നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹത്തിന് പിന്നാലെ ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാര്‍ജുന. ഇരുവരുമൊന്നിച്ച് ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് കാണുന്നത് വൈകാരികവും സവിശേഷവുമായ നിമിഷമാണെന്ന് നാഗാര്‍ജുന പറഞ്ഞു.
നാഗചൈതന്യയെ അഭിനന്ദിച്ച അദ്ദേഹം ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. ശോഭിത ഇതിനകം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം കൊണ്ടുവന്നുവെന്നും അദ്ദേഹം കുറിച്ചു.
വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നാഗാര്‍ജുനയുടെ ഹൃദയംതൊടുന്ന കുറിപ്പ്.
https://x.com/iamnagarjuna/status/1864343119535460744
ശോഭിതയും നാഗചൈതന്യയും ഒരുമിച്ച് മനോഹരമായ ഒരു അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. പ്രിയപ്പെട്ട ചായിക്ക് അഭിനന്ദനങ്ങള്‍, ഒപ്പം പ്രിയ ശോഭിതയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം.
നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം കൊണ്ടുവന്നു. എ.എന്‍.ആറിന്റെ അനുഗ്രഹത്തോടെ നടന്ന ആഘോഷത്തിന് കൂടുതല്‍ ആഴത്തിലുള്ള അര്‍ത്ഥമുണ്ട്.
ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിന്റെ സ്‌നേഹവും മാര്‍ഗദര്‍ശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. നിങ്ങള്‍ക്ക് ലഭിച്ച അളവറ്റ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.- നാഗാര്‍ജുന എക്‌സില്‍ കുറിച്ചു.
ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രിയായിരുന്നു നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹം. സ്വര്‍ണനിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഡിയോടെയാണ് ശോഭിത വധുവായി അണിഞ്ഞൊരുങ്ങിയത്. പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായുരുന്നു നാഗചൈതന്യ. അതിമനോഹരമായാണ് വിവാഹവേദിയായ അന്നപൂര്‍ണ സ്റ്റുഡിയോ അലങ്കരിച്ചത്.
ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍,അല്ലു അര്‍ജുന്‍, ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയവര്‍ വിവാഹത്തിനെത്തിയെന്നാണ് വിവരം.
#Sobhitala #and #Nagachaitanya #get #married #Nagarjuna #shares #first #pictures