#sunnyleone | പാപ്പരാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് സണ്ണി ലിയോണ്‍, തങ്കമനസെന്ന് നെറ്റിസണ്‍സ്

#sunnyleone |   പാപ്പരാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് സണ്ണി ലിയോണ്‍, തങ്കമനസെന്ന് നെറ്റിസണ്‍സ്
Oct 15, 2024 01:05 PM | By Athira V

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ആഘോഷിക്കാനുള്ള ഒരവസം പോലും പാഴാക്കാറില്ല സണ്ണി ലിയോണ്‍. യാത്രകളും ആഘോഷങ്ങളുമായി കുടുംബത്തോടൊപ്പം സന്തോഷമായിരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരങ്ങളും താരം ഫാന്‍സുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മകള്‍ നിഷയുടെ പിറന്നാളാഘോഷങ്ങളുടെ മനോഹരമായ ഫോട്ടോകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

'ഞങ്ങളുടെ കുഞ്ഞിപ്പെണ്ണിന് പിറന്നാളാശംസകള്‍. നിഷ, നീ ഞങ്ങള്‍ക്ക് ദൈവം തന്ന സമ്മാനമാണ്. നീ വളരുകയാണ്, എന്നിരുന്നാലും ഞങ്ങള്‍ക്ക് നീ ഞങ്ങളുടെ കുഞ്ഞിപ്പെണ്ണാണ്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു,' ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമുള്ള ആഘോഷചിത്രം പങ്കുവെച്ച് സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതോടൊപ്പം അമ്മയും അച്ഛനും മക്കളും ആടിപ്പാടി പിറന്നാളാഘോഷിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍, മകളുടെ പിറന്നാളുമായി ബന്ധപ്പെട്ട് താരം ചെയ്ത മറ്റൊരു കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. വീടിനുചുറ്റും കൂടിയ പാപ്പരാസികള്‍ക്കൊപ്പവും നിഷയുടെ പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണിയുടെയും കുടുംബത്തിന്റെയും വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നിങ്ങള്‍ക്കുവേണ്ടി ഞാനൊരു സാധനം കൊണ്ടുവന്നിട്ടുണ്ട് എന്നുപറഞ്ഞാണ് കുഞ്ഞ് നിഷ കേക്കുമായി പാപ്പരാസികള്‍ക്കുമുന്നില്‍ എത്തുന്നത്.

തുടര്‍ന്ന് അമ്മയുടെയും അച്ഛന്റെയും അനിയന്മാരുടെയും കൂടെ പാപ്പരാസികളുടെ പിറന്നാള്‍ ഗാനത്തിനൊപ്പം കേക്ക് മുറിച്ച് എല്ലാവര്‍ക്കും നല്‍കി. നിഷയെ അവളുടെ മാതാപിതാക്കള്‍ എത്ര നന്നായി വളര്‍ത്തുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും സണ്ണിയുടേത് തങ്കമനസാണെന്നും നീളുന്നു കമന്റുകള്‍.

2017-ലാണ് മഹാരാഷ്ട്രയിലെ ലതൂറില്‍നിന്നും സണ്ണിയും ഭര്‍ത്താവ് ഡാനിയേലും നിഷയെ ദത്തെടുത്തത്. നിഷയെ കൂടാതെ അഷര്‍, നോഹ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികള്‍ കൂടിയുണ്ട് ഇവര്‍ക്ക്.


#Netizens #call #Sunny #Leone #sweetheart #after #cutting #cake #with #paparazzi

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup