#ranipadmini | മാറിടത്തില്‍ 12 തവണ കുത്തേറ്റു, അതിക്രൂരമായി റേപ്പ് ചെയ്തു; നടി റാണി പത്മിനിയും അമ്മയും കൊല്ലപ്പെട്ടതിങ്ങനെ..!

#ranipadmini | മാറിടത്തില്‍ 12 തവണ കുത്തേറ്റു, അതിക്രൂരമായി റേപ്പ്  ചെയ്തു; നടി റാണി പത്മിനിയും അമ്മയും കൊല്ലപ്പെട്ടതിങ്ങനെ..!
Sep 5, 2024 02:11 PM | By Athira V

80-കളില്‍ മലയാള, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ താരറാണിയായി തിളങ്ങിയ നടിയായിരുന്നു റാണി പത്മിനി. അഞ്ച് വര്‍ഷം കൊണ്ട് അറുപതിന് മുകളില്‍ സിനിമകളില്‍ അഭിനയിച്ച റാണി മരിക്കുമ്പേള്‍ വെറും 24 വയസാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍ ആയിരിക്കവേ അമ്മ ഇന്ദിരയൊടൊപ്പമായിരുന്നു റാണി പത്മിനി അതിദാരുണമായി കൊല്ലപ്പെട്ടത്.

സിനിമയിലെ നടിമാരുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിക്കുന്നതിനൊപ്പം റാണി പത്മിനിയുടെ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെയുള്ള കഥകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. 

മദ്രാസിലെ അണ്ണാനഗറിലാണ് റാണി പത്മിനി ജനിച്ചത്. റാണിയുടെ അമ്മ ഇന്ദിരയുടെ സിനിമാ മോഹമാണ് മകളെയും സിനിമയില്‍ എത്തിക്കുന്നത്. തനിക്ക് നേടാന്‍ സാധിക്കാത്തത് മകള്‍ നേടണമെന്ന് അവര്‍ ആഗ്രഹിച്ചു. ഹിന്ദി സിനിമയില്‍ നായികയാകാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ അമ്മയും മകളും മദ്രാസില്‍ എത്തി. 

അണ്ണാനഗറിലെ 18ാം നമ്പര്‍ അവന്യൂ എന്ന ആഡംബര ബംഗ്‌ളാവ് റാണി പത്മിനിയും വാടകക്കെടുത്തു. പിന്നാലെ മൂന്ന് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇവര്‍ പത്രത്തില്‍ ഒരു പരസ്യം നല്‍കി. ഇവിടെ നിന്നായിരുന്നു റാണി പത്മിനിയുടെ കറുത്ത ദിനങ്ങള്‍ ആരംഭിച്ചത്. പത്മിനിയുടെ പത്ര പരസ്യം കണ്ട് മൂന്ന് പേര്‍ ജോലിക്കെത്തിയിരുന്നു. വാച്ച്മാന്‍, അടുക്കളക്കാരന്‍, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കായിരുന്നു അവര്‍ ആളെ തേടിയത്.

പരസ്യം കണ്ട് ഡ്രൈവറായി ജോലി ലഭിക്കുന്നതിനായി ജപരാജ് എന്നൊരാള്‍ എത്തി. ഇയാള്‍ക്ക് ജോലി ലഭിച്ച് കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ വാച്ചര്‍ ആയി ജോലി നോക്കാന്‍ ലക്ഷ്മി നരസിംഹന്‍ എന്നൊരാളും എത്തി. കാര്‍ മോഷണ കേസില്‍ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള കുറ്റവാളിയായിരുന്നു ലക്ഷ്മി നരസിംഹന്‍. 

ജപരാജും ലക്ഷ്മി നരസിംഹനും സുഹൃത്തുക്കളായിരുന്നു. ഇവര്‍ക്ക് പിന്നാലെ ഗണേശന്‍ എന്നൊരാളും പാചകക്കാരനായി എത്തി. അണ്ണാനഗറില്‍ താമസിച്ചു കൊണ്ടാണ് റാണി പത്മിനി തന്റെ സിനിമാ ജിവിതം ആരംഭിക്കുന്നത്. 1981 കഥയറിയാതെ എന്ന ചിത്രത്തിലൂടെ നടി സിനിമാ രംഗത്തേക്ക് പ്രവേശിച്ചു. പക്ഷേ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല.

പിന്നാലെ മുന്‍നിര താരങ്ങള്‍ അണിനിരന്ന സംഘര്‍ഷം എന്ന ചിത്രമാണ് റാണി പത്മിനിയുടെ തലവര മാറ്റുന്നത്. താരമൂല്യവും പണവും വര്‍ദ്ധിച്ചതോടെ താമസിച്ചിരുന്ന വാടക വീട് സ്വന്തമാക്കാന്‍ ഇവര്‍ ആഗ്രഹിച്ചു. അതിനായി വീട് തരപ്പെടുത്തിത്തന്ന പ്രസാദ് എന്നയാളുമായി റാണി പത്മിനി ബന്ധപ്പെട്ടു. വീട് വാങ്ങാനുള്ള പണം കാശായി തന്നെ നല്‍കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

ഇത് മനസിലാക്കിയ ജപരാജ് റാണിയുടെ വീട്ടില്‍ കണക്കറ്റ പണവും സ്വര്‍ണവും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. ഇത് സ്വന്തമാക്കുന്നതിനായി അമ്മയെയും മകളെയും കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കാന്‍ വാച്ച്മാനെയും പാചകക്കാരനെയും ഇയാള്‍ ഒപ്പം കൂട്ടി. 1986 ഒക്ടോബര്‍ 15ന് രാവിലെയാണ് റാണി പത്മിനിയും അമ്മയും കൊല്ലപ്പെട്ടത്. 

രാത്രിയില്‍ അമിതമായി മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്ന റാണി പത്മിനിയും അമ്മയും അന്ന് രാത്രിയും നന്നായി മദ്യപിച്ചു. ഇടയ്ക്ക് റാണി പത്മിനി അടുക്കളയിലേക്ക് പോയ തക്കം നോക്കി ജപരാജ് ഇന്ദിരയെ കുത്തിവീഴ്ത്തി. അമ്മയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ റാണി പത്മിനി കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന അമ്മയെയാണ്. 

അപകടം മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച റാണിയെ മൂവരും ആക്രമിച്ചു. നടി അതിക്രൂരമായി റേപ്പ് ചെയ്യപ്പെടുകയും ചെയ്തു. നടിയുടെ മാറിടത്തില്‍ 12 തവണ കുത്തേറ്റിരുന്നു. ഇത്ര വലിയ നടിയായിരുന്നിട്ടും അവരുടെ മരണം പുറംലോകം അറിഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം. 

നടിയുടെ മരണമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷം വീട് വാങ്ങുന്ന ഇടപാടിനായി ബ്രോക്കര്‍ പ്രസാദ് റാണി പത്മിനിയുടെ വീട്ടിലെത്തി. ബെല്ലടിച്ചിട്ടും ആരും തുറക്കാതിരുന്നതോടെ പ്രസാദ് മടങ്ങിപ്പോകാന്‍ ആരംഭിച്ചു. ഇതിനിടെയാണ് വല്ലാത്തൊരു ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട പ്രസാദാണ് കുളിമുറിയില്‍ ജീര്‍ണിച്ച നിലയില്‍ രണ്ട് ശവശരീരം കാണുന്നത്. 

മോര്‍ച്ചറിയിലേക്ക് കൊണ്ട് പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായതിനാല്‍ കുളിമുറിയില്‍ തന്നെയായിരുന്നു നടിയുടെയും അമ്മയുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് പോലും ലഭിച്ചില്ല. ശേഷം പോലീസിന്റെ ഭീക്ഷണിയില്‍ ഒരു കാറിന്റെ ഡിക്കിയിലാണ് മൃതദേഹം പൊതിഞ്ഞുകെട്ടി കൊണ്ടുപോയത്. 

ബന്ധുക്കളുമായി അകന്ന് കഴിഞ്ഞതിനാല്‍ നടിയുടെയും അമ്മയുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല. ഒടുവില്‍ ചലചിത്ര പരിഷത്ത് ഏറ്റുവാങ്ങി മദ്രാസില്‍ സംസ്‌ക്കരിക്കുകയായിരുന്നു. പിന്നീട് റാണി പത്മിനിയെ കൊന്ന പ്രതികള്‍ പിടിയിലായി. വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ഇത് ജീവപര്യന്തമായി കുറച്ചു. 

#story #late #actress #ranipadmini #her #mothers #demise

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories