#viral | 'എൻ്റെ കാമുകി എന്നെ ഇവിടെ വച്ച്...., പ്രോട്ടീൻ ഷേക്ക് പോലും പങ്കുവച്ചിട്ടും അവൻ ചെയ്തത്!'; വൈറലായി യുവാവിന്റെ വൺ സ്റ്റാർ റിവ്യൂ

#viral | 'എൻ്റെ കാമുകി എന്നെ ഇവിടെ വച്ച്...., പ്രോട്ടീൻ ഷേക്ക് പോലും പങ്കുവച്ചിട്ടും അവൻ ചെയ്തത്!'; വൈറലായി യുവാവിന്റെ വൺ സ്റ്റാർ റിവ്യൂ
Dec 1, 2024 02:50 PM | By Athira V

വളരെ രസകരവും അമ്പരപ്പിക്കുന്നതും വിചിത്രമായതുമായ സംഭവങ്ങൾ ഈ ലോകത്ത് നടക്കുന്നുണ്ട്. അതറിയണമെങ്കിൽ സോഷ്യൽ മീഡിയ തുറന്നാൽ മതി. അതുപോലെ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി.

രു ജിമ്മിന് ഒരാൾ നൽകിയ റിവ്യൂവിന്റെ സ്ക്രീൻഷോട്ടാണ് ഇത്. വൺ സ്റ്റാറാണ് ഇയാൾ ജിമ്മിന് നൽകിയിരിക്കുന്നത്. അതിനുള്ള കാരണമാണ് ആളുകളെ ചിരിപ്പിക്കുന്നത്.

https://x.com/king26_sk/status/1862098012820144510

സോഹം എന്ന യൂസറാണ് പോസ്റ്റ് എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. കാപ്ഷനിൽ യുവാവ് പറയുന്നത്, 'താൻ അടുത്തുള്ള നല്ല ജിമ്മുകൾക്ക് വേണ്ടി തിരയുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു റിവ്യൂ കണ്ടത്' എന്നാണ്. അതിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. കൾട്ട് കല്യാണി നഗർ ജിമ്മിനാണ് യുവാവ് റിവ്യൂ നൽകിയിരിക്കുന്നത്.

വൺ സ്റ്റാർ നൽകാനുള്ള കാരണമായി യുവാവ് പറയുന്നത് ഇങ്ങനെയാണ്: "ഞാൻ എൻ്റെ കാമുകിയുമായി കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ക്ലാസിൽ ചേർന്നത്. ഈ സ്ഥലം മനോഹരമാണ്, ആളുകളും നല്ലതാണ്, പക്ഷേ എൻ്റെ കാമുകി ശ്രുതി എന്നെ ഇവിടെ വച്ച് 'അഭിഷേക്' എന്ന യുവാവുമായി ചേർന്ന് ചതിച്ചു.

തുടക്കത്തിൽ, അവൻ അവളുമായി സൗഹൃദത്തിലാണെന്ന് ഞാൻ കരുതി, പക്ഷേ അവൻ അവളെ എന്നിൽ നിന്ന് മോഷ്ടിച്ചെടുക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എൻ്റെ പ്രോട്ടീൻ ഷേക്ക് പോലും ഞാൻ അവനുമായി ഷെയർ ചെയ്തിരുന്നു. പക്ഷേ അവൻ എന്നെ വഞ്ചിച്ചു. ഇപ്പോൾ, അവർ ഒരുമിച്ച് വർക്ക് ഔട്ട് ചെയ്യുന്നു, ഞാൻ തനിച്ചുമായി. അതിനാലാണ് വൺ സ്റ്റാർ നൽകുന്നത്" എന്നാണ് യുവാവിന്റെ റിവ്യൂ.

സോഹം പങ്കുവച്ചിരിക്കുന്ന സ്ക്രീൻഷോട്ട് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധിപ്പേരാണ് രസകരമായ കമന്റുകൾ നൽകിയത്. 'പ്രോട്ടീൻ ഷേക്ക് പങ്കുവയ്ക്കുകയെന്നാൽ എന്നേക്കുമായി സൗഹൃദത്തിലാവുക എന്നാണ് അർത്ഥം, എന്നിട്ടും ബ്രോ ചതിക്കപ്പെട്ടു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'പ്രോട്ടീൻ ഷേക്ക് പങ്കുവച്ചിട്ടും ഇത് ചെയ്യരുതായിരുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

#one #star #review #gym #because #his #girlfriend #cheated #him #there

Next TV

Related Stories
#viral | ചാകരയോ? വില്‍ക്കാന്‍ വെച്ചതല്ല, ഫാഷനാണ്; മീന്‍ ഫാഷന്‍ ഉടുപ്പ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ

Dec 2, 2024 03:19 PM

#viral | ചാകരയോ? വില്‍ക്കാന്‍ വെച്ചതല്ല, ഫാഷനാണ്; മീന്‍ ഫാഷന്‍ ഉടുപ്പ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ

അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു ഡിസൈനാണ് ഇത്തവണ തരുൺ ചെയ്തിരിക്കുന്നത്. ഇതിനെ വിചിത്രമാക്കി മാറ്റുന്നത് വസ്ത്രമായി തരുൺ ധരിച്ചിരിക്കുന്നത്...

Read More >>
#viral | 'നൃത്തത്തില്‍ അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്'; രണ്ടാം ക്ലാസുകാരിയുടെ വൈറൽ വീഡിയോ പങ്കുവച്ച് മന്ത്രി

Dec 2, 2024 10:15 AM

#viral | 'നൃത്തത്തില്‍ അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്'; രണ്ടാം ക്ലാസുകാരിയുടെ വൈറൽ വീഡിയോ പങ്കുവച്ച് മന്ത്രി

തൃപ്പൂണിത്തുറ എരൂര്‍ ജി.കെ.എം.യു.പി.എസ് സ്‌കൂളിലെ അനയയാണ് കോളേജുകളിൽ ഹരമായിരുന്ന വൈറൽ പാട്ടിന് ചുവടുവെച്ച്...

Read More >>
#viral | 'ഏതോ തെങ്ങിൽ തളച്ച യക്ഷി ആണെന്നാ തോന്നുന്നേ....!'; നീരജ് മാധവിന്റെ റാപ്പ് പാടി തേങ്ങാ ചിരകി കുറുമ്പി -വീഡിയോ

Dec 1, 2024 12:17 PM

#viral | 'ഏതോ തെങ്ങിൽ തളച്ച യക്ഷി ആണെന്നാ തോന്നുന്നേ....!'; നീരജ് മാധവിന്റെ റാപ്പ് പാടി തേങ്ങാ ചിരകി കുറുമ്പി -വീഡിയോ

അടുക്കള ഒന്ന് സജീവമാക്കാൻ ഒപ്പം വൈറൽ പാട്ടും. അറിയാവുന്ന പോലെ വരികൾ ഒപ്പിച്ചാണ്...

Read More >>
#viral | ഉർഫിയുടെ വൈറല്‍ ഗൗൺ വിൽപനയ്ക്ക്; 3ഡി ചിത്രശലഭങ്ങളും ഇലകളും പൂക്കളും, വില വെറും 3.6 കോടി

Dec 1, 2024 07:23 AM

#viral | ഉർഫിയുടെ വൈറല്‍ ഗൗൺ വിൽപനയ്ക്ക്; 3ഡി ചിത്രശലഭങ്ങളും ഇലകളും പൂക്കളും, വില വെറും 3.6 കോടി

3ഡി ചിത്രശലഭങ്ങളും ഇലകളും പൂക്കളും തുന്നിചേര്‍ത്ത് ഓഫ് ഷോള്‍ഡര്‍ ഗൗണ്‍...

Read More >>
#viral |  അമ്മാവൻ മരിച്ചത് 28 -ാം വയസ്സിൽ, പിന്നാലെ അസ്ഥികൂടമുപയോ​ഗിച്ച് ഗിത്താർ നിർമ്മിച്ച് ‘മിഡ്‌നൈറ്റ് പ്രിൻസ്’

Nov 30, 2024 04:05 PM

#viral | അമ്മാവൻ മരിച്ചത് 28 -ാം വയസ്സിൽ, പിന്നാലെ അസ്ഥികൂടമുപയോ​ഗിച്ച് ഗിത്താർ നിർമ്മിച്ച് ‘മിഡ്‌നൈറ്റ് പ്രിൻസ്’

1996 -ൽ ഗ്രീസിൽ വച്ച് മോട്ടോർ സൈക്കിൾ അപകടത്തിൽ പ്രിൻസിന്റെ പ്രിയപ്പെട്ട ഫിലിപ്പ് അങ്കിളിൻ്റെ ജീവൻ...

Read More >>
#viral | ഏതാ താളം...!! ഭരതനാട്യം കളിക്കുന്ന ആന; വൈറലായ വീഡിയോയ്ക്ക് പിന്നിലെ ദുഃഖകരമായ സത്യം

Nov 28, 2024 08:54 PM

#viral | ഏതാ താളം...!! ഭരതനാട്യം കളിക്കുന്ന ആന; വൈറലായ വീഡിയോയ്ക്ക് പിന്നിലെ ദുഃഖകരമായ സത്യം

ആന പെൺകുട്ടികളോടൊപ്പം നൃത്തം ചെയ്യുകയാണ് എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലധികവും പറയുന്നത്. ആനയുടെ താളത്തെ പ്രശംസിച്ചും ധാരാളം...

Read More >>
Top Stories