---
title: "#sivakarthikeyan | അടുക്കളയിൽ നില്‍ക്കുന്ന ആരതിയുടെ പുറകിൽ രഹസ്യമായി വന്ന് നില്‍ക്കുന്നു ശിവ,  ഒടുവിൽ അത് സംഭവിച്ചു!"
english_title: "#sivakarthikeyan #sneaks #behind #Aarti #standing #kitchen #finally #happens!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/251826/sivakarthikeyan-sneaks-behind-aarti-standing-kitchen-finally-happens"
published_at: "2024-11-26T12:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745705be5e31_shiva.jpg"
keywords: []
---

# #sivakarthikeyan | അടുക്കളയിൽ നില്‍ക്കുന്ന ആരതിയുടെ പുറകിൽ രഹസ്യമായി വന്ന് നില്‍ക്കുന്നു ശിവ,  ഒടുവിൽ അത് സംഭവിച്ചു!

> **Lead Summary:** ** **കുറച്ച് ദിവസമായി നടൻ ശിവകാർത്തികേയൻ പങ്കുവെച്ച വീഡിയോയാണ് സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് . തന്‍റെ ഭാര്യ ആരതിക്ക് ജന്മദിനാശംസകൾ നേർന്ന മനോഹരമായ ഒരു വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരുന്നു .

## Article Content

** **കുറച്ച് ദിവസമായി നടൻ ശിവകാർത്തികേയൻ പങ്കുവെച്ച വീഡിയോയാണ് സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് . തന്‍റെ ഭാര്യ ആരതിക്ക് ജന്മദിനാശംസകൾ നേർന്ന മനോഹരമായ ഒരു വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരുന്നു .

വീഡിയോയിൽ, തന്‍റെ ഏറ്റവും പുതിയ ചിത്രമായ അമരനിലെ മേജർ മുകുന്ദായി ഭാര്യയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ശരിക്കും അവരെ അമ്പരപ്പിക്കുകയാണ് ശിവകാര്‍ത്തികേയന്‍ . ഹൃദയസ്പർശിയായ വീഡിയോ പോസ്റ്റ് ചെയ്തത് മുതല്‍ വൈറലായിരുന്നു.

ശിവകാർത്തികേയൻ പട്ടാള യൂണിഫോം ധരിച്ച് ക്ലീൻ ഷേവ് ചെയ്ത ലുക്കിലാണ് വീഡിയോ കാണിക്കുന്നത്. അടുക്കളയിൽ നില്‍ക്കുന്ന ആരതിയുടെ പുറകിൽ രഹസ്യമായി വന്ന് നില്‍ക്കുന്നു ശിവ.

[**https://www.instagram.com/reel/DCUSBPgycuC/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/DCUSBPgycuC/?utm_source=ig_embed&utm_campaign=loading)

തിരിഞ്ഞുനോക്കുമ്പോള്‍ ആരാതി ആശ്ചര്യപ്പെടുന്നത് കാണാം. പിന്നിട് അവനെ നോക്കി അവൾ പുഞ്ചിരിച്ചു, അവൻ ചിരിക്കുമ്പോൾ അവന്‍ അവളെ ചേർത്തുപിടിക്കുന്നു.

എന്നാല്‍ 12 ദിവസത്തിന് ശേഷം ഈ വീഡിയോ വന്‍ വൈറലായിരിക്കുകയാണ്. പുതിയ റെക്കോഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഈ വീഡിയോ.

ഒറിജിനല്‍ കണ്ടന്‍റിന് അതിവേഗത്തിൽ 100 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യൻ നടനാണ് ശിവകാർത്തികേയൻ ഈ വീഡിയോയിലൂടെ മാറിയെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/251826/sivakarthikeyan-sneaks-behind-aarti-standing-kitchen-finally-happens)