#Kanikusruti | മലയാള സിനിമയില്‍ പലര്‍ക്കും കോണ്‍ട്രാക്റ്റില്ല; കൃത്യമായി പ്രതിഫലം കിട്ടി തുടങ്ങുന്നത് അവാര്‍ഡ് ലഭിച്ച ശേഷം -കനി കുസൃതി

#Kanikusruti | മലയാള സിനിമയില്‍ പലര്‍ക്കും കോണ്‍ട്രാക്റ്റില്ല; കൃത്യമായി പ്രതിഫലം കിട്ടി തുടങ്ങുന്നത് അവാര്‍ഡ് ലഭിച്ച ശേഷം -കനി കുസൃതി
Sep 13, 2024 10:54 PM | By Jain Rosviya

(moviemax.in)പ്രതിഫലത്തിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരെ തുറന്നടിച്ച് നടി കനി കുസൃതി.

അവാര്‍ഡ് നേടിയ ശേഷമാണ് തനിക്ക് കൃത്യമായി പ്രതിഫലം തരാന്‍ തുടങ്ങിയതെന്നാണ് കനി പറയുന്നത്. അതേസമയം ഹിന്ദിയില്‍ കാര്യങ്ങള്‍ക്ക് കുറേക്കൂടി പ്രൊഫഷണല്‍ ആണെന്നും കനി കുസൃതി പറയുന്നുണ്ട്.

മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് കനി കുസൃതി.

നടിമാര്‍ മാത്രമല്ല, നടന്മാരും പ്രതിഫല പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് കനി പറയുന്നത്. അഭിനേതാക്കള്‍ക്ക് പുറമെ അസിസ്റ്റന്റ് ഡയറക്ടര്‍മാരും പ്രതിഫലത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണെന്നും കനി പറയുന്നുണ്ട്. 

മലയാള സിനിമയില്‍ പലര്‍ക്കും കോണ്‍ട്രാക്റ്റില്ല, പ്രതിഫലവുമില്ല. മിനിമം വേതനം നല്‍കാനുള്ള അടിസ്ഥാനപരമായൊരു സിസ്റ്റം പോലുമില്ല എന്നുമാണ് കനി പറയുന്നത്.

ശമ്പള കാര്യത്തില്‍ ഒരു തരത്തിലുള്ള സുതാര്യതയും സിവിലിസേഷനുമില്ലെന്നും താരം തുറന്നടിക്കുന്നുണ്ട്. അസിസ്റ്റന്റ് ഡയറകടേഴ്‌സ് ആയി ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും രണ്ടു വര്‍ഷം കൂടുമ്പോള്‍ കഷ്ടിച്ച് 50,000 രൂപ പോലും ലഭിക്കുന്നില്ല എന്നും താരം തുറന്നു പറയുന്നുണ്ട്.

2014 ല്‍ താന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ പതിനായിരവും പതിനയ്യായിരവും വരെ ബുദ്ധിമുട്ടിയായിരുന്നു വാങ്ങിച്ചെടുത്തിരുന്നത് എന്നാണ് കനി ഓര്‍ക്കുന്നത്.

പിന്നീടാണ് കനി ഹിന്ദിയില്‍ സജീവമാകുന്നത്. ഹിന്ദിയില്‍ സജീവമായതോടെ പ്രതിഫലം കൃത്യമായി ലഭിച്ചു തുടങ്ങിയെന്നും താരം പറയുന്നുണ്ട്.

മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലുമെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് കനി കുസൃതി. താന്‍ അഭിനയിച്ച ഇന്‍ഡസ്ട്രികളില്‍ പ്രതിഫല കാര്യത്തില്‍ കുറേക്കൂടി പ്രൊഫഷണല്‍ ഹിന്ദി സിനിമയാണെന്നാണ് കനി പറയുന്നുണ്ട്. 

മലയാളം ഇന്‍ഡസ്ട്രിയെ വച്ചു നോക്കുമ്പോള്‍ എത്രയോ മെച്ചമാണ് അവിടം. പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവിടെ കുറച്ചു കൂടി പ്രൊഫഷണലാണ് എന്നാണ് കനി ചൂണ്ടിക്കാണിക്കുന്നത്.

ഇന്റേണുകള്‍ അടക്കം എല്ലാവരുടെ കാര്യത്തിലും സാലറി കാര്യങ്ങള്‍ സുതാര്യമാണ്. കുറച്ചു കൂടി സ്റ്റാന്‍ഡേര്‍ഡൈസ്ഡ് രീതികള്‍ ഉണ്ട് എന്നും കനി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം തനിക്ക് 2019 ല്‍ മലയാളത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതോടെ രീതിയില്‍ മാറ്റം വന്നതായും താരം പറയുന്നുണ്ട്.

 പുരസ്‌കാരം ലഭിച്ചതിന് ശേഷം പണത്തിന്റെ കാര്യത്തില്‍ നെഗോസിയേഷന്‍ നടക്കാന്‍ തുടങ്ങിയെന്നാണ് താരം പറയുന്നത്. അവാര്‍ഡ് ലഭിച്ച ശേഷം പറയുന്ന തുക ലഭിക്കാന്‍ തുടങ്ങിയെന്നും കരാര്‍ വെക്കാന്‍ ആരംഭിച്ചുവെന്നും താരം പറയുന്നു.

''ഈ അവാര്‍ഡ് കാരണമാണ്, ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ കിട്ടേണ്ട അടിസ്ഥാന അവകാശങ്ങള്‍ പോലും കിട്ടി തുടങ്ങിയത് എന്നാണ് എനിക്കു മനസ്സിലായത്.

അവാര്‍ഡ് ഒക്കെ എല്ലാവര്‍ക്കും എപ്പോഴും കിട്ടണമെന്നില്ല, അപ്പോള്‍ അവാര്‍ഡ് കിട്ടിയാല്‍ മാത്രമേ കൃത്യമായി പ്രതിഫലവും കോണ്‍ട്രാക്റ്റുമൊക്കെ ഉണ്ടാവുകയുള്ളോ?'' എന്നാണ് കനി ചോദിക്കുന്നത്.

കാന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ രാജ്യത്തിനും മലയാളികള്‍ക്കും അഭിമാനമായി മാറിയ നടിയാണ് കനി കുസൃതി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള നടിയുമാണ് കനി.

ദിവ്യപ്രഭയും കനിയും അഭിനയിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് കാനില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ കാനില്‍ പുരസ്‌കാരം നേടുന്നത്. 

#Many #people #Malayalam #cinema #no #contract #no #remuneration #After #winning #award #exact #reward #given #Kanikusruti

Next TV

Related Stories
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
Top Stories