#Regachithram | ആസിഫ് അലിയുടെയും അനശ്വര രാജന്റെയും 'രേഖാചിത്രം' ജനുവരി 9 ന് തിയേറ്ററുകളിൽ

#Regachithram | ആസിഫ് അലിയുടെയും അനശ്വര രാജന്റെയും 'രേഖാചിത്രം' ജനുവരി 9 ന് തിയേറ്ററുകളിൽ
Dec 8, 2024 10:59 PM | By akhilap

(moviemax.in) ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ചഭിനയിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്ററുകളിലെത്തും.

ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായിക. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ ഒരുക്കുന്നത്.

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദി പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പുറത്തിറങ്ങിയ പോസ്റ്ററുകളിൽ നിറഞ്ഞ ഡീറ്റെയിലിങ്ങുകൾ ഏറെ ചർച്ചകളും തുടങ്ങി വച്ചു.

മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദീക്ക്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ്, ഓഡിയോഗ്രഫി ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ് ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ് ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ രംഗ് റെയ്സ്,

ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ്‌, സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.




























#AsifAli #Anaswara #Rajans #sketch #9th #January

Next TV

Related Stories
'ഞാൻ മാപ്പ് പറയില്ല...സാറിന് അറിയേണ്ടത് എന്റെ ശരീര ഭാരത്തെ കുറിച്ചാണ്... ഇതല്ല ജേർണലിസം'; ​ഗൗരി കിഷൻ

Nov 7, 2025 10:43 AM

'ഞാൻ മാപ്പ് പറയില്ല...സാറിന് അറിയേണ്ടത് എന്റെ ശരീര ഭാരത്തെ കുറിച്ചാണ്... ഇതല്ല ജേർണലിസം'; ​ഗൗരി കിഷൻ

ഗൗരി കിഷൻ മാധ്യമങ്ങളോട് പറഞ്ഞത്, ഗൗരിയുടെ ശരീരഭാരം ചോദിച്ചോ...

Read More >>
Top Stories










News Roundup






https://moviemax.in/-