#wikki | നിഷ്‌കളങ്കരായ ആരാധകരെ കരുതിയെങ്കിലും ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; ധനുഷിനെ കളിയാക്കി വിക്കി

#wikki | നിഷ്‌കളങ്കരായ ആരാധകരെ കരുതിയെങ്കിലും ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; ധനുഷിനെ കളിയാക്കി വിക്കി
Nov 16, 2024 05:19 PM | By Athira V

നയന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ തുറന്നടിച്ച് വിഘ്‌നേഷ് ശിവനും. നിര്‍മ്മാതാവും സംവിധായകനുമായമായ വിഘ്‌നേഷ് ധനുഷിന്റെ തന്നെ വാക്കുകള്‍ താരത്തിനെതിരെയുള്ള ആയുധമാക്കിയാണ് പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിക്കിയുടെ പ്രതികരണവും. ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി നയന്‍താര രംഗത്തെത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ പ്രതികരണം.

ധനുഷിന്റെ പഴയൊരു വീഡിയോ പങ്കുവച്ചു കൊണ്ടാണ് വിക്കിയുടെ പ്രതികരണം. വീഡിയോയ്‌ക്കൊപ്പം പത്ത് കോടി ആവശ്യപ്പെട്ടു കൊണ്ട് ധനുഷ് അയച്ച വക്കീല്‍ നോട്ടീസും വിക്കി പങ്കുവച്ചിട്ടുണ്ട്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള ധനുഷിന്റെ വീഡിയോയാണ് വിക്കി പങ്കുവച്ചിരിക്കുന്നത്. നെഗറ്റവിറ്റിയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ ധനുഷ് സംസാരിക്കുന്നത്.

'നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാള്‍ക്ക് മേലെയുള്ള വെറുപ്പായി മാറരുത്. ഒരാള്‍ നന്നായിരുന്നാല്‍ മറ്റൊരാള്‍ക്ക് അത് ഇഷ്ടപെടാത്ത തരത്തിലേക്ക് നമ്മുടെ ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാല്‍ അവര്‍ക്കൊപ്പം ആഘോഷിക്കുക. നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ലെങ്കില്‍ മൂവ് ഓണ്‍ ചെയ്യുക' എന്നാണ് വീഡിയോയില്‍ ധനുഷ് പറയുന്നത്.

ധനുഷിനെ പരിഹസിക്കുന്നതാണ് വിക്കിയുടെ പ്രതികരണം. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് വിക്കി പറയുന്നത്. ഇതൊക്കെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും. ആളുകളില്‍ മാറ്റമുണ്ടാകുന്നതിനും മറ്റുള്ളവരുടെ സന്തോഷത്തില്‍ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയണേ എന്നും ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് വിഘ്നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് നിമിഷ നേരത്തിനുള്ളില്‍ വിക്കിയുടെ പോസ്റ്റിലെത്തിയിരിക്കുന്നത്. നയന്‍താരയ്ക്കും വിക്കിയ്ക്കും പിന്തുണയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്. ധനുഷിനെതിരെ ഗുരുത വെളിപ്പെടുത്തലുകളാണ് നേരത്തെ നയന്‍താര നടത്തിയത്. തങ്ങളുടെ വിവാഹത്തിന്റെ കഥ പറയുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി വൈകാന്‍ കാരണം ധനുഷ് ആണെന്നാണ് നയന്‍താര പറയുന്നത്.

മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന സിനിമയിലെ രംഗങ്ങളും പാട്ടുകളും ചിത്രങ്ങളും ഉപയോഗിക്കാനുള്ള അനുവാദം ധനുഷ് നിരസിച്ചുവെന്നാണ് നയന്‍താര പറയുന്നത്. ഈ സിനിമയുടെ സംവിധായകന്‍ വിക്കിയാണ്. നയന്‍താരയായിരുന്നു നായിക.

ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. നേരത്തെ പുറത്ത് വന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലറില്‍ നാനും റൗഡി താന്‍ സിനിമയുടെ മൂന്ന് സെക്കന്റുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പത്ത് കോടിയുടെ വക്കീല്‍ നോട്ടീസാണ് ധനുഷ് അയച്ചതെന്നാണ് നയന്‍താര പറയുന്നത്.

#live #and #let #live #says #wikki #dhanush #after #nayanthara #issues #statement #against #star

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup