#ManjuWarrier | വിജയുടെ നായികയാകാൻ മഞ്ജു? തമിഴകത്ത് നടിക്ക് ഏറെ ​ഗുണം ചെയ്യുന്നത് അതുകൊണ്ടോ....!

#ManjuWarrier | വിജയുടെ നായികയാകാൻ മഞ്ജു? തമിഴകത്ത് നടിക്ക് ഏറെ ​ഗുണം ചെയ്യുന്നത് അതുകൊണ്ടോ....!
Sep 30, 2024 01:43 PM | By Athira V

തുടരെ സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടി മഞ്ജു വാര്യർ. മലയാള സിനിമയ്ക്കപ്പുറത്തേക്ക് ഇന്ന് മഞ്ജു വാര്യരുടെ ജനപ്രീതി വളർന്നു. വേട്ടെയാനാണ് നടിയുടെ പൂതിയ സിനിമ. സൂപ്പർതാരം രജിനികാന്തിനൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്.

ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ന‌ടി. ഒരു അഭിമുഖത്തിൽ തന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ. നടിയുടെ തൊട്ടുമുനമ്പിറങ്ങിയ തമിഴ് ചിത്രം തുനിവിനെക്കുറിച്ച് സംസാരിക്കവെയാണ് നടി ചില സൂചനകൾ തന്നത്. 

തുനിവിൽ താരതമ്യേന വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല മഞ്ജു വാര്യരുടേത്. ഒരു സീനിൽ ഞാനഭിനയിച്ചത് ശരിയാകാത്തതിനാൽ സംവിധായകൻ എച്ച് വിനോദിനോട് ഒരു ഷോട്ട് കൂടെ എടുക്കണോ എന്ന് ഞാൻ ചോദിക്കുമായിരുന്നു.

എന്നാൽ എന്നിൽ നിന്ന് എന്താണ് വേണ്ടതെന്നതിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഈ ലെവലിലുള്ള പെർഫോമൻസ് മതി എന്ന് പറഞ്ഞു. ഒരു തമാശശിയിലാണ് അദ്ദേഹമത് ഉദ്ദേശിച്ചത്. എന്നാൽ ചില പ്രത്യേക തരം സിനിമ ചെയ്യുമ്പോൾ തന്റെ ശ്രദ്ധ എവിടെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തത അത് കാണിച്ച് തന്നു. 

തന്റെ അടുത്ത പ്രൊജക്ടിൽ പെർഫോമൻസിന് പ്രാധാന്യമുള്ള കഥാപാത്രം തനിക്ക് നൽകുമെന്ന് വിനോദ് ഉറപ്പ് നൽകിയെന്നും മഞ്ജു വാര്യർ പറഞ്ഞു. എച്ച് വിനോദിന്റെ അടുത്ത ചിത്രം ദളപതി 69 ആണ്. വിജയുടെ അവസാന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ദളപതി 69 ന്റെ സം​ഗീത സംവിധായകൻ അനിരുദ്ധ് രവിശങ്കറാണെന്ന് മാത്രമാണ് ഒടുവിൽ പുറത്ത് വന്ന വിവരം.

അഭിനേതാക്കളെക്കുറിച്ച് മറ്റ് ടെക്നീഷ്യൻസിനെക്കുറിച്ചോയുള്ള വിവരം ലഭിച്ചിട്ടില്ല. മഞ്ജു വാര്യർ ചിത്രത്തിൽ നായികയാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. രജിനികാന്ത്, അജിത്ത്, ധനുഷ് എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം ഇതിനകം മഞ്ജു വാര്യർ അഭിനയിച്ച് കഴിഞ്ഞു. ഇനി വിജയ്ക്കൊപ്പം നടി നായികയായെത്തിയാൽ തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളായി മഞ്ജു വാര്യർ മാറും. നടിയുടെ കരിയറിലെ തുടക്ക കാലത്ത് തമിഴിൽ നിന്നും അവസരങ്ങൾ വന്നതാണ്. 

കണ്ടു കൊണ്ടെയ്ൻ കണ്ടുകൊണ്ടെയ്ൻ എന്ന സിനിമയിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരി​ഗണിച്ചത് മഞ്ജുവിനെയാണ്. എന്നാൽ ചില കാരണങ്ങളാൽ നടി ഈ സിനിമ ചെയ്തില്ല. സമ്മർ ഇൻ ബത്ലഹേം ആദ്യം ഷൂട്ട് ചെയ്യാനിരുന്നത് തമിഴിലാണ്. പിന്നീട് ഈ പ്രൊജക്ട് നിന്ന് പോകുകയായിരുന്നു. തമിഴകത്തെ ഇപ്പോഴത്തെ മുൻനിര നായികമാരിൽ പലരും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നവരല്ല. 

എന്നാൽ നാ​ഗാർകോവിലിൽ ജനിച്ച് വളർന്ന മഞ്ജുവിന് തമിഴ് ഒഴുക്കോടെ സംസാരിക്കാനാകുന്നു. ഇത് നടിക്ക് തമിഴ് സിനിമാ രം​ഗത്ത് ഏറെ ​ഗുണം ചെയ്യുന്നു. പ്രൊമോഷൻ ഇവന്റുകൾക്ക് മടി കൂടാതെ എത്തുന്നതും നിർമാതാക്കൾക്ക് മഞ്ജുവിനെ പ്രിയങ്കരിയാക്കുന്നു. ഒക്ടോബർ 10 ന് വേട്ടെയാൻ റിലീസ് ചെയ്യും. വി‌ടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജു വാര്യരു‌ടെ അടുത്ത തമിഴ് സിനിമകൾ. 

വിജയ് സേതുപതിയാണ് വിടുതലൈ 2 വിലെ നായകൻ. മിസ്റ്റർ എക്സിൽ ആര്യയും ​ഗൗതം കാർത്തിക്കുമാണ് നായകൻമാർ. മലയാളത്തിൽ എമ്പുരാനാണ് അണിയറയിൽ ഒരുങ്ങുന്ന സിനിമ. ഒടുവിൽ പുറത്തിറങ്ങിയ ഫൂട്ടേജ് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 

#Manju #to #be #Vijay's #heroine #That's #why #the #Tamil #actress #is #doing #lot #good

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-