വിമര്‍ശനങ്ങള്‍ക്കിടയില്‍ നാഗ ചൈതന്യ ശോഭിത ധുലിപാലയും വിവാഹത്തിനൊരുങ്ങുകയാണ്. സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം രണ്ടാം തവണ വിവാഹിതനാകുന്നു എന്നതിന്റെ പേരില്‍ നടന് നിരന്തരം വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
എന്നിരുന്നാലും വിവാഹത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതിനെ പറ്റിയുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഇന്നലെയായിരുന്നു നാഗ ചൈതന്യയെയും ശോഭിത ധുലിപാലയുടെയും ഹല്‍ദി ആഘോഷം നടത്തിയത്. ഇരുവരുടെയും ബന്ധുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് മഞ്ഞള്‍ തേച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. ഇതിന് ശേഷം മെഹന്ദി, സംഗീത്, വിവാഹം എന്നിവയും നടക്കും. അതേ സമയം നാഗ ചൈതന്യയ്ക്ക് വലിയ സമ്മാനങ്ങളാണ് ശോഭിതയുടെ വീട്ടുകാര്‍ ഒരുക്കിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
നാഗ ചൈതന്യയുടെ കുടുംബത്തിന്റെ കീഴിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ പരമ്പരാഗത ആചാരപ്രകാരമായിരിക്കും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. മാത്രമല്ല മരുമകനാവാന്‍ പോകുന്ന നാഗ ചൈതന്യയ്ക്ക് സ്ത്രീധനമായി ശോഭിതയുടെ കുടുംബം നിറയെ സമ്മാനങ്ങള്‍ ഒരുക്കിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നു.
പ്രചരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ബൈക്കും ഔഡി കാറും ഹൈദരാബാദിലെ ആഡംബര വില്ലയും സ്വര്‍ണ്ണവുമൊക്കെയാണ് ശോഭിതയുടെ കുടുംബം നാഗ ചൈതന്യയ്ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം നാഗാര്‍ജുനയും തന്റെ മകന് ഒരു ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. ഏകദേശം 2.5 കോടി രൂപയാണ് വില വരുന്ന ലെക്‌സസ് എല്‍എം എംപിവി കാറാണ് നാഗര്‍ജുന മകനായി വാങ്ങിയത്. ഈ കാറിന്റെ വീഡിയോയും പുറത്ത് വന്നു.
ഹൈദരാബാദിലെ ആര്‍ടിഎ ഓഫീസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. ഹൈബ്രിഡ്-ഇലക്ട്രിക് രൂപകല്‍പ്പന, കാര്‍ബണ്‍-ന്യൂട്രല്‍ ഇംപാക്റ്റ് പ്രോത്സാഹിപ്പിക്കല്‍, ആഢംബര ഇന്റീരിയര്‍ എന്നിങ്ങനെ നിരവധി സവിശേഷതകളാണ് കാറിനുള്ളത്.
നാഗര്‍ജുനയുടെ കുടുംബത്തിലെ ഏറ്റവും സന്തോഷകരമായ നാളുകളിലൂടെയാണ് കടന്ന് പോകുന്നത്. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാവുന്നത്.
സാമന്തയുമായി വേര്‍പിരിഞ്ഞതിന്റെ വിമര്‍ശനം നേരിടുന്നതിനിടയിലാണ് ശോഭിതയുമായിട്ടുള്ള നാഗ ചൈതന്യയുടെ പ്രണയകഥ പുറത്ത് വരുന്നത്. അന്ന് മുതല്‍ നിരന്തരം വിമര്‍ശിക്കപ്പെട്ടിരുന്ന താരങ്ങള്‍ രഹസ്യമായി വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
#sobhita #family #gave #grand #gift #nagachaitanya #dowry