---
title: "#sivakarthikeyan | ഭാര്യക്ക് സർപ്രൈസുമായി ശിവകാർത്തികേയൻ, 'അമരനി'ലെ വേഷത്തിലെത്തി, പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് താരം "
english_title: "#sivakarthikeyan #surprise #wife #arathy #birthday #wish #amaran #movie #costume #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249384/sivakarthikeyan-surprise-wife-arathy-birthday-wish-amaran-movie-costume-video"
published_at: "2024-11-14T23:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673639bc58422_1.jpg"
keywords: []
---

# #sivakarthikeyan | ഭാര്യക്ക് സർപ്രൈസുമായി ശിവകാർത്തികേയൻ, 'അമരനി'ലെ വേഷത്തിലെത്തി, പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് താരം 

> **Lead Summary:** ** ഭീകര**ര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന തമിഴ് ചിത്രം 'അമരന്‍' തീയേറ്ററുകളില്‍ വിജയക്കുതിപ്പിലാണ്. പ്രേക്ഷകരുടെ പ്രിയതാരം ശിവകാര്‍ത്തികേയനാണ് 'അമരനി'ല്‍ മേജര്‍ മുകുന്ദ് വരദരാജനായെത്തിയത്.

## Article Content

** ഭീകര**ര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന തമിഴ് ചിത്രം 'അമരന്‍' തീയേറ്ററുകളില്‍ വിജയക്കുതിപ്പിലാണ്. പ്രേക്ഷകരുടെ പ്രിയതാരം ശിവകാര്‍ത്തികേയനാണ് 'അമരനി'ല്‍ മേജര്‍ മുകുന്ദ് വരദരാജനായെത്തിയത്.

തന്റെ കഥാപാത്രത്തിന്റെ വേഷത്തിലെത്തി ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കിയ നടന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഭാര്യ ആരതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ശിവകാര്‍ത്തികേയന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

[A post shared by Sivakarthikeyan Doss (@sivakarthikeyan)](https://www.instagram.com/reel/DCUSBPgycuC/?utm_source=ig_embed&utm_campaign=loading)

വീട്ടിലെ അടുക്കളയില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന ആരതിക്ക് പിറകില്‍ ഒളിച്ചുനിന്ന് സര്‍പ്രൈസ് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. 'അമരനി'ലെ പട്ടാളവേഷത്തിലെത്തിയ നടനെ കണ്ട് അമ്പരന്ന ആരതി, പിന്നീട് ആളെ മനസ്സിലായ ശേഷം ചിരിച്ചുകൊണ്ട് ശിവകാര്‍ത്തികേയന്റെ അടുത്തേക്ക് മാറിനില്‍ക്കുന്നതും റീലില്‍ കാണാം.

'ഹാപ്പി ഹാപ്പി ബര്‍ത്‌ഡേ ആരതി ശിവകാര്‍ത്തികേയന്‍, ഐ ലവ് യൂ' എന്ന് അടിക്കുറിപ്പ് നല്‍കി, 'അമരനി'ലെ ഗാനത്തോടെയാണ്‌ ശിവകാര്‍ത്തികേയന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അറുപത് മില്യണിലധികംപേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ വീഡിയോ കണ്ടത്.

ഒക്ടോബര്‍ 31-നാണ് അമരന്‍ തിയേറ്ററുകളിലെത്തിയത്. സായി പല്ലവിയാണ് മേജര്‍ മുകുന്ദ് വരദരാജിന്റെ ഭാര്യയായ ഇന്ദു റെബേക്ക വര്‍ഗീസിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാജ്കുമാര്‍ പെരിയസാമിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/249384/sivakarthikeyan-surprise-wife-arathy-birthday-wish-amaran-movie-costume-video)