Dec 6, 2024 07:14 AM

(moviemax.in) മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സാബുമോന്‍ . സിനിമയില്‍ വയലന്‍സ് കാണിക്കുമ്പോള്‍ ക്രൂരമായി തന്നെ കാണിച്ചാലേ അതിന്റെ തീവ്രത മനസിലാവുകയുള്ളുവെന്ന് പറയുകയാണ് ഇപ്പോൾ സാബുമോന്‍.

റേപ്പ് സീന്‍ ഒക്കെ സിനിമയില്‍ കാണിക്കുന്നത് തള്ളിയിടുന്നതും ശരീരത്തിലേയ്ക്ക് കേറുന്നതും പൂവിരിയുന്നതും വിയര്‍പ്പ് ഇറ്റു വീഴുന്നതുമാണ്. ഇങ്ങനെ സോഫ്റ്റ് ആയി കാണിച്ചാല്‍ സ്വീറ്റ് ആയ കാര്യമാണെന്നേ ആളുകള്‍ക്ക് തോന്നുകയുള്ളു എന്നാണ് സാബുമോന്‍ പറയുന്നത്.

സിനിമയില്‍ വയലന്റ് ആയിട്ടുള്ളയാളെ വയലന്റ് ആയി തന്നെ കാണിക്കേണ്ടെ? ഒരു പീഡോഫൈലിനെ കാണിക്കുമ്പോള്‍ പീഡോഫൈല്‍ എന്താണെന്ന് ആളുകള്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ടെ? കുറുവാ സംഘം വീടിനുള്ളില്‍ വന്ന് വീട്ടുകാരെ തലയ്ക്കടിച്ച് കൊന്നിട്ട് കവര്‍ച്ച നടത്തുമ്പോള്‍ അത് കാണിക്കേണ്ടെ?

റോസാപ്പൂവിന്റെ തണ്ടുകൊണ്ട് അവര്‍ തലയ്ക്ക് അടിച്ചതല്ലല്ലോ കാണിക്കേണ്ടത്. അവിടെ വയലന്‍സ് ആണ്, വയലന്‍സ് പ്രൊമോട്ട് ചെയ്യുന്നു എന്നുപറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ക്രീയേറ്റീവായ പ്രോഡക്ടുകള്‍ ഉണ്ടാകുന്നത്?

റേപ്പ് കാണിക്കാന്‍ പാടില്ല, വയലന്‍സ് കാണിക്കാന്‍ പാടില്ല എന്ന് കണ്ടീഷന്‍ ചെയ്ത് വച്ചിരിക്കുകയാണ്. റേപ്പ് റേപ്പായി കാണിക്കണ്ടേ?

ഇത്രയും ക്രൂരമായ ഒരു ആക്ട് ആണ് എന്നുള്ളത് കാണുമ്പോള്‍ ഭയക്കില്ലേ? അത് കണ്ടാലല്ലേ അതിന്റെ തീവ്രത മനസിലാവുകയുള്ളൂ? സിനിമയില്‍ കാണിക്കുന്നത് തള്ളിയിടുന്നതും ശരീരത്തിലേയ്ക്ക് കേറുന്നതും പൂവിരിയുന്നതും വിയര്‍പ്പ് ഇറ്റുവീഴുന്നതുമാണ്. അതാണോ പീഡനം? പീഡനം വളരെ ബ്രൂട്ടല്‍ ആണ്. അത് കണ്ടാല്‍ ഏത് മനുഷ്യന്‍ അങ്ങനെ ചെയ്യും?

അങ്ങനെ ചെയ്താല്‍ അപ്പോള്‍ തന്നെ പിടിച്ച് ജയിലില്‍ ഇടണ്ടേ? അങ്ങനെ ഒരു ആഗ്രഹം വരുന്നവനെ തന്നെ കൊണ്ടുപോയി ചികിത്സിക്കണം. നിങ്ങള്‍ പറഞ്ഞ് സോഫ്റ്റാക്കിയാല്‍ അളുകള്‍ക്ക് അത് സ്വീറ്റ് ആയിട്ടുള്ള കാര്യമല്ലേ എന്ന തോന്നല്‍ വന്നു.

അങ്ങനെയുള്ള ചിന്തയാണ് പകര്‍ന്ന് നല്‍കുന്നത്. ക്രൂരത കണ്ടാല്‍ ആളുകള്‍ കോപ്പി ചെയ്യില്ല. ഭയമായിരിക്കും തോന്നുന്നത് എന്നാണ് സാബുമോന്‍ പറയുന്നത്.




'#Torture #so #brutal #rape #should #be #shown #such' #Sabumon

Next TV

Top Stories










News Roundup