---
title: "'കുപ്പത്തൊട്ടിയിൽ മാണിക്യത്തെ കണ്ടുപിടിച്ചവൾ...'; മോണ ലോവ ഇനി യൂട്യൂബിലും; പാട്ട് പോലെ വൻ വൈറലായി വീഡിയോ!"
english_title: "Vedan Mauna Loa  now on YouTube video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/299245/vedan-mauna-loa-now-on-youtube-video"
published_at: "2025-06-29T11:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860d19363007_monolova.jpg"
keywords: []
---

# 'കുപ്പത്തൊട്ടിയിൽ മാണിക്യത്തെ കണ്ടുപിടിച്ചവൾ...'; മോണ ലോവ ഇനി യൂട്യൂബിലും; പാട്ട് പോലെ വൻ വൈറലായി വീഡിയോ!

> **Lead Summary:** ** റാപ്പർ **വേടന്റെ ഹിറ്റ് ഗാനം 'മോണ ലോവ'യുടെ ഓഫീഷ്യൽ വീഡിയോ പുറത്ത്. ഏപ്രിൽ 30ന് പുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വേടന്റെ 'വേടൻ വിത്ത് വേഡ്' എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

## Article Content

** റാപ്പർ **വേടന്റെ ഹിറ്റ് ഗാനം 'മോണ ലോവ'യുടെ ഓഫീഷ്യൽ വീഡിയോ പുറത്ത്. ഏപ്രിൽ 30ന് പുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വേടന്റെ 'വേടൻ വിത്ത് വേഡ്' എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

പാട്ടിലെ വരികളോട് ചേർന്നുനിൽക്കുന്ന തരത്തിലുള്ള വിഷ്വലാണ് വീഡിയോയിലുള്ളത്. മോഡൽ വിദ്യ വിജയകുമാറാണ് വീഡിയോ സോങ്ങിൽ മോണ ലോവയായി എത്തിയത്. ബൽറാം ജെയാണ് വീഡിയോയയുടെ സംവിധാനം. മൂന്ന് മിനിറ്റിൽ താഴെയുള്ള വീഡിയോക്ക് വമ്പൻ റീച്ചാണ് യൂട്യൂബിൽ നിന്നും ലഭിക്കുന്നുത്. വീഡിയോക്കായി കാമറ ചലിപ്പിച്ചിരിക്കുന്നത് അഭിശങ്കറാണ്.

തന്റെ ആദ്യ പ്രേമപാട്ട് എന്ന ലേബലിലാണ് വേടൻ മോണ ലോവ പുറത്തിറക്കിയത്. സ്‌പോട്ടിഫൈയിൽ ഇറങ്ങിയപ്പോൾ തന്നെ പാട്ട് യൂത്തിനിടയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വീഡിയോയും മികച്ച വ്യൂവർഷിപ്പുമായി മുന്നേറുകയാണ്.

ഹവായ് ദ്വീപിലെ അഞ്ച് അഗ്‌നിപർവതങ്ങളിൽ ഒന്നാണ് മോണോ ലോവ. ലോകത്തെ ഏറ്റവും ആക്ടീവായ പർവതവും ഇതാണ്. തൻറെ പ്രണയത്തെ മോണോലോവ അഗ്‌നി പർവതത്തോട് ഉപമിക്കുന്നതാണ് വേടൻറെ വരികൾ.

നീ കത്തെടാ…ആളി കത്ത് നിന്റെ വരികളിലൂടെ ആളി കത്ത്…., പാലക്കാടൻ ചുരം താണ്ടി വേടന്റെ വരികൾ തമിഴന്റെ മനസിലും ആഴത്തിൽ ഇറങ്ങിയിരിക്കുന്നു , നി തീയാണ് വേടാ... നിന്നിലൂടെ അനേകം തിരിയായ് ജ്വാലയായ്... വെളിച്ചം പകരട്ടെ, എത്ര നാൾ ആയിട്ട് വെയ്റ്റിങ് ആയിരുന്നു എന്നറിയോ, ഇനി ഏതാനും മണിക്കൂറുകൾ മാത്രം..കാത്തിരിപ്പിന് അവസാനം അവൻ വന്നു, വാടാ വേടാ, തുടങ്ങി നിരവധി കമന്റുകൾ നിറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/299245/vedan-mauna-loa-now-on-youtube-video)