മികച്ച സിനിമകൾ സമ്മാനിച്ചും അഭിനയ മികവ് കൊണ്ടും പ്രേക്ഷകപ്രീതി നേടിയ നടനാണ് വിജയ് സേതുപതി.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടന് തന്റെ അഭിനയമികവ് കൊണ്ട് പ്രേക്ഷകമനസിൽ ഇടം നേടിയ നടനാണ്.
തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും മികച്ച ഒരുപിടി കഥാപാത്രങ്ങൾ സംഭവന ചെയ്തിട്ടുള്ള നടൻ മലയാളത്തിലെ ഒരു നടിയുടെയൊപ്പം വർക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് വിജയ് സേതുപതി.
തൊഴിലിന്റെ മഹത്വം അറിയാവുന്ന നടിയാണ് മഞ്ജു വാര്യർ എന്നും അഭിനയത്തിലേക്ക് വന്ന് ഇത്രയും വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോഴും വളരെ സിന്‍സിയര്‍ ആയാണ് മഞ്ജു ക്യാമറയുടെ മുന്നില്‍ നിൽക്കുന്നതെന്നും നടൻ പറഞ്ഞു.
‘മഞ്ജു വാര്യര്‍ മാം വളരെ മികച്ച അഭിനേത്രിയാണ്. അവരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും.
മഞ്ജു ക്യാമറയുടെ മുന്നില്‍ വളരെ ഉത്തരവാദിത്തത്തോടെയും സത്യസന്ധതയോടെയുമാണ് നില്‍ക്കുക. അത് കാണാന്‍ തന്നെ വളരെ മനോഹരമാണ്.
ഇത്രയും വര്‍ഷമായിട്ട് അഭിനയിക്കുന്നുണ്ടെങ്കിലും ഓരോ തവണയും ക്യാമറയുടെ മുന്നില്‍ അത്രയും സിന്‍സിയര്‍ ആയിട്ടാണ് അവര്‍ നില്‍ക്കുന്നത്.
ഒരു തൊഴിലിന്റെ മഹത്വം അറിഞ്ഞവര്‍ക്ക് മാത്രമേ അത്രയും ഡെഡിക്കേഷനോടെയും സിന്‍സിയറായും നില്‍ക്കാന്‍ കഴിയുകയുള്ളു.
അവര്‍ അവരുടെ പ്രേക്ഷകരെ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കാര്യം ചെയ്യുമ്പോള്‍ അത് ശരിയായി ചെയ്യാന്‍ അവര്‍ ഒരുപാട് പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്.
സ്‌ക്രീനില്‍ കഥാപാത്രമായി അവര്‍ മനോഹരമായി മാറുന്നുണ്ട്. അത് ഞാന്‍ പറയേണ്ട ആവശ്യമില്ലല്ലോ,’
എന്നാണ് വിജയ് സേതുപതി മഞ്ജു വാര്യരിനൊപ്പമുള്ള അനുഭവത്തെ പറ്റി പറയുന്നത്.
#Malayalam #actresses #honest #front #camera #learned #lot #VijaySethupathi