കൊല്ലം സുധിയുടെ വേര്‍പാടിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിരന്തരം അഭിമുഖങ്ങളില്‍ സംസാരിക്കുന്നതിന്റെ പേരില്‍ സുധിയുടെ ഭാര്യ രേണു വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ രണ്ടു മക്കളുടെ കൂടെ സുധിയുടെ ഇഷ്ടപ്രകാരം ജീവിക്കുകയാണ് രേണു. സുധിയുമായി ആദ്യം പരിചയപ്പെട്ടതിനെ കുറിച്ചും നടന്റെ മുന്‍ ഭാര്യ മരണപ്പെട്ടതിനെ കുറിച്ചും പറയുകയാണ് രേണു ഇപ്പോള്‍. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപത്‌നി.
നടന്‍ ജഗദീഷിനോടുള്ള സാമ്യമാണ് സുധി ചേട്ടനെ ഇഷ്ടപ്പെടാനുള്ള ആദ്യ കാരണം. മെസ്സേജ് അയച്ചു സംസാരിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു ദിവസത്തിന് ശേഷമാണ് മറുപടി കിട്ടിയത്.
അന്ന് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പിച്ചര്‍ മകനൊപ്പമുള്ള ചിത്രമായിരുന്നു. ഇതാരാണെന്ന് ചോദിച്ചപ്പോള്‍ എന്റെ മോന്‍ ആണെന്നും . എത്രയിലാ പഠിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ആറാം ക്ലാസില്‍ ആണെന്നും സുധിയേട്ടന്‍ പറഞ്ഞു.
കിച്ചു അന്ന് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് അവന് 20 വയസ്സുണ്ട്. ഞാന്‍ പരിചയപ്പെടുമ്പോള്‍ 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങള്‍ അങ്ങോട്ട് ഇങ്ങോട്ടും സംസാരിച്ചു കൊണ്ടിരുന്നു. ഒരു ദിവസം എന്നോട് ചോദിച്ചു എന്നെ മോനെയും കാണാന്‍ വരുമോ എന്ന്.
മാത്രമല്ല മോനോട് ഞാനിത് മോന്റെ അമ്മയാണെന്ന് പറഞ്ഞോട്ടെ എന്നും ചോദിച്ചു. വേറൊന്നും ആലോചിക്കാതെ എന്റെ മരണം വരെ നിങ്ങളെ നല്ലോണം നോക്കിക്കോളാം എന്ന് ഞാന്‍ പറഞ്ഞു. ആണോ ഈ വാക്ക് മാറ്റില്ലല്ലോ എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്.
പിറ്റേദിവസം ഞങ്ങള്‍ പോയി കണ്ടു. എന്നെ കണ്ട ഉടനെ തന്നെ എനിക്ക് ഈ അമ്മയെ മതിയെന്ന് മോന്‍ പറഞ്ഞു. ഞാനന്ന് ചെറുതാണ്, ഇത് കുഞ്ഞി അമ്മയാണെന്നും എനിക്ക് ഈ അമ്മ മതി എന്നും അവന്‍ പറഞ്ഞു. അവനും ഞാനും ഒരുമിച്ച് കളിച്ചാണ് വളര്‍ന്നത്. എന്റെ വീട്ടുകാര്‍ ഒന്നും അറിഞ്ഞിട്ടില്ലായിരുന്നു.
അവര്‍ അറിയാതെയാണ് അച്ഛനെയും മോനെയും കാണാന്‍ ഞാന്‍ പോയിക്കൊണ്ടിരുന്നത്. വീട്ടുകാര്‍ അറിയുന്നതിനു മുന്നേ തന്നെ ഞങ്ങള്‍ അമ്പലത്തില്‍ പോയി മിന്നുകെട്ടുകയും ചെയ്തു. കുറച്ചു സുഹൃത്തുക്കള്‍ മാത്രമേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. ആരും അറിയാതെ കല്യാണം കഴിച്ചെങ്കിലും പിന്നീട് എല്ലാവരോടും പറയുകയായിരുന്നു.
പരിചയപ്പെട്ട സമയത്ത് മോന്റെ അമ്മയെവിടെ എന്ന് ചോദിച്ചപ്പോള്‍ അമ്മയില്ലെന്ന് ആയിരുന്നു മറുപടി. പിന്നീട് കഥകളൊക്കെ പറഞ്ഞു. അവര്‍ ഞങ്ങളെ വിട്ടിട്ടു പോയെന്നും അന്ന് മകന് ഒന്നര വയസ്സേ ഉള്ളൂവെന്നും ചേട്ടന്‍ പറഞ്ഞു.
അപ്പോള്‍ എനിക്ക് ഒന്നുകൂടി സ്‌നേഹം കൂടി. കിച്ചുവിന് 16 വയസ്സുള്ളപ്പോള്‍ ആ അമ്മ മരിച്ചുപോയി. മരിക്കുന്നതിന് കുറച്ചുദിവസം മുന്‍പ് അവര്‍ എനിക്ക് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ചിരുന്നു. കിച്ചുവിനെ കുറിച്ച് യാതൊരു കാര്യവും ചോദിച്ചില്ല.
ഇക്കാര്യം സുധി ചേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഞാന്‍ അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ ആത്മഹത്യ ചെയ്തു എന്ന് അറിയുന്നത്. അവരുടെ ഭര്‍ത്താവ് വിളിച്ചിട്ട് മോന്‍ വരുമോ എന്ന് ചോദിച്ചു. ഞങ്ങള്‍ മോനെയും കൊണ്ടുപോയെന്നും രേണു പറയുന്നു.
#We #had #already #done #it #before #one #day #he #was #asking #me #here #without #second #though #Renusudhi