'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?
Jul 1, 2025 03:41 PM | By VIPIN P V

സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് ആശിർവാദ് സിനിമാസിന്റെ പുതിയ പോസ്റ്റ്. ഇന്ന് വൈകുന്നേരം 5 മണിക്ക് ഒരു വമ്പൻ അപഡേഷനുണ്ടാകുമെന്നാണ് ആശിർവാദിന്റെ പോസ്റ്റ്. ആരാധകരുടെ കമന്റ് കൊണ്ട് നിറയുകയാണ് ആശിർവാദിന്റെ പോസ്റ്റ്. മോഹന്‍ലാലിന്‍റെ പുതിയ ചിത്രമാകും ഇതെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്.

ആരാകും ആ ചിത്രത്തിന്‍റെ സംവിധായകന്‍ എന്നത് സംബന്ധിച്ചും വലിയ ചര്‍ച്ചകള്‍ ഫാന്‍സ് നടത്തുന്നുണ്ട്. ജൂഡ് ആന്തണി ജോസഫ്, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്ന് തുടങ്ങി നിരവധി സംവിധാകരുടെ പേരുകള്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ജൂഡ് ആന്തണി ജോസഫിന്‍റെ പേരാണ് പല ട്രാക്കര്‍മാരും പറയുന്നത്.

ആശിർവാദ് സിനിമാസിന്റെ ഉടമയും മോഹൻലാലിന്റെ ഉറ്റസുഹൃത്തുമായ ആന്റണി പെരുമ്പാവൂരിനോട് ജൂഡ് കുറച്ച് മാസങ്ങൾക്ക് മുമ്പ് കഥ പറഞ്ഞിരന്നുവെന്ന് പ്രമുഖ സിനിമാ ട്രാക്കറായ എബി ജോർജ് നേരത്തെ പറഞ്ഞിരുന്നു. ഇന്നത്തെ ആശിർവാദിന്റെ പോസ്റ്റിന് ശേഷം ആ പോസ്റ്റ് എബി ജോർജ് റീ ഷെയർ ചെയ്തതും ഇത് ജൂഡ്-മോഹൻലാൽ ചിത്രം തന്നെയാണെന്ന സംശയത്തിന് ആക്കം കൂട്ടുന്നു.

ചരിത്ര പ്രാധാന്യമുള്ള എംവി കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനം ആധാരമാക്കിയാണ് ജൂഡിന്റെ അടുത്ത ചിത്രം വരുന്നതെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇനി അതിലേക്കാണോ മോഹൻലാൽ എത്തുന്നതെന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ ആശിർവാദ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റര്‍ ഹെെ റേഞ്ച് മേഖലയെ ആണ് കാണിക്കുന്നതെന്നും അതുകൊണ്ട് അത് ഈ എംവി കെെരളിയുമായി ബന്ധപ്പെട്ട ചിത്രമായിരിക്കില്ലെന്ന് ചിലര്‍ പറയുന്നുണ്ട്.

ഹെെ റേഞ്ച് ഇതിവൃത്തമുളളതായതിനാല്‍ അമൽ നീരദ് ചിത്രമാണെന്നാണ് ഒരു കൂട്ടരുടെ വാദം. ഇതൊന്നുമല്ല ദൃശ്യം 3 അപ്‌ഡേഷനാണെന്ന് പറയുന്നവരുമുണ്ട്. അതൊന്നുമല്ല ഇത് മോഹൻലാലിന്റെ മകളായ വിസ്മയ മോഹൻലാൽ അഭിനയത്തിലേക്ക് ചുവടുവെക്കുന്ന സിനിമയാകും ഇതെന്നും ചുരുക്കം ചില ട്രാക്കർമാർ പറയുന്നുണ്ട്.

social media discussion about ashirvad cinemas new project

Next TV

Related Stories
തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

Jul 1, 2025 05:24 PM

തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്....

Read More >>
'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

Jul 1, 2025 02:28 PM

'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

മമ്മൂട്ടിയുടെ ജീവിതം മഹാരാജ് കോളേജിന്റെ സിലബസിൽ പാഠ്യ...

Read More >>
Top Stories










News Roundup






https://moviemax.in/-