( moviemax.in ) നടി മഞ്ജു വാര്യരുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ഏവർക്കും അറിയാവുന്നതാണ്. വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമായ മഞ്ജു ഇന്ന് സൂപ്പർതാരമാണ്. 15 വർഷം സിനിമാ ലോകത്ത് നിന്നും നടി മാറി നിന്നത് കുടുംബത്തിന് വേണ്ടിയായിരുന്നു. ഒടുവിൽ സ്വന്തം മകൾ പോലും ഒപ്പമില്ലാതെയാണ് മഞ്ജു മുൻ ഭർത്താവ് നടൻ ദിലീപിന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്. കണ്ണീർ തുടച്ച് കൊണ്ട് കുടുംബ കോടതിയിൽ നിന്നും ഇറങ്ങി കാറിൽ കയറിയ മഞ്ജുവിന്റെ ദൃശ്യങ്ങൾ ആരാധകർ മറന്നിട്ടില്ല.
ജീവിതം ഒന്നിൽ നിന്ന് തുടങ്ങിയ മഞ്ജു ദിലീപിനേക്കാൾ വലിയ താരമായി മാറി. മകൾ മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോയില്ലെന്ന ചോദ്യം പലർക്കുമുണ്ട്. വിവാഹമോചനത്തിന് ശേഷം പുറത്ത് വിട്ട പ്രസ്താവനയിൽ ഇതേക്കുറിച്ച് മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. മകൾ അച്ഛനൊപ്പമാണ് സന്തോഷവതിയും സുരക്ഷിതയുമാണെന്ന് അറിയാമെന്നാണ് മഞ്ജു വ്യക്തമാക്കിയത്. മീനാക്ഷി മഞ്ജുവിനൊപ്പം പോകാതിരുന്നതിനെക്കുറിച്ച് നടി ജീജ സുരേന്ദ്രൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആ കുട്ടിയെ വേദനിപ്പിക്കാൻ മഞ്ജു തയ്യാറല്ല. നിർബന്ധപൂർവം കൊണ്ട് വന്നാൽ ആ കുട്ടി വേദനിക്കും. ആ കുട്ടി അമ്മയേക്കാൾ കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനോടൊപ്പം ഉറങ്ങുകയും കഴിക്കുകയും ചെയ്യുന്നു. അച്ഛനെ കാത്തിരിക്കുന്നു. ആ വേദന മഞ്ജുവിന് കാണാൻ പറ്റില്ല. സ്വന്തം വേദന മഞ്ജു സഹിക്കുകയാണ്. ബുദ്ധിപൂർവം വളരുമ്പോൾ ആ കുട്ടി ചിന്തിക്കും.
മഞ്ജു കുഞ്ഞിനെ പ്രസവിച്ച ശേഷം വന്ന ഒരു അഭിമുഖത്തിൽ ഞാൻ ഡാൻസ് ചെയ്യുമോ എന്ന് പോലും എന്റെ മോൾക്ക് അറിയില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവ് കുട്ടി അറിയുന്നത്. അപ്പോൾ സ്വയം കുട്ടി ചിന്തിക്കും. അവരാണ് ബുദ്ധിയുള്ള ഫാമിലി എന്നേ ഞാൻ പറയൂ. അവർ രണ്ട് പേരും പേഴ്സണലായി സംസാരിക്കുന്നുണ്ടോ എന്ന് നിങ്ങൾക്കറിയുമോയെന്നും ജീജ സുരേന്ദ്രൻ അന്ന് ചോദിച്ചു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ജീജ.
ഒരിക്കൽ മീനാക്ഷിയെയും മഞ്ജുവിനെയും കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംസാരിച്ചിരുന്നു. മീനാക്ഷി തിരിച്ച് വന്നാൽ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ടെന്ന് അന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മഞ്ജുവല്ല മകളെ ഒപ്പം കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറഞ്ഞതാണെന്നും ഭാഗ്യലക്ഷ്മി അന്ന് വെളിപ്പെടുത്തി. അവളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. അച്ഛൻ ആ സമയത്ത് വലിയ താരമാണ്. ലോകം മുഴുവൻ അച്ഛന് ആരാധകരും. എന്നാൽ അമ്മ മഞ്ജു ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് മീനാക്ഷി കണ്ടിട്ടുള്ളതെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബലമാണ് മീനാക്ഷി എന്നാണ് ദിലീപ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ദിലീപ് വലിയ വിവാദത്തിലകപ്പെട്ടപ്പോഴും അച്ഛനൊപ്പം മീനാക്ഷി നിന്നു. നടൻ കാവ്യ മാധവനെ വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോഴും മീനാക്ഷി പിന്തുണച്ചു. മീനാക്ഷിയും മഞ്ജു വാര്യറും പരസ്പരം കാണാറും സംസാരിക്കാറുമുണ്ടോയെന്ന് വ്യക്തമല്ല.
മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മഞ്ജു ലെെക്ക് ചെയ്യാറുണ്ട്. മീനാക്ഷിയെക്കുറിച്ച് മഞ്ജു അഭിമുഖങ്ങളിലൊന്നും സംസാരിക്കാറില്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് മീനാക്ഷിയെക്കുറിച്ച് ജനം അറിയാറ്. താരപുത്രി സിനിമാ രംഗത്തേക്ക് കടന്ന് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മഞ്ജുവിനെ പോലെ മികച്ച ഡാൻസറാണ് മീനാക്ഷി. ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്.
meenakshi manjuwarrier jeejasurendran