( moviemax.in) ബിഗ് ബോസ് സീസണ്‍ 7ല്‍ മത്സരിച്ചതോടെ ആദിലയുടെയും നൂറയുടെയും ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറി, കൂടുതല്‍ പിന്തുണ ലഭിച്ചതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നു.
പുറത്തെ പ്രശ്‌നങ്ങളൊന്നും അവരെ ബാധിച്ചിട്ടില്ലെന്നായിരുന്നു സഹമത്സരാര്‍ത്ഥിയായിരുന്ന മുന്‍ഷി രഞ്ജിത്തും പറഞ്ഞത്. ഒരു വല്യേട്ടനായാണ് അവര്‍ എന്നെ കാണുന്നത്. എയര്‍പോര്‍ട്ടില്‍ വന്ന ശേഷമായിരുന്നു രഞ്ജിത്തിന് ഈ പേര് ചാര്‍ത്തിക്കിട്ടിയത്. ആരുടെയെങ്കിലും വല്യേട്ടനായിരിക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഹൗസിനകത്ത് അത് ഷാനവാസായിരുന്നു. പുറത്തുവന്നപ്പോള്‍ അതെങ്ങനെയോ എനിക്ക് കിട്ടി.
ഒരു ചടങ്ങിലേക്ക് ക്ഷണിക്കപ്പടാതെ കടന്നുചെല്ലുന്നവരല്ല അവര്‍. അത്യാവശ്യം അറിയപ്പെടുന്നവരാണ് അവര്‍ ഇപ്പോള്‍. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഓരോ കാര്യങ്ങളുമായി തിരക്കിലാണ് അവര്‍. അതിനിയിലാണ് അവിടേക്കും കയറിച്ചെന്നത്.
അവിടെ ചെന്നതും, സ്വീകരിക്കുന്നതും, കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുന്നതുമൊക്കെ നമ്മള്‍ കണ്ടതാണ്. അതിന് ശേഷം അവിടെ എന്താണ് നടന്നതെന്ന് നമ്മളാരും കണ്ടിട്ടില്ല. ഒരുപക്ഷേ, അവര്‍ക്ക് മതപരമായും, സാമൂഹ്യപരമായും എതിര്‍പ്പുകള്‍ വന്നിട്ടുണ്ടാവാം. അതിന്റെ ഭാഗമായി അത് ശരിയായില്ലെന്ന് ആരെങ്കിലും അദ്ദേഹത്തെ ബോധിപ്പിച്ചിട്ടുണ്ടാവാം.
അതിന് ശേഷം അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമ ചോദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടാവാം. അത് വന്നപ്പോള്‍ അത് ശരിയായില്ലെന്ന് പറഞ്ഞവരുമുണ്ട്.ന്യൂസ് ടുഡേ മലയാളം അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്.
പൂമ്പാറ്റയെന്നുള്ള പേര് ഇട്ട് കൊടുത്തപ്പോഴാണ് അവര്‍ എന്നിലേക്ക് വരുന്നത്. അവരെ ഞാന്‍ ജീവിതത്തിലാദ്യമായാണ് അവരെ കാണുന്നത്. അവരുടെ വീഡിയോകളൊന്നും കണ്ടിട്ടുമില്ല. അവര് തമ്മിലുള്ളൊരു ലൗ ബോണ്ടുണ്ടല്ലോ, അവരുടെ സ്‌നേഹബന്ധം. അതിനെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്.
അത് കഴിഞ്ഞ് അവരെന്തൊക്കെ ചെയ്യുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. അവര്‍ രണ്ട് പെണ്‍കുട്ടികള്‍, വളരെ ആത്മാര്‍ത്ഥമായ സ്‌നേഹത്തോടെ കഴിയുന്നു എന്നുള്ളത് സമൂഹത്തിന് നല്ലൊരു സന്ദേശം തന്നെയാണ്.
അങ്ങനെയാണ് ഞാന്‍ അവര്‍ക്ക് പൂമ്പാറ്റയെന്ന് പേരിട്ടത്. പുറത്തിറങ്ങിയപ്പോഴും സ്‌നേഹത്തോടെയാണ് അവര്‍ എന്നോട് പെരുമാറിയത്. ക്ഷണിക്കപ്പെട്ട് വരുന്നവര്‍ എവിടെയായാലും അതിഥിയാണ്. അതിഥി ദേവോ ഭവ എന്നാണല്ലോ.
ഒരാള്‍ വന്നിട്ടുണ്ടെങ്കില്‍ അവരെ സ്വീകരിക്കുക, ഭക്ഷണം കൊടുക്കുക. പിന്നെ മോശം പറയുന്നത് ശരിയല്ല. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ അവരെ വിളിച്ചിരുന്നു. അവര്‍ തിരക്കിലായിരുന്നു. അവരെ ഇതൊന്നും ബാധിച്ചിട്ടില്ല. അവര്‍ ഓക്കെയാണ്. ഇതിന് ശേഷം വന്നതെല്ലാം അവരെ സപ്പോര്‍ട്ട് ചെയ്തുള്ള പോസ്റ്റുകളാണ്, അവരെ ഇത് ബാധിച്ചിട്ടില്ല എന്ന് തന്നെ പറയാം.
രണ്ട് പെണ്‍കുട്ടികള്‍ ഒന്നിച്ച് ജീവിക്കുന്നു എന്ന് പറയുമ്പോള്‍ ഇവര് ബെഡ്‌റൂമില്‍ എന്ത് ചെയ്യുന്നു എന്നോര്‍ത്താണ് എല്ലാവരുടെയും ആശങ്ക. ആ സാധാനത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. അവര്‍ സ്‌നേഹത്തോടെ ജീവിക്കുന്നില്ലേ, പിന്നെ ബെഡ്‌റൂമിലെ കാര്യം നോക്കണോ.
അവരുടെ സ്‌നേഹം മാത്രം നോക്കിയാല്‍ മതി, അതിനപ്പുറത്തേക്ക് ചിന്തിക്കാതിരുന്നാല്‍ മതി. അവര് കല്യാണം കഴിച്ചു എന്ന് പറയുന്നില്ലല്ലോ, ഒന്നിച്ച് ജീവിക്കുന്നു എന്നല്ലേ.ഇതുപോലെ ചെയ്യണം എന്നോ, ഞങ്ങളെ മാതൃകയാക്കണം എന്നോ അവരാരോടും പറയുന്നുമില്ല. പിന്നെന്തിനാണ് അവരെക്കുറിച്ച് അനാവശ്യ ചര്‍ച്ചകള്‍ എന്നായിരുന്നു രഞ്ജിത്തിന്റെ ചോദ്യം.
Bigg Boss Season 7, Adila-Noora, Munshi Ranjith


































