നടൻ ടി പി മാധവനെ അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിയോഗത്തിൽ വലിയ ദുഖമാണ്. അദ്ദേഹത്തിന് ലഭിച്ച വലിയ മോക്ഷമാണ്. അദ്ദേഹത്തിന്റെ അവസാനകാല ജീവിതം ഗാന്ധിഭവനിലായിരുന്നു. അവർ അദ്ദേഹത്തെ വളരെ നല്ലതുപോലെ നോക്കി. അവസാന കാല ജീവിതത്തിൽ നിന്നും മോക്ഷം ലഭിച്ചു.
അമ്മയെ ഇത്രയും വലിയ സംഘടനയാക്കിയത് അദ്ദേഹമാണ്. അമ്മയുടെ ആദ്യ കാല പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം.
അമ്മയുടെ കൈനീട്ട സംവിധാനം കൊണ്ടുവന്നതിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത് അമ്മയുടെ നായർ എന്നായിരുന്നു, അതായത് അമ്മ സംഘടനയുടെ കെട്ട്യോൻ. അതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ലഭിച്ചത് വലിയ മോചനമാണ്.
മൂന്ന് വർഷം മുമ്പ് അദ്ദേഹത്തെ പോയി കണ്ടിരുന്നു. അവസാന കാലത്ത് അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരുപാട് പേർ അമ്മയുടെ സഹായം പറ്റി ജീവിക്കുന്നു. അവരിൽ ഒരാൾ ആയിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
#Now #I #have #only #to #say #that #he #saved #SureshGopi #memory #TPMadhavan