#viral | ഓട്ടോക്കാരന്റെ നന്മ കണ്ടോ, 30 രൂപ മടക്കിക്കൊടുക്കാൻ പിറ്റേന്ന് രാവിലെ വാതിലിൽ മുട്ടി, വൈറലായി പോസ്റ്റ്

#viral | ഓട്ടോക്കാരന്റെ നന്മ കണ്ടോ, 30 രൂപ മടക്കിക്കൊടുക്കാൻ പിറ്റേന്ന് രാവിലെ വാതിലിൽ മുട്ടി, വൈറലായി പോസ്റ്റ്
Aug 21, 2024 10:24 AM | By ShafnaSherin

(moviemax.in)മീറ്ററിലും കൂടുതൽ പൈസ വാങ്ങും എന്നതാണ് മിക്കവാറും ഓട്ടോക്കാർക്കെതിരെയുള്ള വിമർശനം. അതിനുവേണ്ടി ചിലപ്പോൾ വഴക്കും ഉണ്ടാക്കും. എന്നാൽ, അങ്ങനെയല്ലാത്ത അനേകം ഓട്ടോ ഡ്രൈവർമാരും ഉണ്ട്.

എല്ലാ കൂട്ടത്തിലും കാണും നല്ലവരും ചീത്തവരും എന്നതുപോലെ. ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത് അതുപോലെ ഒരു പോസ്റ്റാണ്. ബെം​ഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറുടെ നന്മയെയും സത്യസന്ധതയെയും കുറിച്ചാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

ഇന്ദിരാനഗറിൽ നിന്ന് BSK ഏരിയയിലേക്ക് പോകുന്നതിന് വേണ്ടി നമ്മ യാത്രി ആപ്പ് വഴിയാണ് ട്രിപ്പ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാൻ വേണ്ടി ഡ്രൈവർ പെട്രോൾ പമ്പിൽ ഓട്ടോ നിർത്തി.

ശേഷം ഇന്ധനത്തിന്റെ തുക പമ്പിൽ ഓൺലൈനായി നൽകാമോ എന്ന് യാത്രക്കാരനോട് ചോദിച്ചു. 230 രൂപയായിരുന്നു ബിൽ. 200 രൂപയായിരുന്നു ഓട്ടോ കൂലി. എന്നാൽ, യാത്ര കഴിയുമ്പോൾ 30 രൂപ ബാക്കി തരാമെന്ന് ഡ്രൈവർ യാത്രക്കാരന് ഉറപ്പ് നൽകിയത്രെ.

അങ്ങനെ യാത്രക്കാരൻ ആ പൈസ അടച്ചു. യാത്രയിൽ ഡ്രൈവറും യാത്രക്കാരനും പലപല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. രാഷ്ട്രീയവും മറ്റുമായ കാര്യങ്ങളെ കുറിച്ചുള്ള സാധാരണ സംഭാഷണമായിരുന്നു അത്.

സ്ഥലത്തെത്തിയപ്പോൾ യാത്രക്കാരന് ജോലി സംബന്ധമായ ഒരു കോൾ വരികയും അയാൾ ബാക്കിയുള്ള 30 രൂപ വാങ്ങാതെ ഇറങ്ങുകയും ചെയ്തു. ഡ്രൈവറും അത് മറന്നു പോയി. എന്നാൽ, പിറ്റേ ദിവസം രാവിലെ തന്നെ ഓട്ടോ ഡ്രൈവർ‌ യാത്രക്കാരന്റെ വീട്ടിലെത്തുകയും വാതിൽ മുട്ടുകയും ചെയ്തത്രെ.

ആ ബാക്കിയായ 30 രൂപ തിരികെ നൽകാൻ വേണ്ടിയായിരുന്നു അത്. തലേദിവസം പൈസ കൊടുക്കാൻ മറന്നു പോയതിൽ ഒരുപാട് ഖേദപ്രകടനങ്ങളും ഓട്ടോ ഡ്രൈവർ നടത്തിയത്രെ.

പിന്നീട് തങ്ങൾ ഇരുവരും പുഞ്ചിരിച്ചെന്നും ഓട്ടോ ഡ്രൈവർ‌ മടങ്ങിപ്പോയി എന്നും യുവാവ് എഴുതുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത യുവാവിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായി മാറിയത്. അവിശ്വസനീയം എന്ന് കമന്റ് നൽകിയവരുണ്ട്. ഇതുപോലെ സത്യസന്ധതയും നന്മയും ഉള്ളവർ ഇന്ന് വളരെ വളരെ കുറവാണ് എന്ന് കുറിച്ചവരും ഉണ്ട്.

#kindness #auto #guy #knocked #door #next #morning #return #30rupees #post #went #viral

Next TV

Related Stories
'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

Apr 18, 2025 12:53 PM

'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

കാമുകിയെ കാണാന്‍ 48 വയസുള്ള ഒരു സ്ത്രീയെ പോലെ ആയിരുന്നില്ല. 27 വയസുള്ള യുവതിയെപ്പോലെയാണ്...

Read More >>
'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

Apr 16, 2025 10:44 AM

'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ തന്നോട് പെരുമാറിയ രീതികളും കാരണം ടോയ്ലറ്റ് പേപ്പറിൽ രാജി കത്ത് എഴുതേണ്ടി വന്ന...

Read More >>
അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

Apr 12, 2025 11:08 PM

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം...

Read More >>
മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

Apr 12, 2025 01:58 PM

മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

ടെയ്‌ലര്‍ എന്നയാളുമായി 20 വയസില്‍ എമിലിയുടെ വിവാഹം നടന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കാറപകടത്തില്‍ ടെയ്‌ലര്‍...

Read More >>
600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

Apr 11, 2025 08:36 PM

600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യൽ മീഡിയ ആപ്പായ റെഡിറ്റിൽ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ്...

Read More >>
ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

Apr 11, 2025 12:57 PM

ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും നിലവിലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഉള്ളതായതിനാൽ വാർത്ത വീണ്ടും വൈറൽ...

Read More >>
Top Stories