#samantharuthprabhu | 'കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു, എന്നിട്ടും ഇരയെന്ന ടാ​ഗും', അങ്ങനെയൊരാൾ അത് പ്രതീക്ഷിക്കുമോ?

#samantharuthprabhu | 'കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു, എന്നിട്ടും ഇരയെന്ന ടാ​ഗും', അങ്ങനെയൊരാൾ അത്  പ്രതീക്ഷിക്കുമോ?
2024-11-26T10:48:00 | By Athira V

തെന്നിന്ത്യയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച ഒരു വിവാ​ഹമോചനമായിരുന്നു നടി സാമന്തയുടേയും നടൻ നാ​ഗചൈതന്യയുടേയും. രണ്ട് വർഷം മുമ്പാണ് ഇരുവരും നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേർപിരിഞ്ഞത്.

ദാമ്പത്യ ജീവിതത്തിലെ തകർച്ചയ്ക്കുശേഷമുള്ള സാമന്തയുടെ ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു. വിവാഹമോചിതയായതിന്റെ പേരിലും മയോസൈറ്റിസ് എന്ന അസുഖം ബാധിച്ചതിന്റെ പേരിലും പിന്നീട് കുറേക്കാലം വേദനകൾ മാത്രം നിറഞ്ഞതായിരുന്നു നടിയുടെ ജീവിതം.

ഇപ്പോൾ എല്ലാത്തിനേയും അതിജീവിച്ച് പതിയെ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ് താരം. സിനിമയും കരിയറും മുന്നോട്ട് കൊണ്ടുപോവുക എന്നത് മാത്രമാണ് ഇപ്പോൾ നടിയുടെ ലക്ഷ്യം. ഏഴ് വർഷത്തോളം പ്രണയിച്ചശേഷമാണ് സാമന്തയും നാ​ഗചൈതന്യയും വിവാഹിതരായത്.


അതിനാൽ തന്നെ ഇരുവരുടെയും വിവാഹമോചനം പ്രേക്ഷകർക്കും ആരാധകർക്കും വലിയ ഷോക്കായിരുന്നു. നാ​​ഗചൈതന്യ ഇപ്പോൾ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണ്. ഇരുവരും ഡിസംബറിൽ വിവാഹിതരാകും. സാമന്തയും നാ​ഗചൈതന്യയും ഇരുവരും വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നില്ല.

പക്ഷെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ വിവാഹമോചനത്തെ കുറിച്ച് സാമന്ത സംസാരിക്കാറുണ്ട്. പലപ്പോഴും നിറകണ്ണുകളോടെയാണ് സാമന്ത കഴിഞ്ഞ കാലത്തെ കുറിച്ച് സംസാരിക്കുന്നത്. സാമന്ത ഇപ്പോഴും സിം​ഗിൾ ലൈഫ് നയിക്കുന്നതിനാലും സുഹൃത്തായിരുന്ന നടിയെ വിവാഹം ചെയ്യുന്നതിന്റെ പേരിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി നാ​ഗചൈതന്യയ്ക്ക് നേരെയാണ് സൈബർ ആക്രമണം ഏറെയും വരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം സാമന്തയുടെ ഒരു അഭിമുഖം പുറത്ത് വന്നശേഷം ഒരു വിഭാ​ഗം പ്രേക്ഷകർ നടിക്ക് എതിരെ തിരിഞ്ഞു. കിട്ടുന്ന അവസരങ്ങളിലെല്ലാം മുൻ ഭർത്താവിനെ വിമർശിക്കാനും ആക്ഷേപിക്കാനും സാമന്ത ശ്രമിക്കുന്നുവെന്നാണ് നടിയെ വിമർശിക്കുന്നവർ കുറിക്കുന്നത്. കഴിഞ്ഞ ദിവസം വരുൺ ധവാനുമായി സംസാരിക്കവെ എക്‌സിന് വിലയേറിയ സമ്മാനങ്ങൾ നല്‍കി താൻ ഒരുപാട് പണം കള‍ഞ്ഞുവെന്ന് സാമന്ത പറഞ്ഞിരുന്നു.


ഈ വീഡിയോ വൈറലായതോടെയാണ് നടിക്ക് എതിരെ വിമർശനം ഉയർന്നത്. വേർപിരിഞ്ഞിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും ഇന്നേവരെ നാ​ഗചൈതന്യ ഒരു അഭിമുഖത്തിൽ പോലും സാമന്തയുടെ പേര് വലിച്ച് ഇഴച്ച് ആക്ഷേപിച്ചിട്ടില്ലെന്നും എന്നാൽ നടി അവസരം കിട്ടുമ്പോഴെല്ലാം അതാണ് ചെയ്യുന്നത് എന്നുമാണ് നാ​ഗചൈതന്യയെ പിന്തുണയ്ക്കുന്നവർ കുറിച്ചത്.

നാ​ഗചൈതന്യ ഒരിക്കൽ പോലും സാമന്തയെ അധിക്ഷേപിച്ചിട്ടില്ല . പക്ഷെ നടി അവസരം കിട്ടുമ്പോഴെല്ലാം നാ​ഗചൈതന്യയെ കുറ്റപ്പെടുത്തുന്നു, യഥാർത്ഥമായി ചായിയെ പ്രണയിച്ചിരുന്നുവെങ്കിൽ സോഷ്യൽ മീഡിയയിൽ നാ​ഗചൈതന്യയെ സാമന്ത ഒരിക്കലും അപമാനിക്കുമായിരുന്നില്ല.

മാത്രമല്ല ഒരിക്കലും അവളുടെ സ്വകാര്യ കാര്യങ്ങൾ മാധ്യമങ്ങളിൽ വെളിപ്പെടുത്തുകയും ചെയ്യില്ലായിരുന്നു, സാമന്ത ഇപ്പോഴും അവളുടെ മുൻകാല ബന്ധം അറ്റൻഷന് വേണ്ടി ഉപയോഗിക്കുന്നു. എന്നാൽ ചായി അവളെക്കുറിച്ച് ഇതുവരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല, നാ​ഗചൈതന്യയുടെ പിതാവിന് 3500 കോടിയുടെ ആസ്തിയുണ്ട്. അങ്ങനെയൊരാൾ വില കൂടിയ സമ്മാനങ്ങൾ പ്രതീക്ഷിക്കുമോ?. സമ്മാനങ്ങൾ കൊടുത്തെങ്കിൽ അത് നിങ്ങളുടെ ഇഷ്ടമായിരുന്നു. അല്ലാതെ അദ്ദേഹം ചോദിച്ച് വാങ്ങിതയതലല്ലല്ലോ....

സാമന്ത ചായിയെ പരിഹസിക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു. എന്നിട്ടും ഇരയെന്ന ടാ​ഗും. കുറ്റവാളിയായി മുദ്ര കുത്തപ്പെട്ടിട്ടും നാ​ഗചൈതന്യ സാമിനെ കുറിച്ച് ഒരക്ഷരം പോലും മോശമായി പറയുന്നില്ല. സാമന്തയെക്കാളും പക്വതയും നല്ല പെരുമാറ്റവും നാ​ഗചൈതന്യയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത് എന്നിങ്ങനെ നീളുന്നു സാമന്തയെ വിമർശിച്ച് വന്ന കമന്റുകൾ.

Content Highlight: #socialmedia #criticizing #actress #samantha #insulting #exhusband #nagachaitanya #interviews

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup