(moviemax.in) തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായ നയൻതാര ഇന്ന് വിവാദങ്ങളുടെ നടുവിലാണ്. നടൻ ധനുഷിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെ നയൻതാരയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ വരുന്നു.
നടിയെ കുറ്റപ്പെടുത്തുന്നവർ ഏറെയാണ്. ധനുഷിനെതിരെ കഴിഞ്ഞ ദിവസവും നടി പരോക്ഷമായി വിമർശനം ഉന്നയിച്ചു.
ഒരാളുടെ ജീവിതം നശിപ്പിച്ചാൽ അത് ലോൺ ആയി കാണുക. പലിശസഹിതം തിരിച്ച് വരുമെന്നതാണ് കർമ്മ ഫലമെന്ന് നയൻതാര സോഷ്യൽ മീഡിയയിൽ കുറിച്ചു.
നടന്റെ ആരാധകർ നയൻതാരക്കെതിരെ വ്യാപക വിമർശനം ഉന്നയിക്കുന്നുണ്ട്. നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ അനുവാദം കൂടെ ഉപയോഗിച്ചെന്ന് ആരോപിച്ച് ധനുഷ് നയൻതാരയ്ക്കെതിരെ കേസ് നൽകിയിട്ടുണ്ട്. ഇതാണ് പ്രശ്നങ്ങൾക്ക് ആധാരം.
പത്ത് കോടി നഷ്‌ടപരിഹാരം ധനുഷ് ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ നയൻതാരയുടെ ഭാഗത്താണ് തെറ്റെന്ന് പലരും വാദിക്കുന്നു.
നയൻതാരയെയോ ധനുഷിനെയോ അനുകൂലിച്ച് സിനിമാ ലോകത്ത് നിന്നും ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല.
നയൻതാരയെക്കുറിച്ച് നടൻ തമ്പി രാമയ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
താൻ ഇന്ന് ജീവനോടെയിരിക്കാൻ കാരണം നയൻതാരയുടെ വാക്കുകളാണെന്ന് തമ്പി രാമയ്യ പറയുന്നു.
അമ്മയായിരുന്നു തനിക്കെല്ലാം. അമ്മ മരിച്ചപ്പോൾ ഞാൻ വല്ലാതെ തളർന്നു. കടുത്ത വിഷാദത്തിലായി. അന്ന് എന്റെ മകളുടെ വിവാഹം മാത്രമേ നടന്നിട്ടുള്ളൂ.
മകന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ആത്മഹത്യയെക്കുറിച്ച് ഞാൻ ചിന്തിച്ചു. എന്നാൽ അന്ന് നാല് സിനിമകൾ ചെയ്യുന്നുണ്ട്. നിർമാതാക്കൾക്ക് തന്റെ മരണം നഷ്ടമുണ്ടാക്കുമെന്ന് കരുതി.
അമ്മ മരിച്ച വിവരമറിഞ്ഞ് നയൻതാര എന്നെ വിളിച്ചു. നയൻതാരയ്ക്കൊപ്പം ഡോറ എന്ന സിനിമ അന്ന് ചെയ്യുന്നുണ്ട്. അവർ എന്നെ വിളിച്ച് യാഥാർത്ഥ്യം മനസിലാക്കി തന്നു.
അതിന് ശേഷം ആത്മഹത്യ ചിന്തകൾ ഇല്ലാതായി. കൃത്യസമയത്ത് നയൻതാര വിളിച്ചില്ലായിരുന്നെങ്കിൽ തനിക്കെന്ത് സംഭവിക്കുമായിരുന്നെന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ലെന്നും തമ്പി രാമയ്യ അന്ന് പറഞ്ഞു.
അന്ന് തെറ്റായ തീരുമാനം എടുത്തിരുന്നെങ്കിൽ മകന്റെ വിവാഹം കാണാൻ തനിക്ക് പറ്റില്ലായിരുന്നു. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഈ ലോകത്തിൽ ഇല്ല.
പ്രതിസന്ധികളുണ്ടാകുമ്പോൾ നമുക്ക് താഴെയുള്ളവരുടെ പ്രശ്നങ്ങൾ ചിന്തിച്ചാൽ നമ്മുടേത് വലിയ പ്രശ്നമല്ലെന്ന് മനസിലാകുമെന്നും തമ്പി രാമയ്യ പറഞ്ഞു.
നയൻതാരയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബറാക്രമണം നടക്കുന്നതിനിടെയാണ് തമ്പി രാമയ്യയുടെ വാക്കുകൾ വൈറലാകുന്നത്.
ധനുഷ് വിഷയത്തിൽ ഇതുവരെയും പരസ്യമായി പ്രതികരിച്ചിട്ടില്ല. സിനിമകളുടെ തിരക്കിലാണ് നടൻ. കഴിഞ്ഞ ദിവസമാണ് ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹമോചിതരായത്. ഇതിനിടെയാണ് നയൻതാര നടനെ പരോക്ഷമായി പരിഹസിച്ചത്.
#deeply #depressed #that #day #Nayanthara #decided #die #reason #alive #today #ThambiRamaiah