ടെലിവിഷൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായത് സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
പരമ്പരാഗത ചടങ്ങുകളോടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. സീരിയൽ ലൊക്കേഷനിൽ വെച്ചാണ് ദിവ്യ ക്രിസ് വേണുഗോപാലുമായി പരിചയപ്പെടുന്നത്.
തുടർന്ന് വിവാഹാലോചന നടന്നു. വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ പല അഭിപ്രായങ്ങൾ വന്നു.
നിരവധി പേർ ഇവർക്ക് ആശംസകൾ അറിയിച്ചപ്പോൾ ചിലർ ദമ്പതികളെ പരിഹസിച്ചു. ക്രിസ് വേണുഗോപാൽ പ്രായമുള്ളയാളാണെന്ന് പറഞ്ഞാണ് കൂടുതൽ കുറ്റപ്പെടുത്തലുകളും.
മുത്തശ്ശനെ കല്യാണം കഴിച്ചു എന്ന് ചിലർ പരിഹസിച്ചു. പത്തരമാറ്റ് എന്ന സീരിയലിൽ പ്രായമായ കഥാപാത്രത്തെയാണ് ക്രിസ് വേണുഗോപാൽ അവതരിപ്പിക്കുന്നത്.
ഈ ഇമേജും നടന്റെ നരയും കൂടിയായപ്പോൾ ഏറെ പ്രായം ചെന്നയാളാണ് അദ്ദേഹമെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാൽ യാഥാർത്ഥ്യം അതല്ല.
തനിക്ക് വലിയ പ്രായമില്ലെന്ന് ക്രിസ് വേണുഗോപാൽ തന്നെ കുറച്ച് മാസങ്ങൾക്ക് മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. പത്തരമാറ്റിലെ മുത്തശ്ശനേക്കാൾ ചെറുപ്പമാണ് ഞാനെന്ന് കുറച്ച് പേർക്കറിയാം.
പ്രേക്ഷകർ പ്രായമായ ആളായി തന്നെയാണ് കാണുന്നത്. എന്റെ കൂടെ എന്റെ ഭാര്യയായി അഭിനയിക്കുന്ന ബിന്ദുമ (ബിന്ദു രാമകൃഷ്ണൻ) എന്റെ അമ്മയേക്കാൾ ഒരു വയസിന് ഇളയ ആളാണ്. അവരുടെ മൂത്ത മകന് എന്നേക്കാൾ ഒരു വയസ് കുറവാണ്.
പക്ഷെ എവിടെയോ ഈ നര കൊണ്ട് പ്രായം തോന്നിക്കുന്നു. സീരിയലിൽ അഭിനയിക്കുമ്പോൾ എന്റെ രണ്ട് മുത്തശ്ശൻമാരെയാണ് ഞാൻ മോഡൽ ചെയ്യുന്നത്.
അമ്മയുടെ അച്ഛനെയും അച്ഛന്റെ അച്ഛനെയും. അവരുടെ സംസാര രീതിയും പെരുമാറ്റവും നിരീക്ഷിച്ചതായിരിക്കാം എന്നെ സഹായിച്ചത്, ക്രിസ് വേണുഗാേപാൽ പറഞ്ഞതിങ്ങനെ.
നടനെന്നതിനപ്പുറം പല മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ക്രിസ് ഗേണുഗോപാലിന് റേഡിയോ, ടെലിവിഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്.മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. ഇതേക്കുറിച്ചും ക്രിസ് സംസാരിച്ചിട്ടുണ്ട്.
എഞ്ചിനീയറിംഗ് ഡിഗ്രി മാറ്റി മീഡിയയിലേക്ക് തിരിയുന്നത് ആഗ്രഹം കൊണ്ടാണ്. ദുബായിൽ റേഡിയോയിൽ വർക്ക് ചെയ്തു. പിന്നീട് പ്രൊഡക്ഷനിലായിരുന്നു.
ആറ് ഭാഷകളിൽ വോയ്സ് ഓവർ ചെയ്തു. സൈക്കോളജിയിൽ എംഎസ്എസി പൂർത്തിയാക്കിയതാണ്. ഡിജിറ്റൽ ഫിലിം മേക്കിംഗും പൂർത്തിയാക്കി. 2018 ൽ ഹിപ്നോ തെറാപ്പി പ്രാക്ടീസ് ചെയ്തു.
പിന്നീട് കൗൺസിലിംഗ് സൈക്കോളജിസ്റ്റായി പ്രവർത്തിച്ചു. അതിന്റെ കൂടെ സിനിമാ, സീരിയൽ ലോകത്തേക്ക് തിരിച്ചിറങ്ങി. കൗൺസിലറായി വർക്ക് ചെയ്യവെ ചില പേഷ്യന്റ്സിന് നിയമപരമായ സഹായം ലഭിക്കുന്നില്ലെന്ന് മനസിലായത്.
വക്കീലിനെ വെച്ചാൽ സാമ്പത്തികമായി താങ്ങാനാകില്ല, കാലങ്ങളോളം കേസ് തുടരുമെന്ന പേടിയുമാണ്. അങ്ങനെ ലോ പഠിക്കാൻ തീരുമാനിച്ചു.
ഈവിനിംഗ് കോളേജിൽ പഠിച്ച് വക്കീലായി പ്രാക്ടീസ് ചെയ്തെന്നും ക്രിസ് വേണുഗോപാൽ വ്യക്തമാക്കി. ഇരുപത്തിനാലോളം സിനിമകളും ഇരുപത്തിരണ്ടോളം സീരിയലുകളിലും ക്രിസ് വേണുഗോപാൽ അഭിനയിച്ചിട്ടുണ്ട്.
#divyasreedha #krissvenugopal #marriage #details #about #actors #real #age