അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട സിനിമയാണ് സൂര്യ നായകനായ കങ്കുവ. സിനിമ മുഴുവന്‍ അലറലോട് അലറലാണെന്നും തിയേറ്റര്‍ വിടുമ്പോള്‍ തല വേദനയും ചെവി അടിച്ച് പോകുമെന്നാണ് ട്രോളുകള്‍ വന്നത്.
ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് മോശം പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. സഹിച്ചിരുന്ന് കണ്ടാലും മനസിലാകാത്ത കഥയാണ് സിനിമയുടേതെന്നും വിമർശനമുണ്ട്.
സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂകൾ വർധിച്ചപ്പോൾ നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക കുറിപ്പുമായി എത്തിയിരുന്നു. സിനിമയെ പിന്തുണച്ചാണ് ജ്യോതിക എത്തിയത്. സൂര്യയുടെ ഭാര്യയായല്ല താൻ പ്രതികരിക്കുന്നതെന്നും ഒരു സിനിമ പ്രേമിയായാണ് തന്റെ നിലപാട് പറയുന്നതെന്നും കുറിച്ചുകൊണ്ടാണ് ജ്യോതികയുടെ പോസ്റ്റ് ആരംഭിച്ചത് തന്നെ.
കങ്കുവക്ക് മാധ്യമങ്ങളിൽ നിന്ന് വരുന്ന നെഗറ്റീവ് റിവ്യൂ കേട്ട് താൻ ഞെട്ടിപ്പോയിയെന്നും താരം പറഞ്ഞിരുന്നു. ഇത്തരം നെഗറ്റീവ് റിവ്യൂ അവർ മറ്റ് യുക്തിയില്ലാത്ത ബിഗ്‌ബഡ്‌ജറ്റ് സിനിമയ്ക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. ശബ്ദം അലട്ടുന്നു എന്നത് ശരിയാണ്. പോരായ്‌മകൾ മിക്ക ഇന്ത്യൻ സിനിമയുടെയും ഭാഗമാണ്. അതിനാൽ അത് ന്യായമാണ്. പ്രത്യേകിച്ചും ഇങ്ങനെ ഒരു സിനിമയിൽ പരീക്ഷണം നടത്തുമ്പോൾ.
അതേസമയം തീർച്ചയായും ആദ്യത്തെ അര മണിക്കൂർ ശരിയായില്ലെന്നും താരം കുറിച്ചിരുന്നു. ജ്യോതികയുടെ കുറിപ്പ് വൈറലായതോടെ രൂക്ഷമായ ഭാഷയിൽ നടിയുടെ കങ്കുവയെ പിന്തുണച്ചുള്ള കുറിപ്പിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് പിന്നണി ഗായിക സുചിത്ര. ഭാര്യയെന്നും പറഞ്ഞ് ഭർത്താവിനെ പിന്തുണച്ച് എന്തൊക്കെയാണ് ഈ സ്ത്രീ പറഞ്ഞിരിക്കുന്നതെന്നാണ് ജ്യോതികയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുചിത്ര പറഞ്ഞത്. ഗായികയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
എന്തൊക്കെ നോൺസെൻസാണ് കങ്കുവയെ കുറിച്ച് ജ്യോതിക പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂര്യ നല്ല നടനാണോ അല്ലയോ എന്നത് കങ്കുവ എന്ന സിനിമയിലൂടെയല്ല തീരുമാനിക്കപ്പെടുന്നത്. കങ്കുവ വളരെ മോശം സിനിമയാണ്. ഭാര്യയെന്നും പറഞ്ഞ് ഭർത്താവിനെ സപ്പോർട്ട് ചെയ്യാൻ എന്തൊക്കെയാണ് ഈ സ്ത്രീ പറഞ്ഞിരിക്കുന്നത്. എനിക്ക് സൂര്യയോടാണ് ദേഷ്യം. സൂര്യയേയും ജ്യോതികയേയും ഒരു യൂണിറ്റായി ഞാൻ കണ്ടിട്ടില്ല. സൂര്യ വേറെ ജ്യോതിക വേറെ.
ഞാൻ സൂര്യയുടെ ഭാഗത്താണ്. എന്തൊക്കെയാണ് ഈ സ്ത്രീ എഴുതിവെച്ചിരിക്കുന്നത്. കങ്കുവയുടെ ആദ്യപകുതി നല്ലതല്ലെന്ന് നിങ്ങൾ തന്നെ പറയുന്നുണ്ട്. അതിനർത്ഥം എല്ലാവരും ടിക്കറ്റ് എടുത്ത് ആദ്യത്തെ 30 മിനിറ്റ് കഴിഞ്ഞ് സിനിമയ്ക്ക് പോകണമെന്നാണോ?. ഫാൻസ് പോലും ഇങ്ങനെ പറഞ്ഞിട്ടില്ല. നിങ്ങൾക്ക് ഇംഗ്ലീഷ് പോലും ശരിയായി സംസാരിക്കാൻ അറിയില്ല.
ജ്യോതികയെ ആരാണ് ഫിലിം ക്രിട്ടിക്കാക്കിയത്?. നിങ്ങളുടെ എക്സ്പിരിമെന്റിന് ഞങ്ങളെയാണോ കിട്ടിയത്. ആദ്യത്തെ അരമണിക്കൂർ മോശമാണെങ്കിൽ ടിക്കറ്റിന്റെ വില കുറയ്ക്കു... അല്ലെങ്കിൽ സിനിമ റീ എഡിറ്റ് ചെയ്ത് പ്രദർശിപ്പിക്കൂ. നെഗറ്റീവ് റിവ്യു കണ്ട് സർപ്രൈസ്ഡായി എന്നല്ല അപ്സറ്റായിയെന്ന് പറയൂ... നിങ്ങൾ ഒരു ഭാര്യയല്ലേ. ജ്യോതികയെ കൊണ്ട് രണ്ട് പോസിറ്റീവ് മാത്രമെ കങ്കുവയിൽ കണ്ട് പിടിക്കാൻ കഴിഞ്ഞുള്ളു.
സൂര്യ കങ്കുവയിൽ സൂപ്പർ അല്ലെന്ന് പറഞ്ഞ ഒരു റിവ്യൂവറെ നിങ്ങൾ കാണിക്കു. സൂര്യ എഫേർട്ട് ഇട്ടിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. ജ്യോതികയെപ്പോലുള്ള അഭിനേതാവ് അല്ലല്ലോ സൂര്യ എന്നെല്ലാമാണ് സുചിത്ര സോഷ്യൽമീഡിയ ലൈവിലെത്തി സംസാരിക്കവെ പറഞ്ഞത്.
ആഗോളവ്യാപകമായി 38 ഭാഷകളില്‍ തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് 350 കോടിയാണ് ബജറ്റ്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്.
#playbacksinger #suchitra #slams #jyothika #over #kanguva #review