലകൃഷ്ണയ്ക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചിരുന്നു. തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ നായക നടൻ തന്നെ റൂമിലേക്ക് വിളിച്ചു എന്നാണ് വിചിത്ര വെളിപ്പെടുത്തിയത്.
വിചിത്ര നൽകിയ സൂചനകൾ വെച്ച് ഈ നടൻ ബാലകൃഷ്ണയാണെന്ന് സോഷ്യൽ മീഡിയയിൽ വാദം വന്നു. എന്നാൽ ബാലകൃഷ്ണ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. സമാനമായ ആരോപണങ്ങൾ ഇതിന് മുമ്പും ബാലകൃഷ്ണയ്ക്ക് നേരെ വന്നിട്ടുണ്ട്.
#moment #delay #would #beaten #Samyukta #actress #escaped #Balayya #actor #looked #stern