#krissvenugopal | 'സെക്സിനുവേണ്ടിയാണ് കല്യാണം കഴിച്ചത്! അറുപത് ആണെങ്കില്‍ തന്നെ എന്താ പ്രശ്‌നം', അവര്‍ക്ക് അതിന് കഴിയില്ലേ?

#krissvenugopal |  'സെക്സിനുവേണ്ടിയാണ് കല്യാണം കഴിച്ചത്!  അറുപത് ആണെങ്കില്‍ തന്നെ എന്താ പ്രശ്‌നം', അവര്‍ക്ക് അതിന് കഴിയില്ലേ?
Nov 2, 2024 12:07 PM | By Athira V

( moviemax.in ) ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലിൻ്റെയും ദിവ്യ ശ്രീധറിൻ്റെയും വിവാഹവും അതിനു പിന്നാലെ ഇരുവർക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണവും വലിയ ചർച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ.

മറ്റുള്ളവരുടെ ജീവിതത്തിൽ കപടസദാചാരബോധം അഴിച്ചുവിടാനുള്ള ഒരു വിഭാഗത്തിന്റെ സ്ഥിരം വ്യഗ്രത തന്നെയാണ് ക്രിസും ദിവ്യയും അഭിമുഖീകരിക്കേണ്ടി വന്നത്.

നാൽപത്തിയൊൻപതുകാരനായ ക്രിസിൻ്റെയും നാൽപതുകാരിയായ ദിവ്യയുടെയും വിവാഹത്തിനു പിന്നാലെ അറുപതു കഴിഞ്ഞ കിളവൻ നാൽപതുകാരിയെ വിവാഹം കഴിച്ചുവെന്നും ഈ പ്രായത്തിൽ കല്യാണം കഴിച്ചത് മറ്റു പലതിനുമാണ് എന്നിങ്ങനെ അറപ്പുതോന്നുന്ന രീതിയിലായിരുന്നു അവരുടെ വ്യക്തിജീവിതത്തിലും സ്വാതന്ത്ര്യത്തിലും സദാചാരം വിളമ്പിയത്.

ക്രിസിൻ്റെ നരച്ച താടിയും മുടിയുമായിരുന്നു അറുപത് കഴിഞ്ഞ വൃദ്ധനാണ് എന്ന് ചാപ്പ കുത്താനുള്ള കാരണം. സ്വന്തം വീട്ടിലെല്ലാം ചീഞ്ഞുനാറിയാലും അടുത്തുള്ള ആളുകളുടെ ജീവിതത്തെ എങ്ങനെ മാന്താം, എങ്ങനെ ചൊറിയാം, എന്ന് ചിന്തിക്കുന്നവരോട് സഹതാപം മാത്രമാണെന്നും ചികിത്സ വേണ്ട രോഗമാണത് എന്ന് തിരിച്ചറിയുന്നില്ലെന്നും ക്രിസും ദിവ്യയും പറയുന്നു.

'ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ല, എന്റെ സഹോദരി വഴി ആലോചിച്ച വിവാഹമാണ്. എന്റെ മോളോടാണ് ആദ്യം പറഞ്ഞത്. ആദ്യം അറിയേണ്ടത് എന്റെ മക്കളുടെ താത്പര്യമായിരുന്നു. ഒന്നും ചിന്തിക്കാതെ തന്നെ അവള്‍ ഓക്കെ പറഞ്ഞു. ആദ്യത്തേത് പ്രണയവിവാഹമായിരുന്നു. ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു.

ആദ്യത്തേത് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ല. രണ്ടാമത്തേത് അങ്ങനെയാവരുത് എന്നുള്ളത് കൊണ്ട് വീട്ടുകാരോട് പറഞ്ഞ് ജാതകം നോക്കിയാണ് കല്യാണം കഴിച്ചതും.

രുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയ ആളാണ് ഞാന്‍. നീ എന്ത് ഉണ്ടാക്കി, രണ്ട് മക്കളെയും കൊണ്ട് എങ്ങനെ ജീവിക്കും, വീടുണ്ടോ സ്വത്തുണ്ടോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുക. എന്നാല്‍ ഞാന്‍ ഒറ്റയ്ക്ക് ഒരു കുറവുമില്ലാതെ എന്റെ രണ്ടുമക്കളെയും ഇത്രയും വളര്‍ത്തി വലുതാക്കിയത് ആരും കാണുന്നില്ല.എന്റെ സുഖത്തിനു വേണ്ടി അവരെ തള്ളിപ്പറഞ്ഞ ഒരമ്മയല്ല.'

18-ാം വയസ്സിലായിരുന്നു ആദ്യവിവാഹം. 32-ലാണ് വിവാഹമോചനം. എന്റെ ഒരു നല്ല പ്രായം മുഴുവന്‍ അടിയും ചീത്തയും കേട്ടാണ് നിന്നത്. ആ ജീവിതം ആര്‍ക്കും അറിയണ്ട. ഞാന്‍ അറുപത് വയസ്സുള്ള ആളെ കെട്ടിയെന്നതാണ് ആളുകളുടെ പ്രശ്‌നം. ഏട്ടന്‍ ആരാണെന്നും പുള്ളി ചെയ്തത് എന്താണെന്നുമറിയാത്തവരാണ് കിളവന്‍ എന്ന് പറയുന്നത്. സെക്‌സിനു വേണ്ടിയാണ് വിവാഹം കഴിച്ചത് എന്ന് വരെയായിരുന്നു കമൻ്റുകൾ.

എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത്. ഞാൻ സെക്സിനു വേണ്ടിയല്ല വിവാഹം കഴിച്ചത്. എൻ്റെ മക്കൾക്ക് ഒരച്ഛനെ വേണമായിരുന്നു, അവരുടെ ജീവിതം സുരക്ഷിതമാക്കണമായിരുന്നു. ഇവരൊക്കെ ഇതിനുവേണ്ടി ജീവിക്കുന്നവരാണെന്ന് തോന്നിപ്പോവും.

അതില്ലെങ്കിലും ജീവിക്കാന്‍ കഴിയില്ലേ. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഏട്ടന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ്. അറുപത് ആണെങ്കില്‍ തന്നെ എന്താ പ്രശ്‌നം. അവര്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലേ. നാലാളുകള്‍ അറിയുന്നതിന് പകരം ഇത്രയും പേര് ചര്‍ച്ച ചെയ്തില്ലേ ഞങ്ങളുടെ വിവാഹം. അതില്‍ അഭിമാനം കണ്ടെത്തുകയാണ് ഞാന്‍, ദിവ്യ പറഞ്ഞു.

ക്രിസിനുമുണ്ട് വിവാഹത്തെക്കുറിച്ച് തന്റേതായ വിശദീകരണം. 'ഫിസിക്കല്‍ ഇന്റിമസിക്ക് വേണ്ടി ഞാന്‍ ഒരു നടിയെ വളച്ചെടുത്തു എന്ന രീതിയിലായിരുന്നു ആളുകളുടെ സംസാരം.

അതിനു വിവാഹം കഴിക്കേണ്ട കാര്യമില്ല. കൊല്‍ക്കത്തയിലും ബോംബെയിലുമൊക്കെ ഇഷ്ടം പോലെ സ്ഥലങ്ങളുണ്ട്. കല്യാണം കഴിക്കുക എന്നാല്‍ മക്കളുടെ അച്ഛനാവുക, ഭാര്യയ്ക്ക് ഭര്‍ത്താവാകുക, കുടുംബത്തെ നന്നായി നോക്കുക, എന്റെ അച്ഛനുമമ്മയ്ക്കും മരുമകളായി നല്ലൊരു കുട്ടിയെ കൊടുക്കുക.

അവരുടെ വീട്ടില്‍ നല്ലൊരു മകനാകുക. ഇതല്ലാതെ നിങ്ങള്‍ ചിന്തിക്കുന്നത് പോലെയാണെങ്കില്‍ നിങ്ങളുടെ വീട്ടില്‍ അങ്ങനെയാണോ അല്ലേ എന്ന് ഞാന്‍ ചോദിക്കുന്നില്ല. അങ്ങനെ കമന്റിടാന്‍ മാത്രം ഞാന്‍ തരംതാഴ്ന്നിട്ടില്ല. പൂര്‍ണബോധ്യത്തോടുകൂടി എന്റെവീട്ടില്‍ അച്ഛനെയും അമ്മയേയും കാണിക്കാവുന്ന കാര്യങ്ങളെ ഞാന്‍ ചെയ്യൂ'- ക്രിസ് പറയുന്നു.

'നമ്മുടെ സമൂഹത്തില്‍ ലൈംഗികവൈകൃതം സാധാരണമാണ്. ഭാര്യയും മക്കളുമുള്ളവര്‍ വരെ അങ്ങനെ ചിന്തിക്കുന്നു. അത് രോഗമാണെന്ന് തിരിച്ചറിയാത്തവരാണ്.

അഭിനേതാക്കൾ, മീഡിയ, മോഡല്‍ എന്നൊക്കെ പറയുന്നത് ആര്‍ക്കും എന്തിനും സമീപിക്കാന്‍ കഴിയുന്നവരാണെന്ന തെറ്റിദ്ധാരണയുണ്ട്. അവരും മനുഷ്യരാണെന്നും അവര്‍ക്കും വേദനയുണ്ടാവുമെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ആളുകളാണ്. അത് ചികിത്സ വേണ്ട രോഗമാണ്. അവർ കളിപ്പാട്ടങ്ങളാണ് എന്ന ധാരണ കളയണം.

അവരും മനുഷ്യരാണ് എന്ന ബോധം ഉണ്ടങ്കില്‍ റീല്‍സിലും കമന്റ്‌സിലും എഴുതുന്ന ആളുകളുടെ വാക്‌സാമര്‍ഥ്യവും ആ ചാതുര്യവും ഇതെല്ലാം ഒന്ന് അടച്ചുപൂട്ടിവെക്കുന്നത് നല്ലതാ. കമന്റിടുന്നവർ ഇടട്ടെ എനിക്ക് പ്രശ്‌നമില്ല. ദിവ്യയേയും ബാധിക്കാത്ത ഞാന്‍ നോക്കിക്കോളാം.

സ്വന്തം വീട്ടിലെല്ലാം ചീഞ്ഞുനാറിയാലും അടുത്തുള്ള ആളുകളുടെ ജീവിതത്തെ എങ്ങനെ മാന്താം, എങ്ങനെ ചൊറിയാം, എങ്ങനെയൊക്കെ ഇറിറ്റേറ്റ് ചെയ്യാമെന്ന് ചിന്തിക്കുന്നവരോട് സഹതാപമാണ്. നെഗറ്റീവ് വരട്ടെ ഞങ്ങള്‍ നേരിടും'- ക്രിസ് പറഞ്ഞു.




















#'Married #for #sex! #What's #the #problem #if #it's #sixty #can't #they?

Next TV

Related Stories
'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

Sep 18, 2025 08:01 AM

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; വ്യക്തമാക്കി മീര...

Read More >>
ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി,  പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

Sep 17, 2025 05:26 PM

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ...

Read More >>
വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

Sep 17, 2025 01:46 PM

വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

സാജാ... ഈ വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, കൂട്ടുകൂടൽ സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജൻ...

Read More >>
'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

Sep 17, 2025 10:46 AM

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ്...

Read More >>
ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

Sep 16, 2025 04:52 PM

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന...

Read More >>
'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത്  മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

Sep 16, 2025 03:54 PM

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall