( moviemax.in ) ഒരു മാസം മുമ്പായിരുന്നു സിബിൻ ബെഞ്ചമിന്റേയും ആര്യ ബഡായിയുടേയും വിവാഹനിശ്ചയം. വലിയ ആളും ആരവവും ഇല്ലാതെ ഏറ്റവും പ്രിയപ്പെട്ടവരെ മാത്രം പങ്കെടുപ്പിച്ച് കൊച്ചിയിൽ വെച്ച് സ്വകാര്യമായാണ് എൻഗേജ്മെന്റ് നടന്നത്. പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നും കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ പലപ്പോഴായി ആര്യ സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവാഹനിശ്ചയം കഴിഞ്ഞ ചിത്രങ്ങൾ ആര്യ പങ്കുവെച്ചപ്പോൾ ആരാധകർക്ക് അമ്പരപ്പ് തോന്നിയില്ല.
എന്നാൽ വരൻ ആരെന്ന് നടി വെളിപ്പെടുത്തിയത് ഒരു സർപ്രൈസ് തന്നെയായിരുന്നു പ്രേക്ഷകർക്ക്. ആര്യയുടെ പങ്കാളിയുടെ സ്ഥാനത്ത് സിബിന്റെ പേര് ആരും തന്നെ സങ്കൽപ്പിച്ചിരുന്നില്ലെന്നത് തന്നെയാണ് കാരണം. ഇരുവരും വർഷങ്ങളായി ഉറ്റ ചങ്ങാതിമാരാണ്. സിബിൻ തന്നെയാണ് വിവാഹം കഴിച്ചാലോയെന്ന പ്രപ്പോസലുമായി ആദ്യം ആര്യയെ സമീപിച്ചത്.
അടുത്ത് അറിയാവുന്ന ആളായതുകൊണ്ട് ആര്യയും മറുത്തൊന്നും ചിന്തിക്കാതെ സമ്മതം പറഞ്ഞു. ഇന്ന് സിബിന്റെ പിറന്നാളാണ്. ഹൃദയസ്പർശിയായ കുറിപ്പും ഒപ്പം മനോഹരമായ ഒരു വീഡിയോയും പങ്കുവെച്ചാണ് ആര്യ ഭാവി വരന് പിറന്നാൾ ആശംസിച്ചത്. ജന്മദിനാശംസകൾ പങ്കാളി. ജന്മദിനാശംസകൾ ഖുഷിയുടെ ഡാഡ്‌സില്ല... എന്ത് സംഭവിച്ചാലും അവസാനം ഞാൻ നിന്നിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു.
എന്റെ വീട്... എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വാസസ്ഥലം. എന്നെ നിലനിർത്തിയതിന് നന്ദി എന്നാണ് സിബിന് പിറന്നാൾ ആശംസിച്ച് ആര്യ കുറിച്ചത്. ഒപ്പം തനിക്കും മകൾക്കും ഒപ്പമുള്ള സിബിന്റെ നല്ല നിമിഷങ്ങൾ അടങ്ങിയ വീഡിയോകളും ആര്യ പങ്കുവെച്ചു. ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് പന്ത്രണ്ട് വയസുകാരി ഖുഷി.
സിബിനെ പങ്കാളിയായി തെരഞ്ഞെടുത്തപ്പോൾ ആര്യയ്ക്ക് വന്ന ഏറെയും നെഗറ്റീവ് കമന്റുകൾ സിബിനൊപ്പം മകളുമായി ജീവിക്കാൻ ആര്യ തീരുമാനിച്ചതിനെ കുറ്റപ്പെടുത്തിയുള്ളതായിരുന്നു. ഡാഡിയെന്ന് ഖുഷി സിബിനെ വിളിക്കുന്നുണ്ടെങ്കിൽ അത് മറ്റാരുടേയും നിർബന്ധത്തിന് വഴങ്ങിയല്ലെന്ന് ആര്യ പങ്കിട്ട പുതിയ വീഡിയോയിൽ നിന്ന് വ്യക്തമാണ്. ജന്മം കൊടുത്താൽ മാത്രമല്ല കർമ്മം കൊണ്ടും നല്ലൊരു അച്ഛനാകാൻ കഴിയുമെന്ന് സിബിൻ പുതിയ വീഡിയോയിലൂടെ തെളിയിക്കുന്നു.
ആര്യയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം സിബിൻ ആദ്യം പങ്കുവെച്ചതും ഖുഷിയോടാണ്. ആര്യയുടെ മകൾക്ക് സമ്മതം അല്ലെങ്കിൽ പിന്മാറാമെന്ന് ഉറച്ച തീരുമാനത്തിലായിരുന്നു സിബിൻ. മാത്രമല്ല ആര്യ വഴിയല്ല സിബിൻ നേരിട്ട് പോയാണ് ഖുഷിയോട് കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചത്. ആര്യയേക്കാൾ സൗഹൃദം സിബിനുമായി ഖുഷിക്കുണ്ട്. ഇരുവരും ഒരുമിച്ച് മുമ്പ് ചെയ്തിട്ടുള്ള റീലുകളെല്ലാം വൈറലായിരുന്നു.
ആര്യയുടെ പോസ്റ്റ് വൈറലായതോടെ വിവാഹത്തിന് മുമ്പ് ആര്യയും സിബിനും ഒരുമിച്ച് താമസിച്ച് തുടങ്ങിയോയെന്ന സംശയവും ആരാധകർക്കുണ്ട്. ഇരുവരും ഒരുമിച്ച് ഒഴിവ് സമയം ചിലവഴിക്കുന്ന ക്ലിപ്പുകളും പുതിയ വീഡിയോയിൽ ആര്യ ഉൾപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളും ആരാധകരും സഹപ്രവർത്തകരുമെല്ലാം സിബിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തി.
എപ്പോഴും ഇതുപോലെ സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, ഇത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. ആ മകളുടെ മുഖത്തെ സന്തോഷമാണ് കൂടുതൽ സന്തോഷം തരുന്നത്. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ. ആ മകൾക്ക് നല്ലൊരു അച്ഛനായി ആര്യക്ക് എന്നും കൂട്ടായി സിബിൻ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. ബിഗ്‌ബോസിൽ ആര്യയെ ഒരുപാട് വിമർശിച്ചിട്ടുള്ള ഒരാളാണ് ഞാനും.
പിന്നീട് ആര്യയുടെ ഓരോ ഇന്റർവ്യു കാണുമ്പോഴും വേദന തോന്നിയിട്ടുണ്ട്. എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. സിബിനും വിവാഹമോചിതനാണ്. ആദ്യ വിവാഹത്തിൽ ഒരു മകൻ സിബിനുണ്ട്.
Arya wishes Sibin happy birthday