#kankuva | ശിവ എന്ന സംവിധായകന്റെ സ്ഥിരം പാസം ചേരുവയുള്ള മാസ്സ് ചിത്രമാണിത്...! പ്രതീക്ഷകള്‍ക്ക് വിപരീതമോ കങ്കുവ ?

#kankuva |  ശിവ എന്ന സംവിധായകന്റെ സ്ഥിരം പാസം ചേരുവയുള്ള മാസ്സ് ചിത്രമാണിത്...! പ്രതീക്ഷകള്‍ക്ക് വിപരീതമോ കങ്കുവ ?
Nov 15, 2024 08:01 PM | By akhilap

(moviemax.in) സിനിമാപ്രേമികൾ കാത്തിരുന്ന സൂര്യ നായകനായ തമിഴ് ചിത്രം കങ്കുവ തിയേറ്ററിൽ എത്തിയിരിക്കുകയാണ് .സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയിൽ സൂര്യ ഒന്നിലധികം വേഷങ്ങളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. റിലീസിന് മുന്‍പ് വലിയ ജനപ്രീതി തന്നെ ഈ ചിത്രത്തിന് ലഭിച്ചിരുന്നു.എന്നാൽ ആദ്യ പ്രതികരണം വരുമ്പോള്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് കങ്കുവയ്ക്ക് ലഭിച്ചിരിക്കുന്നത്.

തമിഴില്‍ നിര്‍മ്മിച്ച സിനിമയുടെ പ്രൊമോഷന് കേരളത്തിലെത്തിയ സൂര്യ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വെളുപ്പിന് തിയേറ്ററുകളില്‍ ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരുന്നു. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണവും പുറത്ത് വന്നിരിക്കുകയാണ്.

ഗ്രാന്‍ഡ് വിഷ്വല്‍സ് ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായി ഒന്നും പ്രേഷകനോട് പറയാനില്ല സിനിമക്ക്. തുടങ്ങിയപ്പോള്‍ മുതല്‍ ഏതെങ്കിലും ഒരു പോയിന്റില്‍ പ്രേക്ഷകനെ സിനിമയിലേക്ക് കണക്ട് ചെയ്യിപ്പിക്കുമെന്ന പ്രതീക്ഷയും തെറ്റിച്ചു. അങ്ങനൊരു സാധനമേ സ്‌ക്രിപ്റ്റില്‍ ഇല്ല, സെക്കന്റ് ഹാഫ് സഹിച്ചിരിക്കാന്‍ നല്ല പാട് പെടേണ്ടി വരും, ഒരുപാട് പ്രതീക്ഷയുമായി പോയി ഒന്നുമില്ലാതെ തിരിച്ചു പോരേണ്ടി വന്ന നിരാശ മാത്രം ബാക്കി.

 പ്രതീക്ഷകള്‍ക്ക് വിപരീതമായി ശരാശരിക്കും താഴെ നില്‍ക്കുന്ന മാസ്സ് ചിത്രമാണ് കങ്കുവ. ശിവ എന്ന സംവിധായകന്റെ സ്ഥിരം പാസം ചേരുവയുള്ള മാസ്സ് ചിത്രമാണിത്. ഒരു തരത്തിലും ഗൂസ്ബുംസ് ഒന്നും നല്‍കാത്ത, ഇമോഷണല്‍ കണക്ട് ഒട്ടും ഇല്ലാത്ത സൂര്യയുടെ മോശം ചിത്രമാണ്. ഇത്രയും പ്രതീക്ഷയില്‍ വന്ന ചിത്രം ഒരു മേഖലയിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല.

ഫാന്‍ ഷോ ആയിട്ട് പോലും കയ്യടിക്കാന്‍ സാധിക്കാതെ പോയത് തന്നെ സിനിമയുടെ നിലവാരത്തെ സൂചിപ്പിക്കുന്നു. സൂര്യയുടെ ഇരട്ട വേഷത്തില്‍ പഴയകാലം നന്നായിരുന്നു. എന്നാല്‍ പുതിയ കാലത്തെ സൂര്യ നല്ല വെറുപ്പിക്കല്‍ ആയിരുന്നു.

രൂപത്തിലും ഭാവത്തിലും ഒക്കെ. പഴയ സൂര്യ ആക്ഷന്‍ സീനുകളില്‍ ഒക്കെ അടിപൊളി ആയിരുന്നു. കുട്ടിയായി അഭിനയിച്ച അഭിനേതാവ് മോശമാക്കിയില്ല. നായിക ദിഷ പടാനിയും നല്ല ബോര്‍ ആയിരുന്നു. ബോബി ഡിയോളിന് ഹൈപ്പിനൊത്ത് ഒരു ടെറര്‍ ഫീല്‍ ചെയ്യിക്കാന്‍ സാധിച്ചില്ല. കാമിയോ ആയി വന്നയാളും പ്രതീക്ഷിച്ച ഇമ്പാക്ട് ഉണ്ടാക്കിയില്ല എന്നതാണ് സത്യം.

തിരക്കഥ തന്നെയാണ് പാളിയത്. മേക്കിങ് ശൈലിയും വിഎഫ്എക്‌സും കുഴപ്പമില്ല. അത്യാവശ്യം ഗ്രാന്‍ഡ് ആയി എടുക്കാന്‍ ശിവയ്ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അതിനൊത്ത മാസ്സ് ഒന്നും നല്‍കാന്‍ എവിടെയും പടത്തിന് കഴിയുന്നില്ല. പഴയ കാലം ഒക്കെ എടുത്ത് വെച്ചിരിക്കുന്നത് നല്ല വിഷ്യുല്‍സാണ്. പക്ഷേ കഥാപാത്രത്തോട് തോന്നേണ്ട ഒരു മമതയോ സ്‌നേഹമോ ഒന്നും ഉണ്ടാക്കാന്‍ കഥയ്ക്ക് കഴിഞ്ഞിട്ടില്ല.

ഡി.എസ്.പി ചെയ്ത ബിജിഎം വര്‍ക്ക് കൊള്ളാം. 'മന്നിപ്പ്' എന്നൊരു പാട്ട് നല്ല കിടിലന്‍ ആണ്. ക്യാമറ വര്‍ക്കും മോശമില്ല. ആകെ മൊത്തത്തില്‍ ഇത്രയും നാള്‍ കാത്തിരുന്ന ഒരു ചിത്രം എന്ന നിലയില്‍ ശരാശരിക്കും താഴെയാണ് അനുഭവം. പ്രേക്ഷകനെ ഒരു ഹൈ എത്തിക്കുന്ന തരത്തില്‍ മാസ്സ് ഉണ്ടാക്കാന്‍ പടത്തിന് കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ഒരു ക്ലാസ്സ് രീതിയില്‍ അടുപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമില്ല. അങ്ങനെ മറ്റൊരു ശോകം ഫസ്റ്റ് ഡേ അനുഭവം.









#mass #film #regular #passam #ingredients by director Siva...Kangwa opposite to expectations?

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup