#Nayanthara | 'എന്താണ് ചുറ്റും നടക്കുന്നതെന്ന് അറിയില്ല, പിതാവിനായി വീട്ടിൽ ഐസിയു ഒരുക്കി, ഇതുപോലൊരു മോളെ കിട്ടിയ ഞങ്ങൾ ഭാ​ഗ്യം ചെയ്തവരാണ് '

#Nayanthara  | 'എന്താണ് ചുറ്റും നടക്കുന്നതെന്ന് അറിയില്ല, പിതാവിനായി വീട്ടിൽ ഐസിയു ഒരുക്കി, ഇതുപോലൊരു മോളെ കിട്ടിയ ഞങ്ങൾ ഭാ​ഗ്യം ചെയ്തവരാണ് '
Nov 18, 2024 04:44 PM | By Susmitha Surendran

(moviemax.in) തെന്നിന്ത്യയിൽ സജീവമായശേഷമാണ് നയൻതാര ചെന്നൈയിൽ സെറ്റിൽഡായത്. വിക്കിക്കും മക്കൾക്കും ഒപ്പം കൊട്ടാരസമാനമായ വീട്ടിലാണ് നയൻതാരയുടെ താമസം. 

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു താരത്തിന്റേത്. ചേട്ടൻ‌ ദുബായിൽ സെറ്റിൽഡാണ്. ഇപ്പോഴും നയൻതാര തന്നെയാണ് മാതാപിതാക്കളുടെ കാര്യങ്ങൾക്കായി ഓടി നടക്കുന്നതും ചെയ്ത് കൊടുക്കുന്നതും.


നയൻതാരയെ പോലെ തന്നെ അഭിമുഖങ്ങളിൽ ഒരിക്കൽ പോലും പ്രത്യക്ഷട്ടിട്ടില്ലാത്തവരാണ് താരത്തിന്റെ മാതാപിതാക്കളും. എന്നാൽ ഇപ്പോൾ ആദ്യമായി നയൻതാരയെ കുറിച്ച് നടിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

മാതാപിതാക്കളോടും കുടുംബത്തോടും നയൻതാരയ്ക്കുള്ള സ്നേഹവും കരുതലും അമ്മയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലാണ് താരത്തിന്റെ അമ്മ നടിയെ കുറിച്ച് വാചാലയായത്.


കഴിഞ്ഞ ഒന്ന പതിറ്റാണ്ടായി നയൻതാരയുടെ പിതാവ് കിടപ്പിലാണ്. അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നയൻതാരയുടെ കണ്ണുകൾ നിറയാറുണ്ട്. അച്ഛനെ എന്നേക്കും കൂടെ നിർത്തണം എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വേണ്ടതെല്ലാം താരം ചെയ്യുന്നുണ്ട്.

വീട്ടിൽ ഒരു ഐസിയു യൂണിറ്റ് തന്നെ അച്ഛന് വേണ്ടി നയൻതാര സജീകരിച്ചിട്ടുണ്ട്. രജിനി സാറിന്റെ പടമൊക്കെ മോൾ ചെയ്യുമ്പോൾ അച്ച ഒപ്പമുണ്ടായിരുന്നു.

മോളുടെ മൂന്ന്, നാല് തമിഴ് പടം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നാട്ടിൽ വന്നു. അപ്പോൾ നമുക്ക് തോന്നി തുടങ്ങി അദ്ദേഹത്തിൽ എന്തൊക്കയോ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയെന്നത്. ഭക്ഷണമൊന്നും ശരിക്ക് കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നു.

അതോടെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് അസുഖം കണ്ടുപിടിക്കുന്നത്. അന്ന് ആ അസുഖം ഇത്രത്തോളം വലുതായി മാറുമെന്ന് അറിയില്ലായിരുന്നു.

ലോകത്തിൽ ഇതുപോലൊരു മോളെ വേറെ ആർക്കും കിട്ടിത്തില്ല. എത്ര തിരക്കുണ്ടെങ്കിലും ദിവസം കുറഞ്ഞത് മൂന്നോ, നാലോ വട്ടം ഞങ്ങളെ വിളിക്കും. കാര്യങ്ങളെല്ലാം തിരക്കും. മോള് അച്ഛനെ നോക്കുന്നതെങ്ങനെയെന്ന് എനിക്ക് പറയാൻ കഴിയില്ല.


അങ്ങനെയാണ് നോക്കുന്നത്. ഇതുപോലൊരു മോളെ കിട്ടിയ ഞങ്ങൾ ഭാ​ഗ്യം ചെയ്തവരാണെന്നാണ് ഓമന കുര്യൻ മകളെ കുറിച്ച് പറഞ്ഞത്. പിന്നീട് മാതാപിതാക്കളെ കുറിച്ച് നയൻതാരയാണ് സംസാരിച്ചത്.

പതിമൂന്ന്, പതിനാല് വർഷമായി അച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നശേഷം അപ്പ മൂന്ന്, നാല് വർഷം ഓക്കെയായിരുന്നു. പിന്നീട് പതിയെ പതിയെ അസുഖം വർധിച്ച് ആരോ​ഗ്യം കുറഞ്ഞ് വന്നു. ഓർമയില്ല...

എന്താണ് ചുറ്റും നടക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തിന് ന്യൂറോളജിക്കലായ ചില പ്രശ്നങ്ങളുണ്ട്. കൂടാതെ വേറെയും ശാരീരിക പ്രശ്നങ്ങളുണ്ട്. ഞാൻ ഷൂട്ടിങ്ങിലായിരിക്കും.

എന്റെ സഹോദരൻ ദുബായിൽ സെറ്റിൽഡാണ്. അതുകൊണ്ട് തന്നെ ബ്രദറിന് എമർജൻസി സിറ്റുവേഷൻസിൽ പെട്ടന്ന് വരാൻ കഴിയില്ല. അമ്മയാണ് ഇത്രയും വർഷമായി അച്ഛനെ നോക്കുന്നത്. ചിലപ്പോൾ അമ്മയെ വിളിക്കുമ്പോൾ കേൾക്കാം അച്ഛനുമായി ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന്.

ഇങ്ങനെയാണ് കുറച്ച് വർഷങ്ങളായി അമ്മയുടെ ജീവിതം. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ അച്ഛനെ നോക്കുന്നത്. ഒരു ഐസിയു തന്നെ അച്ഛനുവേണ്ടി വീട്ടിൽ‌ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.

അച്ഛനാണ് എനിക്ക് എന്നേക്കും ഹീറോ. അദ്ദേഹത്തിന്റെ മക്കൾ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങളും നേട്ടങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് നിറ കണ്ണുകളോടെ നയൻതാര പറഞ്ഞത്.



#first #time #words #actress' #mother #about #Nayanthara #noticed.

Next TV

Related Stories
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

Jul 14, 2025 12:44 PM

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall