#aryabadai | 'മലയാളം പറഞ്ഞൂടേ.... ഓരോ ഷോ' 'ഒന്ന് കടവരെ വരുവാണേല്‍ ഞാൻ കാണിച്ചു തരാം'...! കമന്റിന് മറുപടിയുമായി ആര്യ

#aryabadai |  'മലയാളം പറഞ്ഞൂടേ.... ഓരോ ഷോ' 'ഒന്ന് കടവരെ വരുവാണേല്‍ ഞാൻ കാണിച്ചു തരാം'...! കമന്റിന് മറുപടിയുമായി ആര്യ
Sep 20, 2024 01:27 PM | By Athira V

 മലയാളികള്‍ക്ക് സുപരിചതയാണ് ആര്യ. ടെലിവിഷനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലെ അവതരാകമാരില്‍ സ്വന്തമായൊരു ഇടമുണ്ട് ആര്യയ്ക്ക്. അഭിനേത്രി, അവതാരക എന്നതിനൊക്കെ പുറമെ ഇന്ന് സംരംഭക എന്ന നിലയിലും സാന്നിധ്യമാണ് ആര്യ. 

കാഞ്ചീവരം എന്ന ആര്യയുടെ വസ്ത്ര വ്യാപാര കേന്ദ്രം ഏറെ പ്രശ്‌സ്തമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ആര്യ. ഇപ്പോഴിതാ തന്റെ ബിസിനസുമായി ബന്ധപ്പെട്ടൊരു കമന്റിന് ആര്യ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. താരം തന്നെയാണ് കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. തന്റെ സ്വന്തം അൗണ്ടിലൂടെയായിരുന്നു ആര്യയുടെ മറുപടി.


''മലയാളം പറഞ്ഞൂടേ. സായിപ്പ് ആണോ സാരി വാങ്ങുക? ഓരോ ഷോ.'' എന്നായിരുന്നു കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് ആര്യ മറുപടി നല്‍കുകയായിരുന്നു. ''എന്റെ ബിസിനസ് അക്കൗണ്ടില്‍ വന്ന കമന്റ് ആണിത്. അതൊരു പ്രൊഫഷണല്‍ അക്കൗണ്ട് ആയതിനാല്‍ ഞാന്‍ മറുപടി നല്‍കിയിരുന്നില്ല. അതിനാല്‍ ഇവിടെ പ്രതികരിക്കുന്നു. എന്നോടാണല്ലോ ചോദ്യം.'' എന്ന മുഖവുരയോടെയാണ് ആര്യ മറുപടി നല്‍കിയിരിക്കുന്നത്. 

''സായിപ്പും സാരി വാങ്ങുന്നുണ്ട് കെട്ടോ. ഒന്ന് കടവരെ വരുവാണേല്‍ കസ്റ്റമര്‍ ഡീറ്റെയ്ല്‍സ് കാണിച്ചു തരാം മാഡം. പിന്നെ തമിഴ് തെലുഗു കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും വാങ്ങുന്നുണ്ട്. ഇതെല്ലാം എനിക്ക് അറിയില്ല. അല്ലേല്‍ വല്ല എഐ സംവിധാനം ചെയ്ണം. അതിനിപ്പോ നിവര്‍ത്തി ഇല്ല. പിന്നെ അത്യാവശ്യം പഠിപ്പും വിവരവും ഉള്ളവര്‍ക്ക് ഇംഗ്ലീഷ് മനസിലാകും. മാഡത്തിന്റെ കാര്യം എനിക്ക് അറിയില്ല. മാഡം ഒരു കാര്യം ചെയ്യ്, മലയാളം മാത്രം മൊഴിയുന്ന കടയില്‍ സാരി വാങ്ങിയാല്‍ മതി. തീര്‍ന്നില്ലേ പ്രശ്‌നം.'' എന്നാണ് ആര്യ നല്‍കിയ മറുപടി.


തന്നെ പരിഹസിച്ച് കമന്റിട്ടയാളുടെ അക്കൗണ്ടും ആര്യ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. നേരത്തേയും സമാനമായ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട് ആര്യ. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ തുറന്ന് പറയുന്നതാണ് ആര്യയുടെ ശീലം. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ പേരില്‍ ആക്രമണങ്ങളും ആര്യയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതിനെയൊക്കെ മറി കടന്നു മുന്നോട്ട് പോവുകയാണ് ആര്യ. ഒരുകാലത്ത് തന്നെ വിമര്‍ശിച്ചവരെക്കൊണ്ട് പോലും ഇന്ന് കയ്യടിപ്പിക്കാനും ആര്യയ്ക്ക് സാധിച്ചിട്ടുണ്ട്. 

#Don't #say #Malayalam #each #show #If #you #come #to #shop #I #will #show #you #Arya #replied #comment

Next TV

Related Stories
'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും,  നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി

Jun 22, 2025 07:41 PM

'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും, നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി

രേണു സുധിയുടെ വ്യാജ വ്യക്തിത്വത്തെക്കുറിച്ചുള്ള അയൽക്കാരിയായ സ്ത്രീകളുടെ ഓഡിയോ ക്ലിപ്പ്...

Read More >>
ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

Jun 14, 2025 05:04 PM

ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

സംവിധായകന്റെ ഉപദ്രവം നേരിട്ടിട്ടും നിയമനടപടി സ്വീകരിക്കാത്തതിന്റെ കാരണം ചിലങ്ക...

Read More >>
Top Stories










https://moviemax.in/-