#Aishwaryarai | 'വ്യക്തതയും കൃത്യതയുമുള്ള സംസാരം, വൈവാഹിക ജീവിതവും മാതൃത്വവും അനുഭവിക്കാൻ ആഗ്രഹമുണ്ട്'; ഐശ്വര്യ പറഞ്ഞത്!

#Aishwaryarai | 'വ്യക്തതയും കൃത്യതയുമുള്ള സംസാരം, വൈവാഹിക ജീവിതവും മാതൃത്വവും അനുഭവിക്കാൻ ആഗ്രഹമുണ്ട്'; ഐശ്വര്യ പറഞ്ഞത്!
Sep 3, 2024 03:55 PM | By ADITHYA. NP

അഭിഷേക്-ഐശ്വര്യ വേർപിരിയലിന്റെ വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ച് ഏറെയായിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിഷേകും ഐശ്വര്യയും ഒന്നിച്ച് എവിടെയും വരുന്നില്ല എന്നതാണ് ഇത്തരം ​റിപ്പോർട്ടുകൾ പ്രചരിക്കാനും ആരാധകർ ഈ വിഷയത്തിൽ ആകുലപ്പെടാനുമുള്ള പ്രധാന കാരണം.

എപ്പോഴും താരങ്ങൾ ഒറ്റയ്ക്കാണ് ഓരോ സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. അതിപ്രധാനമായ ഫങ്ഷനുകൾക്കുപോലും മകൾ മാത്രമെ ഐശ്വര്യയ്ക്കൊപ്പം ഉണ്ടാകാറുള്ളു.

മകളേയും ഭാര്യയേയും കാത്തുനിൽക്കാതെ അഭിഷേക് അച്ഛനും അമ്മയ്ക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പമാണ് എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്.

ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഐശ്വര്യ ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെ സ്വന്തം വിവാ​ഹമോതിരം ഉയർത്തി കാണിക്കുകയാണ് അഭിഷേക് ചെയ്തത്. 2007ലായിരുന്നു അഭിഷേക്-ഐശ്വര്യ വിവാഹം.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിൽ ഒന്നായിരുന്നു. 2011ൽ ഇരുവർക്കും മകൾ ആരാധ്യ ബച്ചനുണ്ടായി.

എപ്പോഴും ഒരു സന്തുഷ്ട കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ ആരാധകർ ഐശ്വര്യ-അഭിഷേക് ദാമ്പത്യമായിരുന്നു ചൂണ്ടികാണിച്ചിരുന്നത്.

അതുകൊണ്ട് തന്നെ ഇരുവരും വേർപിരിയുന്നെന്ന അഭ്യൂഹങ്ങൾ എല്ലാവരെയും ഞെട്ടിച്ചു. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യക്ക് യോജിച്ചുപോകാന്‍ കഴിയില്ല എന്നതാണ് ഇരുവര്‍ക്കുമടയിലെ പ്രധാന പ്രശ്‌നമെന്നും റിപ്പോര്‍ട്ടുകൾ പ്രചരിക്കുമ്പോൾ മകള്‍ ആരാധ്യയ്‌ക്കൊപ്പം അടുത്തിടെ അഭിഷേകിന്റെ വീട്ടിലെത്തിയ ഐശ്വര്യയുടെ വീഡിയോ വൈറലായിരുന്നു.

മുംബൈയിലെ ബച്ചന്റെ വീടായ ജല്‍സയിലാണ് തിങ്കളാഴ്ച്ച മകള്‍ക്കൊപ്പം ഐശ്വര്യയെത്തിയത്. ഇതിന്റെ വീഡിയോ പാപ്പരാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഐശ്വര്യയും ആരാധ്യയും കാറില്‍ നിന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്. സ്‌കൂള്‍ യൂണിഫോമിലാണ് ആരാധ്യയുള്ളത്. സ്‌കൂളില്‍ നിന്ന് നേരെ അമ്മയോടൊപ്പം ബച്ചന്റെ വീട്ടിലേക്കെത്തിയതാകും ആരാധ്യയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.എന്നിരുന്നാലും ഇരുവരും ഒരുമിച്ചാണോ അതോ വേർപിരിയുകയാണോയെന്ന് ഇപ്പോഴും വ്യക്തമല്ല.

ഇതിനിടയിൽ താര ദമ്പതികളുടെ പഴയ അഭിമുഖങ്ങളും വീഡിയോകളും വീണ്ടും ആരാധകർക്കിടയിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട്.

അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ വിവാഹത്തെ കുറിച്ചും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനെ കുറിച്ചും ഐശ്വര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

1994 നവംബർ 19ന് ആണ് ഐശ്വര്യ റായ് ബച്ചൻ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് 21 വയസ് മാത്രം പ്രായമുള്ള ഐശ്വര്യ വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമുള്ള ഒരു ചോദ്യത്തിന് വളരെ മനോഹരമായി മറുപടി പറഞ്ഞിരുന്നു.

ശരിയായ സമയത്തും ശരിയായ സ്ഥലത്തും ശരിയായ ആളെ കണ്ടുമുട്ടുമ്പോൾ താൻ വിവാഹം കഴിക്കുമെന്നുമെന്നാണ് ഐശ്വര്യ പറഞ്ഞത്.

വൈവാഹിക ജീവിതവും മാതൃത്വവും അനുഭവിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതിൻ്റെ സന്തോഷം കൃത്യസമയത്ത് ലഭിക്കണമെന്നുണ്ടെന്നുമാണ് ചോദ്യത്തിന് മറുപടിയായി ഐശ്വര്യ പറഞ്ഞത്.

ഇരുപത്തിയൊന്ന് വയസിലെ പക്വമായ ഐശ്വര്യയുടെ മറുപടിക്ക് ആരാധകരും കയ്യടിച്ചു. വ്യക്തതയും കൃത്യതയുമുള്ള സംസാരമെന്നാണ് ആരാധകർ വീഡിയോ കണ്ട് കുറിച്ചത്.

#clear #precise #speech #desire #experience #married #life #motherhood #Aishwarya #said

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories