(moviemax.in)ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലുടനീളം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ നിരവധി ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. കോളിവുഡിലും ടോളിവുഡിലും ഇതിനെ കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്.
മലയാള സിനിമാ വ്യവസായത്തിൽ മാത്രമല്ല ഇത്തരം പ്രശ്നങ്ങ നടക്കുന്നതെന്നും മലയാളത്തിൽ ആയതിനാലാണ് ഈ റിപ്പോർട്ട് ഇത്രയും വേഗം എത്തിയതെന്നും പലരും അഭിപ്രായപ്പെട്ടു.
തമിഴ് സിനിമയിൽ ഇതുപോലൊരു റിപ്പോർട്ട് ആവശ്യമുണ്ടെന്ന് നടൻ വിശാൽ ശബ്ദമുയർത്തിയിരുന്നു. ഇപ്പോൾ ഇതേ ആവശ്യവും പറഞ്ഞ് നടി സാമന്തയും മുന്നേട്ട് എത്തിയിരിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ മാതൃകയിൽ തെലുങ്ക് സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് പുറത്തിറക്കണമെന്ന് തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ച് നടി സാമന്ത രുത്ത് പ്രഭു.
സ്ത്രീകൾക്ക് മികച്ച തൊഴിലിടങ്ങൾ ഉണ്ടാക്കാനും നല്ല നിയമങ്ങളിലൂടെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും ഇതുവഴി സാധിക്കുമെന്നാണ് സാമന്ത മുന്നോട്ട് വെക്കുന്നത്.
"ഞങ്ങൾ, തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു, ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു,"
എന്നാണ് സാമന്ത തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. "ടിഎഫ്ഐയിൽ (തെലുങ്ക് ചലച്ചിത്ര വ്യവസായം) സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിന് സർക്കാറിന്‍റെ ഈ മേഖലയിലെ നയങ്ങളുടെയും രൂപീകരണത്തിന് സഹായിക്കുന്ന ലൈംഗികപീഡനത്തെക്കുറിച്ചുള്ള സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ഞങ്ങൾ ഇതിനാൽ അഭ്യർത്ഥിക്കുന്നു,"
സാമന്ത കൂട്ടിച്ചേർത്തു.മലയാള സിനിമയിൽ നടക്കുന്ന അക്രമങ്ങളെ കുറിച്ചാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ തുറന്നു കാട്ടുന്നത്. ഏഴ് വർഷങ്ങൾക്കു മുന്നേ നടി ആക്രമിക്കപ്പെട്ട കേസിൻെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാൻ ഗവൺമെന്റ് തയ്യാറായത്.
235 പേജുള്ള റിപ്പോർട്ട് കഴിഞ്ഞാഴ്ചയാണ് പുറത്ത് എത്തിയത്. ഇതിന്റെ ഭാഗമായി നിരവധി പ്രതിസന്ധികളാണ് മോളിവുഡ് ഇന്റസ്ട്രിയിൽ നടക്കുന്നത്.
കുറ്റക്കാരല്ലാത്തവർ പോലും കുറ്റവാളികളായി മാറുന്നു. ഈ പ്രവണത ഏറെ വേദനിപ്പിക്കുന്നു.ഒരുപക്ഷേ മറ്റു ഇന്റസ്ട്രികളിലും ഇത്തരത്തിൽ റിപ്പോർട്ട് പുറത്ത് വന്നാൽ സിനിമാ വ്യവസായത്തിൽ തന്നെ അടിമുടി അഴിച്ചുപണി നടത്തേണ്ടി വന്നേക്കാം.
തെലങ്കാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനൊരു പോസിറ്റീവ് റെസ്പോൺസ് ലഭിച്ചാൽ പുതിയ മാറ്റങ്ങൾ ടോളിവുഡിലും സംഭവിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ കുറിച്ച് മാത്രം എഴുതപ്പെട്ടതല്ലെന്ന് സാമന്തയുടെ ഈ തീരുമാനത്തിലൂടെ വ്യക്തമാവുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പല പ്രമുഖ താരങ്ങളും ഇരുകൈയോടെ സ്വീകരിച്ചു എന്ന് പറയുന്നുണ്ട്. എന്നാൽ മലയാളം ഇന്റ്സ്ട്രിയിൽ മാത്രമേ ഇത്രയും വലിയൊരു കാര്യം സംഭവിക്കുള്ളൂ എന്നാണ് പലരും പറയുന്നത്.
ഡബ്സൂ.സി.സി യും സർക്കാരും ഒരുമിച്ച് എടുത്ത പരിശ്രമവും മാധ്യമങ്ങളുടെ ഇടപെടലും പ്രശംസനീയമാണ്. കോളിവുഡിലും ഇങ്ങനെ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നാണ് വിശാൽ ഉൾപ്പെടെ പല താരങ്ങളും പറയുന്നത്.
#Samantha #Rutt #Prabhu #said #movement #similar #Hema #Committee #report #necessary #Tollywood