ചോരക്കളി തീർന്നിട്ടില്ല ! 'മാർക്കോ 2' ഉണ്ടാകണം; എല്ലാ അവകാശവും തങ്ങൾക്കെന്ന് നിർമാതാക്കൾ

ചോരക്കളി തീർന്നിട്ടില്ല ! 'മാർക്കോ 2' ഉണ്ടാകണം; എല്ലാ അവകാശവും തങ്ങൾക്കെന്ന് നിർമാതാക്കൾ
Jul 1, 2025 02:27 PM | By Athira V

( moviemax.in ) കഴിഞ്ഞ വർഷം ഇറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആക്ഷന്‍സുള്ള ചിത്രമായ മാർക്കോയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ അവസാനിച്ചിട്ടില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ക്യൂബ്‌സ് എൻടെർടെയ്ൻമെന്റ്.

'മാർക്കോ 2 ഉണ്ടാകണം, ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌റ്‌സിനു പറ്റില്ലെങ്കിൽ മറ്റൊരു പ്രൊഡക്ഷൻ ടീമിനെവച്ച് ചിത്രം ചെയ്യണം' എന്ന ആരാധകന്റെ കമന്റിന് മറുപടിയായാണ് മാർക്കോ രണ്ടിന്റെ ചർച്ചകളിലാണ് തങ്ങളെന്ന് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് വെളിപ്പെടുത്തിയത്. മാർക്കോയ്ക്ക് ആരാധകർ നൽകിയ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും മാർക്കോയുടെ റൈറ്‌സ് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിനു മാത്രമാണെന്നും പ്രൊഡക്ഷൻ കമ്പനിയുടെ വക്താക്കൾ കുറിച്ചു. അവകാശം മറ്റുള്ളവർക്ക് വിൽക്കാൻ ഉദ്ദേശമില്ലെന്നും ക്യൂബ്‌സ് കമന്റ് ചെയ്തു.

'മാർക്കോയ്ക്ക് നിങ്ങൾ നൽകിയ അളവറ്റ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാർക്കോ സീരീസിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന് മാത്രമാണ് മാർക്കോയുടെ എല്ലാ അവകാശങ്ങളും ഉള്ളത്, മാർക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ശ്രദ്ധിക്കുക, ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ കൈമാറ്റം ചെയ്യാനോ പങ്കുവയ്ക്കാനോ ഞങ്ങൾ തയ്യാറല്ല,' ആരാധകന്റെ കമന്റിന് ക്യൂബ്‌സ് മറുപടി നൽകി.

തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മാർക്കോയുടെ തുടർച്ച അതിനേക്കാൾ വലിയ കാൻവാസിൽ വരുമെന്നാണ് അണിയറക്കാർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ മാർക്കോ സീരീസ് ഉപേക്ഷിക്കുകയാണെന്ന് അടുത്തിടെ നായകനായ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. മാര്‍ക്കോ 2വിനെ പറ്റി ചോദിച്ച ഒരാളുടെ കമന്‍റിന് മറുപടിയായാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നത്.

'ബ്രോ, ക്ഷമ ചോദിക്കുന്നു. മാർക്കോ സിരീസ് തുടരാനുള്ള ആലോചന ഞാൻ അവസാനിപ്പിച്ചു. ആ പ്രോജക്റ്റിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാർക്കോയേക്കാൾ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാൻ ഞാൻ ശ്രമിക്കും. നിങ്ങളുടെ സ്‌നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി', എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്.

എന്നാല്‍ മാര്‍ക്കോ 2വിനെ കുറിച്ചുള്ള ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ഇപ്പോള്‍ വന്നിരിക്കുന്ന മറുപടി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. സിനിമയുടെ കാര്യത്തില്‍ ഉണ്ണി മുകുന്ദനും നിര്‍മാതാക്കളും രണ്ട് തട്ടിലാണോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.





marco2 not dropped cubes entertainment

Next TV

Related Stories
തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

Jul 1, 2025 05:24 PM

തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്....

Read More >>
'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

Jul 1, 2025 03:41 PM

'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം...

Read More >>
'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

Jul 1, 2025 02:28 PM

'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

മമ്മൂട്ടിയുടെ ജീവിതം മഹാരാജ് കോളേജിന്റെ സിലബസിൽ പാഠ്യ...

Read More >>
Top Stories










News Roundup






https://moviemax.in/-