(moviemax.in) ഹിറ്റടിക്കാൻ ‘പുഷ്പ’യുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഡിസംബർ അഞ്ചിനാണ് ‘പുഷ്പ 2: ദി റൂൾ’ തിയറ്ററിലെത്തുന്നത്.
അതുകൊണ്ട് തന്നെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് അല്ലു അർജുനും രശ്മിക മന്ദാനയും അടക്കമുള്ള താരങ്ങൾ. പ്രൊമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മുംബൈയിൽ പ്രസ് മീറ്റിന് എത്തിയപ്പോഴുണ്ടായ സംഭവമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
പ്രസ് മീറ്റിലേക്ക് ക്ഷണിക്കപ്പെട്ട രണ്ട് മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ അല്ലുവിന്‍റെ മാനേജർ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
ദുരനുഭവം മാധ്യമപ്രവർത്തക വിഭ കൗൾ ഫേസ്ബുക്കിൽ പങ്കുവെച്ചു.ജുഹുവിലെ സ്റ്റാർ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ നടന്‍റെ മാനേജർ തന്‍റെ ഫോൺ തട്ടിയെടുത്തെന്ന് വിഭ പറയുന്നു.
അല്ലു അർജുൻ എത്തുമ്പോൾ വേദിക്ക് സമീപമെത്തിയ മാധ്യമപ്രവർത്തകർക്കൊപ്പം വിഭയും ഉണ്ടായിരുന്നു. പരിപാടി ആരംഭിച്ചതോടെ പരിപാടി ഷൂട്ട് ചെയ്യുന്നത് നിർത്താൻ അല്ലു അർജുനെ മാനേജർ ആവശ്യപ്പെടുകയായിരുന്നു.
ഫോൺ കൈക്കലാക്കാൻ ശ്രമിക്കുകയും അത് താഴെ വീഴുകയും ചെയ്തു. സമാന അനുഭവം ഒരു മാധ്യമപ്രവർത്തകനും ഉണ്ടായതായാണ് റിപ്പോർട്ട്.
#Allu's #manager #blasted #phones #journalists #who #came #Pushpa's #press #meet