#viral | ഇന്ത്യയുടെ ആകാശത്തിന് മുകളില്‍ നീല ദിവ്യവെളിച്ചം; ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ഫോട്ടോ വൈറല്‍, സംഭവം എന്ത്?

#viral | ഇന്ത്യയുടെ ആകാശത്തിന് മുകളില്‍ നീല ദിവ്യവെളിച്ചം; ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ഫോട്ടോ വൈറല്‍, സംഭവം എന്ത്?
2024-08-19T14:49:00 | By ShafnaSherin

(moviemax.in)ഇന്ത്യക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ നീലജ്വാല! മാത്യൂ ഡൊമിനിക് എന്ന ബഹിരാകാശ യാത്രികന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ അവിസ്‌മരണീയ ചിത്രം ആളുകളെ ഞെട്ടിക്കുകയാണ്. നാസയും സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

നാസയുടെ ബഹിരാകാശ യാത്രികനായ മാത്യൂ ഡൊമിനിക്കാണ് അവിസ്‌മരണീയ ചിത്രം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നിന്ന് പകര്‍ത്തിയത്. അദേഹം തന്നെയാണ് ഫോട്ടോ സാമൂഹ്യമാധ്യമമായ എക്‌സില്‍ ആദ്യം പങ്കുവെച്ചതും.

ഇത് പിന്നീട് നാസ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു. ബോട്ടുകളില്‍ നിന്നുള്ള ലൈറ്റുകളും മറ്റ് വിളക്കുകളും ഇടിമിന്നലും ചേര്‍ന്നപ്പോഴാണ് ഇന്ത്യയുടെ ആകാശത്ത് ഈ അവിസ്‌മരണീയ ചിത്രമുണ്ടായത് എന്ന് മാത്യു പറയുന്നു.

ലക്ഷക്കണക്കിനാളുകളാണ് ഈ ചിത്രം എക്‌സില്‍ കണ്ടത്. ഭൂമി പശ്ചാത്തലമായി വരുന്ന രീതിയിലാണ് ഫ്രെയിമിംഗ്. ഇന്ത്യക്ക് മുകളിലെ ഇടിമിന്നല്‍ രാത്രിക്കാഴ്‌ച എന്ന അടിക്കുറിപ്പോടെയാണ് മാത്യൂ ഡൊമിനിക്ക് ചിത്രം പങ്കുവെച്ചത്.

https://x.com/dominickmatthew/status/1824606416616775764

 'ചിത്രത്തിന്‍റെ മധ്യഭാഗത്ത് തന്നെ ഇടിമിന്നല്‍ ഫ്രെയിം ചെയ്യാന്‍ കഴി‌ഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രം ക്രോപ് ചെയ്യേണ്ടിവന്നില്ല. 1/5s, 85mm, f1.4, ISO 6400 കണക്കിലാണ് ഫോട്ടോ ക്ലിക്ക് ചെയ്‌തത്' എന്നും അദേഹം വിശദീകരിക്കുന്നു.

ഈ ചിത്രത്തിലെ വെളിച്ചത്തിന്‍റെ ഘടകങ്ങളെ കുറിച്ച് മാത്യൂ ഡൊമിനിക്ക് വിശദീകരിച്ചിട്ടുമുണ്ട്. ഇതുവരെ കണ്ട ഏറ്റവും മികച്ച ബഹിരാകാശ ചിത്രം എന്നാണ് മാത്യുവിന്‍റെ ഫോട്ടോയ്ക്ക് പലരും നല്‍കുന്ന വിശദീകരണം.

ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ തെക്കുകിഴക്കേ ഏഷ്യയുടെ ചിത്രവും മാത്യു ഡൊമിനിക്ക് പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിലും ഇടിമിന്നലും ബോട്ടുകളില്‍ നിന്നുള്ള ലൈറ്റുകളുമുണ്ട്.

Content Highlight: #Blue #divine #light #above #Indias #sky #Photo #taken #space #viral #happened

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup