#Sminu | പെൺകുട്ടികൾ അങ്ങനെ പോകരുതെന്ന് വീട്ടിൽ വിളിച്ച് ഉപദേശിച്ചവരുണ്ട്! അവഗണനകള്‍ നേരിട്ടു -സ്മിനു

#Sminu | പെൺകുട്ടികൾ അങ്ങനെ പോകരുതെന്ന് വീട്ടിൽ വിളിച്ച് ഉപദേശിച്ചവരുണ്ട്! അവഗണനകള്‍ നേരിട്ടു -സ്മിനു
Oct 10, 2024 03:51 PM | By Jain Rosviya

 (moviemax.in)ന്യൂജനറേഷന്‍ സിനിമകളിലെ അമ്മയായും ചേച്ചിയായും മലയാളികളുടെ മനം കവര്‍ന്ന നടിയാണ് സ്മിനു സിജോ. വിവാഹം കഴിഞ്ഞ് രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്ത ശേഷമാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്.

വീട്ടിലെ മൂത്ത പെണ്‍കുട്ടി ആയതിനാല്‍ തന്നെ നേരത്തെ വിവാഹം കഴിപ്പിച്ചെന്നും പല അഭിമുഖങ്ങളിലൂടെയും നടി പങ്കുവെച്ചിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കായികരംഗത്ത് തിളങ്ങിയിരുന്നെങ്കിലും അന്നും തനിക്ക് അവഗണനകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് നടി പറയുന്നത്.

കായിക മത്സരത്തില്‍ വിജയിച്ചു വന്നിട്ടും ഒരിക്കല്‍ പോലും സ്‌കൂളില്‍ ഇന്ന് അനുമോദിക്കുകയോ ചെയ്തിട്ടില്ല എന്നാണ് നടി പറയുന്നത്. വീട്ടിലെ മൂത്തപെണ്‍കുട്ടിയായതിനാല്‍ വിവാഹിതയാകാന്‍ അധികതാമസമുണ്ടായിരുന്നില്ല.

അന്നൊക്കെ പെണ്‍കുട്ടികളുടെ വിവാഹം നേരത്തെ നടത്തുന്നതാണ് പതിവ്. ഭര്‍ത്താവ് സിജോ ബിസിനസ് ചെയ്യുകയാണ്. വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷത്തിനുശേഷം സിനിമയില്‍ അഭിനയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ബന്ധുക്കള്‍ എതിര്‍പ്പുമായി വന്നിട്ടുണ്ട്.

സിനിമാക്കാര്‍ മോശക്കാരന്‍ ആണ് അതിലേക്ക് പോയാല്‍ നമ്മളും മോശമാകും എന്നൊക്കെ പറഞ്ഞുവരുണ്ട്. എന്നാല്‍ ഭര്‍ത്താവ് മക്കളും എനിക്ക് എല്ലാവിധ പിന്തുണയും നല്‍കി.

അടുക്കളയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട സമയമൊക്കെ കഴിഞ്ഞു. ഞാന്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് ആഗ്രഹിച്ചത് പപ്പയായിരുന്നു.

പക്ഷേ അത് കാണാന്‍ പപ്പ മാത്രം ഇപ്പോള്‍ ഇല്ലെന്ന് സങ്കടമുണ്ട്. ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും ആയോ എന്ന് ചോദിച്ചാല്‍ ഒന്നും ആയിട്ടില്ല. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാന്‍ ഉണ്ട്.

ഹാന്‍ഡ് ബോള്‍ കളിക്കിറങ്ങിയപ്പോഴും സിനിമ അഭിനയത്തിലേക്ക് ഇറങ്ങിയപ്പോഴും കളിയാക്കിയവരുടെയും വിമര്‍ശിച്ചവരുടെയും എണ്ണത്തിന് പഞ്ഞമുണ്ടായിരുന്നില്ല.

അവഗണനകള്‍ പലരീതിയില്‍ നേരിട്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നല്ല രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുന്‍ഗണനയും എന്നെപോലെ സ്‌പോര്‍ട്‌സില്‍ കഴിവുള്ളവര്‍ക്ക് അവഗണനയും നേരിട്ടിട്ടുണ്ട്.

അക്കാലത്ത് പെണ്‍കുട്ടികള്‍ കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്യുന്നത് ഒന്നും ഒരു വലിയ ശതമാനം ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങളുടെ ടീം ഒരുപാട് നേട്ടങ്ങള്‍ കൊയ്തപ്പോഴും ഒരിക്കല്‍ പോലും സ്‌കൂള്‍ സ്റ്റേജില്‍ നിന്ന് ഒരു അനുമോദനം തന്നിട്ടില്ല.

മാതാപിതാക്കളെ വിളിച്ച് ഞങ്ങളെ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ഉപദേശിച്ച അധ്യാപകന്മാര്‍ ഉണ്ട്. പെണ്‍കുട്ടികള്‍ കായിക രംഗത്ത് പോകരുതെന്ന് ചിന്താഗതിയായിരുന്നു ചിലര്‍ക്ക്.

അവഗണനയെല്ലാം താണ്ടി ഇന്നിവിടെ എത്താന്‍ ആയതില്‍ സന്തോഷമുണ്ട്..

#There #were #those #called #girls #home #advised #them #not #go #like #that #Acting #also #opposed #some #Sminu

Next TV

Related Stories
ദിലീപ് പറയുന്നത് നിങ്ങൾ കേട്ടില്ലേ? കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം -രണ്‍ജി പണിക്കര്‍

Dec 9, 2025 10:38 AM

ദിലീപ് പറയുന്നത് നിങ്ങൾ കേട്ടില്ലേ? കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം -രണ്‍ജി പണിക്കര്‍

നടിയെ ആക്രമിച്ച കേസ്, കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം, രണ്‍ജി...

Read More >>
'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' -  ബി രാകേഷ്

Dec 8, 2025 04:19 PM

'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' - ബി രാകേഷ്

ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും, നിലപാട് വ്യക്തമാക്കി ബി...

Read More >>
Top Stories










News Roundup