തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇരുവരുടെയും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.
ഇതിന് പിന്നാലെ താരങ്ങളുടെ വിവാഹ വസ്ത്രത്തെ കുറിച്ചും ആഭരണങ്ങളെ കുറിച്ചുമൊക്കെയുള്ള വിവരങ്ങളും പുറത്തുവന്നു. എല്ലാവരും ശോഭിതയുടെ വസ്ത്രങ്ങളെക്കുറിച്ച് അറിയാനാണ് ആകാംഷയോടെ കാത്തിരുന്നത്. എന്നാല്‍ അതു മൊത്തം കോപ്പിയടി ആയിരുന്നു എന്ന് പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.
പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് ഒപ്പം അതിനോട് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമാണ് താരങ്ങള്‍ തിരഞ്ഞെടുത്തത്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുമെങ്കിലും ശോഭിതയുടെ ആഭരണങ്ങള്‍ ഒരു സിനിമയില്‍ നിന്നും അടിച്ചുമാറ്റിയത് ആണെന്നാണ് പ്രചരണം. തെളിവ് സഹിതമാണ് ആരാധകര്‍ ഇതുമായി എത്തിയത്. ഇതോടെ നടി വ്യാപകമായ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു.
ഐശ്വര്യ റായും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമ വലിയ വിജയമായിരുന്നു. ചിത്രത്തിലെ രാജകുമാരിമാരുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തു. സിനിമയില്‍ നടിമാര്‍ അണിഞ്ഞ ആഭരണത്തിന് സാമ്യമുള്ളതായിരുന്നു ശോഭിത വിവാഹത്തിന് തിരഞ്ഞെടുത്തത്.
ശോഭിത അണിഞ്ഞ 3 മാലകളില്‍ ഒന്ന് കുന്തന്‍ ജോക്കര്‍ നെക്ലേസ് ആയിരുന്നു. സമാനമായ രീതിയിലുള്ള ചോക്കര്‍ പൊന്നിയന്‍ സെല്‍വനില്‍ തൃഷ ധരിച്ചതായി കാണാം. ഇതിന് പുറമേ കുറച്ചുകൂടി വലിയ രീതിയിലുള്ള മാല ഐശ്വര്യ റായി ഈ സിനിമയില്‍ ധരിച്ചത് ആയിരുന്നു. ഇത്തരത്തില്‍ സ്വന്തം വിവാഹത്തിന് ആഭരണം കോപ്പിയടിക്കാന്‍ നാണമില്ലേ എന്ന് ചോദിച്ചാണ് വിമര്‍ശകര്‍ എത്തിയിരിക്കുന്നത്.
ഐശ്വര്യ റായിയുടെ മാലയും തൃഷയുടെ മാലയ്ക്കുമൊപ്പം സമന്തയുടെ ഭര്‍ത്താവും. ഈ പെണ്‍കുട്ടിക്ക് സെക്കന്‍ഡ് ഹാന്‍ഡ് കാര്യങ്ങള്‍ മാത്രമേ ഇഷ്ടമുള്ളു. മറ്റൊരുത്തിയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ മടിയില്ല, പിന്നെയല്ലേ ആഭരണങ്ങള്‍. ഇവരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നാണ് ആളുകള്‍ വിമര്‍ശനമായി പറഞ്ഞത്.
എന്നാല്‍ നടിയെ അനുകൂലിച്ചും ചിലരെത്തി. ഇതാണ് യഥാര്‍ത്ഥ പരമ്പരാഗത ദക്ഷിണേന്ത്യന്‍ ആഭരണങ്ങള്‍. ശോഭിതയും ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനൊരു സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതില്‍ എന്താണ് തെറ്റ്? ചില പ്രശസ്ത ജ്വല്ലറികളില്‍ നിന്ന് അവര്‍ ആഭരണം വാങ്ങി, അവര്‍ ആ ഡിസൈനുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു, യാദൃശ്ചികമായി സിനിമയിലെ ആഭരണങ്ങളും വളരെ സമാനമാണ്. അതില്‍ തെറ്റ് കാണേണ്ടതില്ല.
ഈ ആഭരണം ധരിച്ച് സുന്ദരിയായ ഒരു വധുവാകാന്‍ അവര്‍ക്ക് സാധിച്ചു. ഒപ്പം അവളെ സ്‌നേഹിക്കുകയും അവളെ പിന്തുണയ്ക്കുകയും ചെയ്ത പുരുഷനെ വിവാഹം കഴിച്ചു. അവര്‍ സന്തോഷമായിരിക്കട്ടേ... ഈ വെറുപ്പ് ആവശ്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
#sobhitadhulipala #inspired# aishwaryarai #trisha #necklace #get #negative #comments