മലയാളികൾക്ക് പ്രത്യേക മമതയുള്ള ഗായികയാണ് റിമി ടോമി. ഗായിക എന്നതിനപ്പുറം മികച്ച എന്റർടെയിനർ കൂടിയായ റിമി ടോമിക്ക് വലിയ ആരാധക വൃന്ദമുണ്ട്. ഇന്നത്തെ നിലയിലേക്കുള്ള റിമിയുടെ വളർച്ച ഏവർക്കും പ്രചോദനമാണ്.
ഗാനമേളകളിൽ പാടി പിന്നീട് വൻ തുക പ്രതിഫലം വാങ്ങുന്ന ഗായികയും ആങ്കറുമെല്ലാമായി റിമി ടോമി വളർന്നു. അതേസമയം കരിയറിൽ വളർച്ചയുണ്ടായെങ്കിലും ജീവിതത്തിൽ വിഷമഘട്ടങ്ങൾ റിമിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പിതാവിന്റെ അപ്രതീക്ഷിത മരണമാണ് റിമിയുടെ മനസിലെ മായാത്ത മുറിവ്. ഗായികയുടെ വിവാഹ ബന്ധം വേർപിരിയലിൽ അവസാനിക്കുകയാണുണ്ടായത്.

സ്റ്റീഫൻ ദേവസ്യയുമായുള്ള ഒരു ടിവി ഷോയിൽ സ്റ്റീഫൻ ചോദിച്ച ചോദ്യങ്ങൾക്ക് റിമി നൽകിയ ഉത്തരങ്ങളിൽ നിന്നും ചില സൂചനകൾ നമുക്ക് ലഭിച്ചിരുന്നു. ദേഷ്യം വന്നാൽ വിളിക്കുന്ന പേര് എന്താണെന്ന ചോദ്യത്തിന് തെറിയെന്നും സ്നേഹം പ്രകടിപ്പിക്കാൻ റോയിസിന് അറിയില്ലെന്നും റിമി ടോമി വ്യക്തമാക്കുന്നുണ്ട്.
അവരുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴവുകളെക്കുറിച്ച് അവരൊന്നും വ്യക്തമാക്കാത്തത് കൊണ്ട് ഞാനതിലേക്കൊന്നും കടക്കുന്നില്ല. ഡിവോഴ്സ് ഒരു തെറ്റും കുറ്റവുമല്ല. ആത്മാഭിമാനം അടിയറവ് വെക്കേണ്ട ഇടങ്ങളിൽ മരണത്തേക്കാൾ മനോഹരമാണത്. റിമി ഇപ്പോഴും അവിവാഹിതയായി കഴിയുകയാണെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.
കരിയറിൽ റിമി ടോമി നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്. ഒരു ഗായകൻ അവരുടെ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചു. ഇനി പാടാൻ കഴിയില്ലെന്ന് വിധിയെഴുതി അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചപ്പോൾ അയാളുമായി റിമി വർഷങ്ങളോളം സഹകരിക്കാതിരുന്നു. കൂടെ നിന്ന് ചതിച്ച അയാളുടെ ഫോൺ നമ്പർ പോലും റിമി ബ്ലോക്ക് ചെയ്തെന്നും ആലപ്പി അഷ്റഫ് പറയുന്നു.
ഒരു റിയാലിറ്റി ഷോയിൽ റിമി ജഡ്ജായി എത്തിയപ്പോൾ സീനിയർ ജഡ്ജിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം റിമിയെ കളിയാക്കി ആക്ഷേപിച്ചു. റിമി അവിടെ നിന്നും കരഞ്ഞ് കൊണ്ട് ഇറങ്ങിപ്പോയ സംഭവം എല്ലാവർക്കും അറിയാവുന്നതാണെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. റോയിസ് എന്നാണ് റിമി ടോമിയുടെ മുൻ ഭർത്താവിന്റെ പേര്.
2008 ലായിരുന്നു വിവാഹം. 11 വർഷങ്ങൾക്ക് ശേഷം 2019 ൽ ഇരുവരും പിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് റിമി അധികം തുറന്ന് സസാരിക്കാറില്ല. പാട്ടും സ്റ്റേജ്, ടെലിവിഷൻ ഷോകളുമായി തിരക്കുകളിലാണ് റിമി ടോമിയിന്ന്. പല തവണ റിമിയുടെ വിവാഹമെന്ന് ഗോസിപ്പുകൾ വന്നിട്ടുണ്ട്. വിവാഹമുള്ളപ്പോൾ എല്ലാവരെയും അറിയിക്കുമെന്ന് ഒരിക്കൽ ഗോസിപ്പുകളെ തള്ളിക്കൊണ്ട് റിമി ടോമി വ്യക്തമാക്കിയതാണ്.
#alleppeyashraf #rimitomy #personallife