മമ്മൂട്ടി നായകനായ ചിത്രമാണ് ബെസ്റ്റ് ആക്ടര്‍. ചിത്രത്തിലെ ഒരു രംഗത്തില്‍ കമ്പനി എന്ന രാം ഗോപാല്‍ വര്‍മ ചിത്രത്തില്‍ അവസരം ലഭിക്കാനായി വിവേക് ഒബ്‌റോയ് കാണിച്ച ഡെഡിക്കേഷനെക്കുറിച്ച് സംസാരിക്കുന്നത്.
ഗുണ്ടയായി അഭിനയിക്കാന്‍ തെരുവ് ഗുണ്ടകള്‍ക്കൊപ്പം താമസിച്ച വിവേക് ഒബ്‌റോയിയെ കുറിച്ച് കേട്ടാണ് മമ്മൂട്ടിയും ആ വഴി തിരഞ്ഞെടുക്കുന്നത്.
ബെസ്റ്റ് ആക്ടറിലെ വിവേക് ഒബ്‌റോയ് കഥ സത്യമാണോ അതോ തള്ളാണോ എന്ന് പലരും ആലോചിട്ടുണ്ട്.
എന്നാല്‍ അത് വെറും തള്ളായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ തന്നെ കഥാപാത്രത്തെ അറിയാന്‍ വിവേക് ഒബ്‌റോയ് തെരുവില്‍ താമസിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ആ കഥ വിവേക് ഒബ്‌റോയ് തന്നെ പറയുകയാണ്.
''ഞാന്‍ മിസ്റ്റര്‍ വര്‍മയെ കാണാന്‍ പോയി. അദ്ദേഹം എന്റെ ചിത്രം കണ്ടപ്പോള്‍ തന്നെ നിരസിച്ചു. എന്നെ കണ്ടാല്‍ കഴിവുണ്ടെന്ന് തോന്നുന്നുണ്ട്. പക്ഷെ വെല്‍ പോളിഷ്ഡ് ആണെന്നും നല്ല വിദ്യഭ്യാസമുണ്ടെന്നും തോന്നുന്നു.
അതിനാല്‍ തെരുവില്‍ വളര്‍ന്ന ചന്ദുവാകാന്‍ എനിക്കാകില്ലെന്ന് പറഞ്ഞു. എനിക്ക് ഒരു മീറ്റിംഗ് കൂടെ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. എന്തിന്, നിനക്ക് ഈ വേഷം ചേരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം''.
''ഓഫീസില്‍ നിന്നും ഞാന്‍ വീട്ടിലേക്കല്ല, അടുത്തുള്ള ചേരിയിലേക്കാണ്. അവിടെ ഒരു മുറി വാടകയ്ക്ക് എടുത്തു. അങ്ങോട്ട് താമസം മാറ്റി. മൂന്ന് ആഴ്ച അവിടെ താമസിച്ചു.
ഒരു ഡിക്റ്റഫോണ്‍സ് വാങ്ങി. അതുമായി പോയി യുവാക്കള്‍ സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്തു. ഒരു സ്ട്രഗ്ഗ്‌ളിംഗ് ഫോട്ടോഗ്രാഫറെ വിളിച്ച് എന്റെ കുറച്ച് ചിത്രങ്ങളുമെടുത്തു.
വീണ്ടും വര്‍മയുമായി ഒരു മീറ്റിംഗിനുള്ള അവസരം കിട്ടി. ഇത്തവണ ഞാന്‍ പോയത് കഥാപാത്രമായി തന്നെയാണ്.'' എന്നാണ ്‌വിവേക് ഒബ്‌റോയ് പറയുന്നത്്.
ചെരുപ്പും, ഫിറ്റല്ലാത്ത പാന്റ്‌സും കീറിയ ബനിയനുമായിരുന്നു വേഷം. ഒരു ബീഡി കത്തിച്ചു ചുണ്ടില്‍ വച്ച ശേഷം വാതില്‍ ചവുട്ടി തുറന്നു.
മുറിയിലേക്ക് കയറി ചെന്ന് ഒരു കസേര വലിച്ചിട്ട് ഇരുന്നു. അദ്ദേഹത്തെ പരുഷമായി നോക്കിയ ശേഷം എന്റെ ഫോട്ടോകള്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. അദ്ദേഹം എഴുന്നേറ്റു.
നീ ഈ സിനിമ ചെയ്യുകയാണെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹം എന്നെ പരീക്ഷിക്കുകയാണോ എന്ന് സംശയം തോന്നി. അതിനാല്‍ ക്യാരക്ടര്‍ വിട്ടില്ല.
ഒടുവില്‍ അദ്ദേഹം ഓഫീസിനുള്ളില്‍ വച്ച് പുകവലിക്കരുതെന്ന് പറഞ്ഞുവെന്നും വിവേക് ഒബ്‌റോയ് പറയുന്നു.
അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. സത്യ എന്റെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയാണ്. അദ്ദേഹം മഹാനായ ഫിലിംമേക്കറാണ്.
കമ്പനിയുടെ ഭാഗമായി മാറുക എന്നത് ഒരു സ്വപ്‌നമായിരുന്നു എനിക്ക്. അജയ് ദേവ്ഗണ്‍, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു വിവേക് ഒബ്‌റോയിയുടെ അരങ്ങേറ്റം.
കമ്പനി വലിയ വിജയമായി മാറി. വിവേക് ഒബ്‌റോയ് പുത്തന്‍ താരോദയമായി. അധികം വൈകാതെ ബോളിവുഡിലെ ചോക്ലേറ്റ് നായകനായി മാറുകയായിരുന്നു വിവേക് ഒബ്‌റോയ്.
പിന്നീട് താരത്തെ തേടി നിരവധി സിനിമകളാണ് എത്തിയത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വില്ലന്‍ വേഷങ്ങളിലൂടെ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുകയാണ് വിവേക് ഒബ്‌റോയ്.
തിരിച്ചുവരവില്‍ തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം വില്ലനായി വന്ന് കയ്യടി നേടിയിരിക്കുകയാണ് വിവേക് ഒബ്‌റോയ്.
#Went #from #office #slum #lived #street #gangsters #VivekOberoi #BestActor #true #story