ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ ആണ് ഷബാന അസ്മി. വാണിജ്യ സിനിമാ ലോകത്തും സമാന്തര സിനിമാ ലോകത്തും തന്നെ അടയാളപ്പെടുത്താന്‍ ഷബാന അസ്മിയ്ക്ക് സാധിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും എന്നും ശ്രദ്ധ നേടാറുണ്ട് ഷബാന അസ്മി. ഇപ്പോഴിതാ തന്റെ കരിയറില്‍ അമ്പത് വര്‍ഷം എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഷബാന അസ്മി.
ഇതിനിടെ 160 ലധികം സിനിമകളില്‍ അഭിനയിച്ചു. സമാന്തര സിനിമാ ലോകത്തും ബോളിവുഡിന്റെ മുഖ്യധാരയിലും സാന്നിധ്യം അറിയിച്ച നടിയാണ് ഷബാന അസ്മി.
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട് ഷബാന അസ്മി. അങ്കുര്‍, അര്‍ത്ഥ്, പാര്‍, ഗോഡ്മദര്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ഷബാന അസ്മിയെ തേടി ദേശീയ പുരസ്‌കരാമെത്തിയത്.
1998 ല്‍ പദ്മശ്രീയും 2012 ല്‍ പദ്മഭൂഷനും നല്‍കി രാജ്യം ആദരിച്ച പ്രതിഭ. അതേസമയം തന്റെ കരിയറിലും ജീവിതത്തിലും ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഷബാന അസ്മിയ്ക്ക്.
ഒരിക്കല്‍ ഫിലിം സെറ്റില്‍ വച്ച് അപമാനിതയായിട്ടുണ്ട് ഷബാന പര്‍വരീഷ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
കൊറിയോഗ്രാഫര്‍ ആയ കമല്‍ ആയിരുന്നു ഷബാനയോട് മോശമായി പെരുമാറിയത്. 1977 വര്‍ പര്‍വരീഷില്‍ അമിതാഭ് ബച്ചന്‍, ഷമ്മി കപൂര്‍, വിനോദ് ഖന്ന, നീതു കപൂര്‍ തുടങ്ങിയ വലിയ താരങ്ങള്‍ അഭിനയിച്ചിരുന്നു.
അന്നുണ്ടായ സംഭവത്തില്‍ മനം നൊന്ത് ഷബാന സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഒരു പോഡ്കാസ്റ്റില്‍ ഇതേക്കുറിച്ച് ഷബാന തുറന്ന് സംസാരിക്കുകയുണ്ടായി.
''ജീവന്‍ രക്ഷിക്കാന്‍ പോലും എനിക്ക് ഡാന്‍സ് ചെയ്യാനാകില്ല. കൊറിയോഗ്രാഫറായ കമല്‍ മാസ്റ്ററോട് ഞാന്‍ ചോദിച്ചതാണ്. എനിക്ക് റിഹേഴ്‌സല്‍ വേണമെന്ന് പറഞ്ഞതാണ്.
പക്ഷെ അതൊന്നും വേണ്ട നിനക്ക് കയ്യടിക്കാനേ ഉള്ളൂവെന്നാണ് അദ്ദേഹം പറയുന്നു''. എന്നാല്‍ സെറ്റിലെത്തിയപ്പോഴാണ് ഒരു സമ്പൂര്‍ണ ഡാന്‍സ് പെര്‍ഫോമന്‍സ് തന്നെ ഉണ്ടെന്ന് അറിയുന്നതെന്നും ഷബാന പറയുന്നു.
''അത് വല്ലാതെ പേടിപ്പെടുത്തി. കാരണം എന്റെ കൂടെയുണ്ടായിരുന്നത് നീതു സിംഗ് ആയിരുന്നു. ഞാന്‍ എന്റെ വലത്തേകാല് എവിടെ വെക്കണം എന്ന് പഠിച്ചെടുക്കും മുമ്പ് തന്നെ രണ്ട് റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി നീതു പോയിരുന്നു.
എനിക്ക് ആശങ്കയായി. ഞാന്‍ കമല്‍ ജിയോട് സ്‌റ്റെപ്പ് കുറച്ച് കഠിനമാണെന്നും ചെറിയ മാറ്റം വരുത്തണമെന്നും പറഞ്ഞു. സെറ്റില്‍ ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു.
'ലൈറ്റ്‌സ് ഓഫ്! ഇനി ഷബാന ജി ഡാന്‍സ് മാസ്റ്റര്‍ കമലിനെ സ്റ്റെപ്പുകള്‍ പഠിപ്പിക്കും' എന്ന് അദ്ദേഹം പറഞ്ഞു. അത് എനിക്ക് നാണക്കേടായി. ഞാന്‍ അവിടെ നിന്നും ഓടിപ്പോന്നു''.
''ഞാന്‍ എന്റെ കാര്‍ നോക്കിയെങ്കിലും കണ്ടില്ല. അതോടെ ഞാന്‍ അവിടെ നിന്നും വീട്ടിലേക്ക് നടന്നു പോകാന്‍ തീരുമാനിച്ചു. ജൂഹു ബീച്ചിലൂടെ നഗ്നപാതയായി ഞാന്‍ നടന്നു.
ഇനിയൊരിക്കലും ഒരു സിനിമയും അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഞാന്‍ നടക്കുന്നത്. ഇങ്ങനെ നാണം കെടാന്‍ എനിക്ക് വയ്യ'' ഷബാന പറയുന്നു.
പിന്നീട് സംവിധായകന്‍ മന്‍മോഹന്‍ ദേശായി തന്നെ വന്ന് കണ്ട് മാപ്പ് പറഞ്ഞുവെന്നാണ് ഷബാന പറയുന്നത്. നീതു സിംഗും ഇടപെട്ടു. അങ്ങനെയാണ് ഷബാന തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറുന്നതും സിനിമ പൂര്‍ത്തിയാക്കുന്നതും.
ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് ഷബാന. അമ്മ ഷുഖത് ആണ് ആ സംഭവത്തെക്കുറിച്ച് ഒരിക്കല്‍ വെളിപ്പെടുത്തിയത്. ''അവള്‍ സ്‌കൂളിലെ ലാബില്‍ പോയി കോപ്പര്‍ സള്‍ഫേറ്റ് എടുത്തു കഴിച്ചു.
അവളുടെ കൂട്ടുകാരിയായ പര്‍ണയാണ് എന്നോട് പറയുന്നത് എനിക്ക് അവളേക്കാള്‍ സ്‌നേഹം ബാബയോടാണെന്ന് ഷബാന പറഞ്ഞുവെന്നത്. ഞാന്‍ നെറ്റിയില്‍ കൈ വച്ചു പോയി'' എന്നാണ് ഷബാനയുടെ അമ്മ പറയുന്നത്.
ഇന്ന് എല്ലാം പഴയകഥകളാണ്. ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും ആദരണീയായ അഭിനേത്രിയായി തലയുയര്‍ത്തി നില്‍ക്കുകയാണ് ഷബാന അസ്മി.
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലാണ് ഷബാന അസ്മി അവസാനമായി അഭിനയിച്ചത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു.
#shabanaazmi #decided #end her #career #taking #copper #sulfate #after #getting #insulted