അതെ ഫോളോവേഴ്‌സ് കൂടാന്‍ തന്നെയാണ്;മറുപടിയുമായി അനാര്‍ക്കലി മരയ്ക്കാര്‍

അതെ ഫോളോവേഴ്‌സ് കൂടാന്‍ തന്നെയാണ്;മറുപടിയുമായി അനാര്‍ക്കലി മരയ്ക്കാര്‍
Oct 4, 2021 09:49 PM | By Truevision Admin

വളരെ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് അനാര്‍ക്കലി മരയ്ക്കാര്‍.2016 ൽ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.സിനിമയ്ക്കൊപ്പം ജീവിതത്തെ അടിച്ചുപൊളിച്ച് ആനന്ദിക്കുന്ന ആളാണ് അനാര്‍ക്കലി മരയ്ക്കാര്‍.താരത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ഡാന്‍സ് വീഡിയോയ്ക്ക് ലഭിച്ച മോശം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനാര്‍ക്കലി. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന വിമര്‍ശനത്തിനായിരുന്നു അനാര്‍ക്കലിയുടെ മറുപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ മറുപടി.


തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവര്‍ ലൈക്ക് ചെയ്യേണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്. ഫോളോവേഴ്‌സിനെ കൂട്ടാന്‍ വേണ്ടി തന്നെയാണ് ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നും അതില്‍ എന്തിനാണ് നിങ്ങള്‍ വീഴുന്നതെന്നും അനാര്‍ക്കലി ചോദിക്കുന്നു. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കൈയ്യടിക്കുകയാണ്.

ഡാന്‍സ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു. ഞാനങ്ങനെ ഡാന്‍സ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായെന്ന് അനാര്‍ക്കലി പറയന്നു. വിഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്‌സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായെന്നും താരം പറയുന്നു.

വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടെങ്കില്‍ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക എന്നായിരുന്നു അനാര്‍ക്കലിയുടെ മറുപടി. 'നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി' എന്നൊരു കമന്റ് കണ്ടു. നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാന്‍ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ലൈക്ക് ചെയ്യേണ്ട എന്നും താരം തുറന്നടിച്ചു.


കുറെ ആളുകള്‍ ചോദിച്ചു ഫോളോവേഴ്‌സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്ന് ? അതെ ഫോളോവേഴ്‌സ് കൂടാന്‍ തന്നെയാണ്. പക്ഷേ നിങ്ങളതില്‍ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക. എന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. തനിക്ക് ലഭിച്ച മോശം കമന്റുകളും താരം പങ്കുവച്ചിട്ടുണ്ട്.


Yes, the followers are on the rise; Anarkali Maraikkar replied

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall