( moviemax.in ) ക്യൂട്ട് ഗേൾ ഇമേജിൽ നസ്രിയ നസീം സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ചെറിയ പ്രായത്തിലേ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നസ്രിയ നായികയായപ്പോൾ തുടരെ അവസരങ്ങൾ വന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ തിരക്കായി. തെന്നിന്ത്യയിലെ അടുത്ത താരറാണിയായി നസ്രിയ മാറുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ സിനിമാ കരിയറിനേക്കാൾ തന്റെ വ്യക്തി ജീവിതത്തിനാണ് നസ്രിയ നസീം പ്രാധാന്യം നൽകിയത്. 19ാം വയസിൽ നസ്രിയ വിവാഹ ജീവിതത്തിലേക്ക് കടന്നു. പിന്നീട് വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ.
തമിഴിൽ ധനുഷിന്റെ നായികയായി നസ്രിയ അഭിനയിച്ച സിനിമയാണ് നയ്യാണ്ടി. 2013 ൽ റിലീസ് ചെയ്ത ചിത്രത്തിൽ നടൻ ആടുകളം നരേനും ഒരു വേഷം ചെയ്തിട്ടുണ്ട്. നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് കൊണ്ട് ആടുകളം നരേൻ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നസ്രിയക്കൊപ്പം നയ്യാണ്ടി എന്ന സിനിമ ചെയ്തിരുന്നു. അവസാനം കൊഞ്ചിച്ചിട്ട് പോകാൻ ഷോട്ടിൽ സംവിധായകൻ പറഞ്ഞു. കെട്ടിപ്പിടിച്ച് കൊഞ്ചിക്കുമ്പോൾ അറിയാതെ ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു. അവർ ഒന്നും പറഞ്ഞില്ല. ഷോട്ട് കഴിഞ്ഞയുടനെ എല്ലാവരും ക്ലാപ്പ് ചെയ്തു. അവസാനത്തെ കെമിസ്ട്രി സൂപ്പറായിരുന്നെന്ന് പറഞ്ഞു. സോറി നസ്രിയ, പ്ലാൻ ചെയ്യാതെ അങ്ങനെ ചെയ്ത് പോയെന്ന് പറഞ്ഞു.
അതിനെന്താ അച്ഛാ എന്ന് പറഞ്ഞ് നസ്രിയ എന്നെ സ്വന്തം അച്ഛനനടുത്ത് കൊണ്ട് പോയി. ഇത് എന്റെ റിയൽ അച്ഛൻ, ഇത് എന്റെ റീൽ അച്ഛൻ എന്ന് പറഞ്ഞു. നിങ്ങൾ നന്നായി അഭിനയിച്ചെന്നും നസ്രിയ പറഞ്ഞെന്ന് ആടുകളം നരേൻ ഓർത്തു. സിനിമ കഴിയുന്നത് വരെ നന്നായി സംസാരിച്ച് ഇടപഴകി. എന്നാൽ അതിന് ശേഷം നസ്രിയയെ നേരിൽ കണ്ടിട്ടില്ലെന്നും നടൻ പറഞ്ഞു.
സൂക്ഷ്മദർശിനിയാണ് നസ്രിയ നസീമിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബേസിൽ ജോസഫും നസ്രിയയും പ്രധാന വേഷം ചെയ്ത സിനിമ മികച്ച വിജയം നേടി. സൂക്ഷ്മദർശിനിക്ക് ശേഷം ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് നസ്രിയ നസീം. വ്യക്തിജീവിതത്തിൽ വിഷമഘട്ടം അഭിമുഖീകരിക്കുന്ന സമയമാണിതെന്നും അതുകൊണ്ടാണ് താൻ മാറി നിൽക്കുന്നതെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
മോശം അവസ്ഥയിലാണെന്നും ഇത് മറികടക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും നസ്രിയ നസീം വ്യക്തമാക്കി. വെെകാരികമായി മോശം അവസ്ഥയിലാണെന്നും ഇത് മറികടക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും നസ്രിയ നസീം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്. തന്റെ 30ാം പിറന്നാൾ ദിനം, പുതുവത്സരാഘോഷം, സൂക്ഷ്മദർശിനിയുടെ വിജയാഘോഷം എന്നിവയിൽ നിന്നൊക്കെ മാറി നിന്നു.
സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഫോൺ വിളികൾക്കും മെസേജുകൾക്കും പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. മാനസികമായി പൂർണമായും ഷട്ട് ഡൗൺ ആയ അവസ്ഥയിലായിരുന്നു താനെന്നും നസ്രിയ നസീം തുറന്ന് പറഞ്ഞു. സൂക്ഷ്മദർശിനിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം നസ്രിയക്ക് ലഭിച്ചു. പുരസ്കാരം ലഭിച്ചതിന്റെ സന്തോഷവും പ്രസ്താവനയിൽ നസ്രിയ വ്യക്തമാക്കിയിരുന്നു. നിരവധി പേരാണ് നസ്രിയക്ക് ആശ്വാസ വാക്കുകളുമായെത്തിയത്.
സമാന്ത ഉൾപ്പെടെയുള്ള താരങ്ങൾ നസ്രിയക്ക് ധെെര്യം നൽകിക്കൊണ്ട് കമന്റ് ചെയ്തു. ആദ്യമായാണ് നസ്രിയ ഇത്തരത്തിലൊരു തുറന്ന് പറച്ചിൽ നടത്തുന്നത്. എപ്പോഴും രസകരമായി സംസാരിക്കുന്ന നസ്രിയയെ മാത്രമേ ആരാധകർ കണ്ടിട്ടുള്ളൂ. നടിയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
aadukalam naren shares nazriyanazim reacted after accidently kissed scene