(moviemax.in) മലയാളികളുടെ അഹങ്കാരമാണ് നടൻ മമ്മൂട്ടി . ഓർമവെച്ച കാലം മുതൽ മമ്മൂട്ടിയുടെ സിനിമകൾ കണ്ട് വളർന്ന നമുക്ക് ആ വ്യക്തിയോട് സ്നേഹവും ആദരവും കുറച്ച് കൂടുതലാണ് .. മമ്മൂട്ടിയുടെ കണ്ണൊന്ന് നിറഞ്ഞാൽ ഉള്ളുപിടക്കുന്നവർണ് നമ്മൾ മലയാളികൾ .
ഇപ്പോഴിതാ മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തിൽ ഇടംനേടിയിരിക്കുകയാണ്. മഹാരാജ് കോളേജിന്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥികൾക്കുള്ള 'സെന്‍സിങ്ങ് സെല്ലുലോയിഡ്- മലയാള സിനിമയുടെ ചരിത്രം' എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മമ്മൂട്ടിയെ കൂടാതെ ദാക്ഷായണി വേലായുധന്‍റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ഭരണഘടന നിര്‍മാണ സഭയിലെ വനിത അംഗമായ ദാക്ഷായണിയുടെ ജീവിതമുള്ളത്. മമ്മൂട്ടിയും ദാക്ഷായണിയും മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നതും ഏറെ ശ്രദ്ധേയമാണ്.
അതേസമയം കേരളത്തെ ലഹരിയെന്ന വിഷത്തില്‍ മുക്കിക്കൊല്ലുന്നത്തിനെതിരെ ജനകീയപോരാട്ടത്തിന് കളമൊരുക്കിയത് വലിയ വാർത്തയായിരുന്നു . 'ടോക് ടു മമ്മൂക്ക' എന്ന പുതിയ സംരംഭത്തിനാണ് മമ്മൂട്ടി തുടക്കമിടുകയാണ് . ലഹരിക്കെതിരെ ഒറ്റ ഫോണ്‍ കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും ഉണ്ടാകും.
സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കുന്ന ദൗത്യമാണിത്. ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ടോക് ടു മമ്മൂക്ക. മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് ഇതിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇതിന്റെ റെക്കോഡിങ് കഴിഞ്ഞ ദിവസമായിരുന്നു.
6238877369 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്. മമ്മൂട്ടിയുടെ ശബ്ദ സന്ദേശത്തിനു ശേഷം ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ നിങ്ങൾക്ക് കൈമാറാനുള്ള വിവരങ്ങൾ പറയാം. അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തര നടപടികൾക്കായി അധികാരികൾക്ക് കൈമാറും.
Mammootty's life made subject maharaj College's syllabus