#vanitha | സ്വന്തം രക്തത്തിന്റെ ശാപം വാങ്ങിയിട്ട് മറ്റുള്ളവരില്‍ നിന്നും പുണ്യം വാങ്ങുന്നത് വേസ്റ്റ്; അരുണിനെ പരിഹസിച്ച് വനിത

#vanitha | സ്വന്തം രക്തത്തിന്റെ ശാപം വാങ്ങിയിട്ട് മറ്റുള്ളവരില്‍ നിന്നും പുണ്യം വാങ്ങുന്നത് വേസ്റ്റ്; അരുണിനെ  പരിഹസിച്ച് വനിത
Nov 20, 2024 07:54 PM | By Jain Rosviya

വിവാദ നായികയായി തമിഴ് സിനിമയില്‍ അറിയപ്പെടുന്ന നടിയാണ് വനിത വിജയകുമാര്‍.

നാലോളം തവണ വിവാഹിതയായതിന്റെ പേരില്‍ നടിയ്ക്ക് നിരന്തരം സോഷ്യല്‍ മീഡിയയില്‍ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങളെയൊക്കെ കാറ്റില്‍ പറത്തി തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുകയാണ് വനിത.

ഇതിന് പുറമേ സ്വന്തം കുടുംബവുമായിട്ടും നടി അകല്‍ച്ചയിലാണ്. തമിഴിലെ പ്രമുഖ നടനായ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളാണ് വനിത.

സ്വത്തിന്റെ പേരില്‍ വീട്ടുകാരുമായി വഴക്ക് കൂടി മാറി താമസിക്കുകയാണ് വനിത. ഇതിനിടെ സ്വന്തം സഹോദരനെ പരിഹസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

വിജയകുമാറിന്റെ ആദ്യഭാര്യയിലുള്ള മകനാണ് അരുൺ വിജയ്. തെന്നിന്ത്യയിലെ പ്രമുഖ നടനായ അരുണ്‍ സിനിമയില്‍ നായകനായി നിറഞ്ഞു നില്‍ക്കുകയാണ്.

ഇതിനിടെ സോഷ്യല്‍ വര്‍ക്ക് ചെയ്യാനുള്ള താരം രക്തം ദാനം ചെയ്തു മറ്റുള്ളവര്‍ക്ക് മാതൃകയായി രംഗത്ത് വന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സ്വന്തം സഹോദരി കൂടിയായ വനിത വിജയകുമാര്‍ രംഗത്ത് വന്നത്.

സ്വന്തം രക്തത്തെ മറന്ന് മറ്റുള്ളവരെ സഹായിക്കുന്ന സഹോദരനെ പരിഹസിച്ചു കൊണ്ടാണ് വനിത എത്തിയിരിക്കുന്നത്.

സ്വത്ത് തന്ന് സഹോദരിയുടെ അവകാശങ്ങള്‍ നേടി കൊടുക്കാതെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രചോദനമായത് കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് വനിത പറയുന്നത്.

'പ്രിയപ്പെട്ട ചേട്ടാ, നിങ്ങള്‍ക്ക് പിറന്നാള്‍ ആശംസകള്‍. ദൈവം അനുഗ്രഹിക്കട്ടെ... പുറത്തുനിന്നുള്ള വരെ ഇമ്പ്രസ്സ് ചെയ്യുന്നതിന് വേണ്ടി രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ സ്വന്തം ചോരയില്‍ ഉള്ള സഹോദരിക്ക് കൊടുക്കേണ്ട സ്വത്തും അവകാശങ്ങളും ആദ്യം കൊടുക്കുക.

സ്വന്തം രക്തത്തിന്റെ ശാപം വാങ്ങിയിട്ട് മറ്റുള്ള ആളുകളുടെ അടുത്തുനിന്ന് പുണ്യം വാങ്ങാന്‍ പോകുന്നത് വേസ്റ്റ് ആണ് സഹോദരാ... എന്നാണ് വനിതാ വിജയകുമാര്‍ പങ്കുവെച്ച് എഴുത്തില്‍ പറയുന്നത്.

തന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് നടന്‍ അരുൺ വിജയ് രക്തം ഡൊണേറ്റ് ചെയ്ത് കൊണ്ട് രംഗത്ത് വന്നത്. ഇതിന്റെ ചിത്രങ്ങളും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചാണ് വനിത എത്തിയത്. തമിഴിലെ പ്രമുഖ താരകുടുംബമാണ് നടി വനിതയുടേത്.

പിതാവും മാതാവും സിനിമാ താരങ്ങളാണെന്നത് മാത്രമല്ല വനിതയുടെ സഹോദരിമാരും അഭിനയിച്ചിരുന്നു. അമ്മ മഞ്ജുളയുടെ മരണത്തോട് കൂടിയാണ് താരപുത്രി പിതാവുമായി വാക്കുതര്‍ക്കത്തിലാവുന്നത്.

അമ്മയ്ക്കും തനിക്കും അവകാശപ്പെട്ട സ്വത്ത് തരാതെ പറ്റിച്ചുവെന്നും മറ്റ് മക്കളെ പോലെ തന്നെ പരിഗണിക്കുന്നില്ലെന്നുമൊക്കെ വനിത ആരോപിച്ചിരുന്നു.

ചെറിയ പ്രായത്തിലെ അഭിനയത്തിലേക്ക് എത്തിയ വനിത ഇളയദളപതി വിജയുടെ നായികയായി അഭിനയിച്ചിരുന്നു.

പിന്നാലെ നടന്‍ ആകാശുമായി പ്രണയിച്ച് വിവാഹിതയായ നടിയ്ക്ക് ഈ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചു. അധികം വൈകാതെ നടി മറ്റൊരു വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും ആ ബന്ധത്തിലൊരു കുട്ടി ജനിച്ചതിന് ശേഷം ബന്ധം വേര്‍പിരിയുകയായിരുന്നു.

പിന്നീട് സംവിധായകന്‍ പീറ്റര്‍ പോളുമായി വിവാഹം കഴിച്ചതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഈ വിവാഹവും രണ്ട് മാസം കൊണ്ട് അവസാനിച്ചു.



#waste #virtue #from #others #buying #curse #one #own #blood #vanitha #mocking #Arun

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup