#YuvanrajNetran | തമിഴ് ടെലിവിഷൻ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു

#YuvanrajNetran | തമിഴ് ടെലിവിഷൻ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു
Dec 4, 2024 03:43 PM | By Susmitha Surendran

(moviemax.in)  പ്രശസ്ത തമിഴ് ടെലിവിഷൻ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു. 45 വയസ്സായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു.

"നിങ്ങൾ ഈ ലോകത്ത് ഇല്ല എന്നത് വളരെ ഹൃദയഭേദകമാണ്, വലിയ നഷ്ടം താങ്ങാൻ ദൈവം കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ശക്തി നൽകട്ടെ" എന്നിങ്ങനെ നിരവധി അനുശോചന സന്ദേശങ്ങളാണ് വരുന്നത്.

മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലെ അദ്ദേഹത്തിന്‍റെ അവസാന പോസ്റ്റ് വൈറലാകുകയാണ്. തന്‍റെ ഇളയ മകൾ അഞ്ചന വീട്ടിൽ തയാറാക്കിയ ബിസ്കറ്റിന്‍റെ ചിത്രമാണ് അദ്ദേഹം അവസാനമായി പങ്കുവെച്ചത്.

പോസ്റ്റിന് താഴെ ആദരാഞ്ജലി അറിയിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളാണ് വരുന്നത്. ബാലതാരമായി കരിയർ ആരംഭിച്ച നേത്രൻ 25 വർഷത്തിലേറെയായി തമിഴ് ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യമാണ്.

നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നേത്രനന്‍റെ ഭാര്യ ദീപ നേത്രനും ടെലിവിഷൻ താരമാണ്. കുടുംബാംഗങ്ങളുമായുള്ള ഫോട്ടോകളും വിഡിയോകളും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ടായിരുന്നു.

2024 ഏപ്രിലിൽ 24-ാം വിവാഹ വാർഷികം ആഘോഷിച്ചതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. 

#Popular #Tamil #television #actor #YuvanrajNetran #passed #away.

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

Apr 15, 2025 10:39 PM

'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

സിനിമ ഒറ്റ ഇരുപ്പില്‍ കാണുമ്പോള്‍ എല്ലാ കാര്യങ്ങളും സ്വാഭാവികതയോടെയാണ് തോന്നുക....

Read More >>
Top Stories