#viral | 'പ്രേതബാധ' കയറിയ പാവയെ ദത്തെടുത്തു, വിചിത്രമായ അനുഭവങ്ങളുണ്ടായെന്ന് കുടുംബം

#viral | 'പ്രേതബാധ' കയറിയ പാവയെ ദത്തെടുത്തു, വിചിത്രമായ അനുഭവങ്ങളുണ്ടായെന്ന് കുടുംബം
Aug 19, 2024 01:50 PM | By Athira V

നമ്മുടെ ലോകത്ത് 'പ്രേതബാധ' കയറിയത് എന്ന് വിശ്വസിക്കുന്ന അനേകം പാവകളുണ്ട്. സാങ്കേതികവിദ്യയും സാഹചര്യങ്ങളും എത്രത്തോളും പുരോ​ഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും ഇതൊക്കെ വിശ്വസിക്കുന്ന ആളുകളുമുണ്ട് എന്നതാണ് രസകരം.

എന്തായാലും, യുകെയിലും അങ്ങനെയൊരു പാവയുണ്ട്. യുകെയിലെ 'മോസ്റ്റ് ഹോണ്ടഡ് ഡോൾ' എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ആനി എന്നാണ് ആ പാവയുടെ പേര്. ഇപ്പോൾ ഒരു കുടുംബം ഈ പാവയെ ദത്തെടുത്തിരിക്കുകയാണ്.

ദമ്പതികളായ ജെ പി കെന്നി (34), കിമ്മി ജെഫ്രി (38), അവരുടെ മക്കളായ സ്നോ, പെബിൾ എന്നിവരടങ്ങുന്ന കുടുംബമാണ് പാവയെ ദത്തെടുത്തത്. പ്രേതത്തിലും ആത്മാക്കളിലും വിശ്വസിക്കുന്ന കുടുംബമാണ് ഇവരുടേത്.

അതുകൊണ്ട് തന്നെയാണ് ആനിയെ ദത്തെടുക്കാൻ കുടുംബം തീരുമാനിച്ചതും. അവളെ ദത്തെടുക്കുന്നതിന് മുമ്പും കുറച്ച് തവണ ആനിയെ തങ്ങൾ കണ്ടിട്ടുണ്ട്. ആദ്യം കാണുമ്പോൾ കുട്ടികൾ കൂടെയുണ്ടായിരുന്നില്ല, ആ പാവ മുരളുന്നുണ്ടായിരുന്നു എന്നാണ് ദമ്പതികൾ പറയുന്നത്.

രണ്ടാം തവണ മക്കളെയും കൂട്ടിയാണ് പോയത്. കുട്ടികൾ പാവയുമായി എളുപ്പത്തിൽ കൂട്ടായി. അവർക്ക് ആനിയെ ഇഷ്ടമായി എന്നും ദമ്പതികൾ പറഞ്ഞു. അവളെ വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ വിചിത്രമായ അനുഭവങ്ങളാണ് തങ്ങൾക്കുണ്ടായത് എന്നാണ് ദമ്പതികൾ പറയുന്നത്.

സ്വീകരണമുറിയുടെ വാതിലുകൾ തനിയെ അടയുകയും തുറക്കുകയും ചെയ്തു, നക്ഷത്രാകൃതിയിലുള്ള ജീവികളെപ്പോലെ ചിലത് പ്രത്യക്ഷപ്പെട്ടു ഒരുതരം നെ​ഗറ്റിവിറ്റിയുള്ള അന്തരീക്ഷം എന്നിവയൊക്കെ അനുഭവപ്പെട്ടു എന്നാണ് കുടുംബം പറയുന്നത്.

എന്തായാലും പിന്നീട് തങ്ങൾക്കൊപ്പം നിർത്താതെ ആനിയെ സീക്രട്ട് റൂമിലേക്ക് മാറ്റിയെന്നും ദമ്പതികൾ പറയുന്നു. അതേസമയത്ത്, ഇന്നും ഇക്കാര്യങ്ങളെല്ലാം വിശ്വസിക്കുന്നവരുണ്ടോ എന്ന് ചോദിക്കുന്നവരും കുറവല്ല.

#uk #couple #adopted #annie #most #haunted #doll #viral

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall